മോട്ടോ ജി6പ്ലെ അടുത്ത വർഷം എത്തിയേക്കും

By Archana V
|

ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള 2018 ൽ മൂന്ന് പുതിയ സ്മാർട് ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. മോട്ടോ ജി6 ,ജി6 പ്ലസ് എന്നിവയ്ക്ക് ഒപ്പം അടുത്ത വർഷം മോട്ടോ ജി6 പ്ലെയും കമ്പനി പുറത്തിറക്കും എന്നാണ് അഭ്യൂഹങ്ങൾ .

മോട്ടോ ജി6പ്ലെ അടുത്ത വർഷം എത്തിയേക്കും

മോട്ടോ ജി6, മോട്ടോ ജി6 പ്ലസ്, മോട്ടോജി6 പ്ലെ സ്മാർട്ട് ഫോണുകൾ 2018 ൽ അവതരിപ്പിക്കും എന്ന് ട്വിറ്റർ - അധിഷ്ഠിത ടിപ്സ്റ്ററായ ഇവാൻ ബ്ലാസ് ട്വീറ്റ് ചെയ്തിരുന്നു. അവതരിപ്പിക്കാൻ ഇരിക്കുന്ന പുതിയ ഡിവൈസുകളെ കുറച്ച് വളരെ കൃത്യതയോടെയാണ് അദ്ദേഹം വിവരങ്ങൾ നൽകുന്നത് എന്നതിനാൽ ജി 6 പ്ലസ് അടുത്ത വർഷം എത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

മോട്ടറോള ഈ വർഷത്തെ ജി5 ൽ പ്ലെ എഡിഷൻ ഒഴിവാക്കി മറ്റ് മോഡലുകളായ മോട്ടോ ജി5 എസും മോട്ടോ ജി5എസ് പ്ലസും ആണ് പ്രഖ്യാപിച്ചത് .

ട്വീറ്റിലെ വിവരങ്ങൾ ശരിയാണെങ്കിൽ മോട്ടോ ജി6 പ്ലെ കമ്പനി അടുത്ത വർഷം
അവതരിപ്പിക്കും .അവസാനമായി പുറത്തിറക്കിയ പ്ലെ എഡിഷൻ 2016 ലെ മോട്ടോ ജി4പ്ലെ ആണ്.

സാംസങ്ങ് 360 ഡിഗ്രീ 3ഡി വിആര്‍ ക്യാമറ അവതരിപ്പിച്ചു!സാംസങ്ങ് 360 ഡിഗ്രീ 3ഡി വിആര്‍ ക്യാമറ അവതരിപ്പിച്ചു!

ജി6 ,ജി6 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് പ്ലെ എഡിഷൻ മോട്ടോ ജി ഉത്പന്നനിരയിലേക്ക് മടങ്ങി എത്തുന്നത്. പുതിയ മോഡലുകളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ബ്ലാസ്സ് വെളിപ്പെടുത്തിയിട്ടില്ല.

മാത്രമല്ല മോട്ടോ ജി6 സ്മാർട് ഫോണുകളെ കുറിച്ച് കൂടുതൽ പറയാൻ ഇത് വളരെ നേരത്തെയാണ് . അതേസമയം മോട്ടോ ജി5 ,മോട്ടോജി 5 പ്ലസ് എന്നിവയെ അപേക്ഷിച്ച് കൂടുതൽ പരിഷ്ക്കരിച്ച പതിപ്പായിരിക്കും ഇനി എത്തുന്നത് എന്ന് പ്രതീക്ഷിക്കാം .

സ്നാപ്ഡ്രാഗൺ 636 എസ്ഒഎസ് 5ജി നെറ്റ്വർക്കിൽ സ്നാപ്ഡ്രാഗൺ എക്സ്50 5ജി മോഡം സപ്പോർട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോട്ടോ ജി 6 സീരിസ് ഈ മോഡത്തോട് കൂടിയായിരിക്കും എത്തുക എന്ന് പ്രതീക്ഷിക്കാം.

മോട്ടോ സ്മാർട്ട് ഫോണുകൾ ഇതുവരെ അവതരിപ്പിച്ച രീതി നോക്കിയാൽ 2018 തുടക്കത്തിൽ തന്നെ മോട്ടോ ജി 6 സീരീസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം .

Best Mobiles in India

Read more about:
English summary
Lenovo might unveil the Moto G6 Play along with the Moto G6 and G6 Play in 2018, claims a new report.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X