Home
Mobile

7000mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്സെറ്റുള്ള ആദ്യ ഫോൺ; മോട്ടോ G57 പവർ 5G ഇന്ത്യയിലെത്തി

മോട്ടറോള ഇന്ത്യയിൽ തങ്ങളുടെ G പവർ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ മോട്ടോ ജി67 പവർ 5ജി എന്ന മോഡൽ മോട്ടറോള ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മോട്ടോ ജി57 പവർ 5ജി (moto g57 Power) എന്ന മോഡലാണ് ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്സെറ്റുള്ള ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായിട്ടാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ മോട്ടോ ഫോൺ എത്തിയിരിക്കുന്നത്.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ LCD സ്‌ക്രീനാണ് മോട്ടോ ജി57 പവർ 5ജിക്ക് ഉള്ളത്. 8GB റാമും 16GB വരെ വെർച്വൽ റാമും ഇതിൽ ഉണ്ട്. പൊടി, വെള്ളം, വീഴ്ച എന്നിവയെ പ്രതിരോധിക്കുന്നതിന് IP64 റേറ്റിങ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. ഫ്രണ്ട് ഗ്ലാസിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഉണ്ട്.

സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ മോട്ടോ G57 പവർ 5G എത്തി

3 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന വലിയ, 7000mAh ബാറ്ററിയാണ് മോട്ടോ ജി57 പവർ 5ജിയുടെ പ്രധാന ഫീച്ചറുകളിലൊന്ന്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16ൽ ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ മോട്ടോറോള സ്മാർട്ട്ഫോൺ എന്ന പ്ര​ത്യേകതയും മോട്ടോ ജി57 പവർ 5ജിക്ക് ഉണ്ട്.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഒക്ട കോർ (2.4GHz+4x A78 1.8GHz ക്രയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ മോട്ടോ G57 പവർ 5G എത്തി

അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവ സഹിതമാണ് ഈ മോട്ടറോള ഫോൺ എത്തുന്നത്. ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP 118° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, ഫ്ലിക്കർ ഡിറ്റക്ടർ, 1080p വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 1080p വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 ൽ പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ മോട്ടോറോള ഫോണാണിത്, കൂടാതെ ഇത് ആൻഡ്രോയിഡ് 17-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ മോട്ടോ G57 പവർ 5G എത്തി

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് ഇതിലുള്ളത്, ഇത് 30W ടർബോപവർ ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു. 166.23 x 76,50 x 8.60 mm വലിപ്പവും 210 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. പാന്റോൺ റെഗറ്റ, പാന്റോൺ-കോർസെയർ, പാന്റോൺ ഫ്ലൂയിഡിറ്റി എന്നീ കളർ ഓപ്ഷനുകളിലാണ് ജി57 പവർ 5ജി ലഭ്യമാകുക.

വിലയും ലഭ്യതയും

മോട്ടോ g57 പവർ 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 14,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. അല്ലെങ്കിൽ 1,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഉണ്ട്. പ്രത്യേക ലോഞ്ച് ഓഫർ ഡിസ്കൗണ്ടായി പരിമിത കാലത്തേക്ക് 1000 രൂപ ഡിസ്കൗണ്ടും ഉണ്ട്.

ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ മോട്ടോ g57 പവർ 5ജി തുടക്കത്തിൽ 12999 രൂപ വിലയിൽ സ്വന്തമാക്കാനാകും. 3 & 6 മാസ കാലാവധിയിൽ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഫോണിന് ലഭ്യമാണ്. ഡിസംബർ 3 മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
The Moto G57 Power 5G with Snapdragon 6s Gen 4 chipset has been launched in India. Its single 8GB + 128GB model is priced at Rs 14,999. There is a bank discount of Rs 1,000 on purchases made using SBI and Axis bank cards. There is also a special launch offer discount of Rs 1,000 for a limited time. So, you can buy this phone at an initial price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X