മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തും?

    മോട്ടോറോള തങ്ങളുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ മോട്ടോ ജി6, മോട്ടോ ജി6 പ്ലേ എന്നിവ ജൂണ്‍ 4ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇതിനോടൊപ്പമുളള മോട്ടോ ജി6 പ്ലസ് എന്നാണ് വിപണിയില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല. എന്നിരുന്നാലും ചോര്‍ന്ന റിപ്പോര്‍ട്ടു പ്രകാരം മോട്ടോ ജി6 പ്ലസ് ഇന്ത്യയില്‍ എത്തുന്നത് ഒരു ശക്തമായ ചിപ്‌സെറ്റോടു കൂടിയായിരിക്കും.

    മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തും?

    എന്തിനാണ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC?

    ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന മോട്ടോ ജി6 പ്ലസിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ചിപ്‌സെറ്റിനു പകരം ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ ചിപ്‌സെറ്റാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ കമ്പനിയിലെ മോട്ടോ X4 റണ്‍ ചെയ്യുന്നത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ചിപ്‌സെറ്റിലാണ്. മോട്ടോ 6ന് കൂടുതല്‍ ശക്തമായ ചിപ്‌സെറ്റ് നല്‍കി കമ്പനി മത്സരിക്കുകയാണെങ്കില്‍ നോക്കിയ 7 പ്ലസ് ആയിരിക്കും മുഖ്യ എതിരാളി. മോട്ടോ X4 നേക്കാളും വില കൂടുതലായിരിക്കും മോട്ടോ ജി6 പ്ലസ്.

    പുതിയ ചിപ്‌സെറ്റിനോടൊപ്പം മോട്ടോ ജി6 പ്ലസിന് 6ജിബി റാം, 64ജിബി സ്റ്റോറോജ് എന്നിവയുമുണ്ട്. ഈ സവിശേഷതകള്‍ ഒഴികെ മറ്റെല്ലാം ഇതിനു മുന്‍പ് ബ്രസീലില്‍ അവതരിപ്പിച്ച മോട്ടോ ജി6 പ്ലസുമായി വളരെ സാമ്യമാണ്.

    മോട്ടോ ജി6 പ്ലസ് സവിശേഷതകള്‍

    1080x2160 പിക്‌സല്‍ റസൊല്യൂഷനില്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി6 പ്ലസിന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് അഡ്രിനോ ജിപിയു, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ മോട്ടോ ജി6നു സമാനമാണ്.

    ശരീരത്തിൽ ആകെ ചലിക്കുന്നത് ഒരു വിരൽ മാത്രം; അത് കൊണ്ട് ഇർഫാൻ എഴുതിയത് 3 പുസ്തകങ്ങൾ

    ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് മോട്ടോ ജി6 പ്ലസ് റണ്‍ ചെയ്യുന്നത്. ടര്‍ബോ ചാര്‍ജ്ജ് പിന്തുണയുളള 3200എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ്‌സി, എന്‍എഫ്‌സി എന്നിവ മോട്ടോ ജി6 പ്ലസിന്റെ കണക്ടിവിറ്റികളാണ്. ഇന്‍ഡിഗോ, ഗോള്‍ഡ് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

    Read more about:
    English summary
    Moto g6 Plus to be launched in India
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    X

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more