Home
Mobile

മോട്ടോ ജി6 പ്ലസ് എത്തി; 5 തകർപ്പൻ സവിശേഷതകൾ അറിയാം!

By Ishaque A P

മോട്ടോ ജി6 പ്ലസ് ഇറങ്ങിയിരിക്കുകയാണല്ലോ. 22,499 രൂപയാണ് ഫോണിന് ഇന്ത്യയിൽ വിലയിട്ടിരിക്കുന്നത്. ഈയൊരു വില അല്പമധികം ആണെങ്കിലും അതിനൊത്ത സവിശേഷതകൾ ഫോണിന് ഉണ്ടെന്ന ഉറപ്പ് കമ്പനി നൽകുന്നുണ്ട്. മോട്ടോ ജി6ന്റെയും മോട്ടോ ജി6 പ്ളേയുടെയും കൂടെയായിരുന്നു ഏപ്രിലിൽ ഈ ഫോണും അവതരിപ്പിക്കപ്പെട്ടത്. മറ്റു രണ്ടു ഫോണുകളും മുമ്പേ ഇങ്ങിയെങ്കിലും ഇപ്പോൾ മാത്രമാണ് ജി6 പ്ലസ് വിപണിയിൽ എത്തിയിരിക്കുന്നത്.

മോട്ടോ ജി6 പ്ലസ് എത്തി; 5 തകർപ്പൻ സവിശേഷതകൾ അറിയാം!

എന്തായാലും ഇന്നിവിടെ മോട്ടോ ജി6 പ്ലസിന്റെ എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ വിവരിക്കുകയാണ് ഇവിടെ.

 സ്പ്ലാഷ് പ്രതിരോധം

സ്പ്ലാഷ് പ്രതിരോധം

മോട്ടറോള സ്മാർട്ട്ഫോണുകൾ p2i വാട്ടർ റിഫ്രെൻൾ കോട്ടിംഗിന്റെ കരുത്ത് കൊണ്ട് ഏറെ ശ്രദ്ധ നേടിയവയാണ്. പ്രീമിയം ഫോണുകളിൽ മാത്രം ഇത്തരം സവിശേഷതകൾ മോട്ടോ ജി6 പ്ലസ് ഫോണിലും ഉണ്ട് എന്നത് ഫോണിന്റെ മൂല്യം കൂട്ടുന്ന കാര്യമാണ്.

 ടർബോപവർ ചാർജ്ജിങ്

ടർബോപവർ ചാർജ്ജിങ്

3200 mAh ബാറ്ററിയുടെ ശേഷി ഈ ഫോണിൽ ലഭിക്കുന്നുണ്ട്. ഈ ബാറ്ററിയിൽ ഒരു ദിവസം മുഴുവൻ പ്രശ്നങ്ങളൊന്നുമില്ലാതെ ഫോൺ പ്രവർത്തിപ്പിക്കാം. ഒപ്പം ടർബോ ചാർജ്ജറിന്റെ സാന്നിധ്യം കൂടിയാകുമ്പോൾ ഒന്നുകൂടെ ചാർജ്ജിങ് എളുപ്പമാവും.

 മാക്സ് വിഷൻ ഡിസ്പ്ലേ

മാക്സ് വിഷൻ ഡിസ്പ്ലേ

2160 x 1080 പിക്സൽ റെസൊല്യൂഷനുള്ള മോട്ടോ ജി 6 പ്ലസ് 5.9 ഇഞ്ച് മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേയിൽ ആണ് എത്തുന്നത്. ഒപ്പം 18: 9 എന്ന അനുപാതവും ഡിസ്പ്ളേക്ക് ഉണ്ട്. അതുപോലെ സംരക്ഷണത്തിനായി സ്ക്രീനിൽ ഗോറില്ല ഗ്ലാസ് 3 ലെയറാണ് ഉപയോഗിച്ചിരിക്കുന്നത്. നൈറ്റ് മോഡ്, മോട്ടോ ഡിസ്പ്ലെ തുടങ്ങിയ അതിശയകരമായ സൗകര്യങ്ങളുമായാണ് ഈ മാക്സ് വിഷൻ ഡിസ്പ്ലേ എത്തുന്നത്.

 സ്മാർട്ട് ഡ്യുവൽ ക്യാമറ

സ്മാർട്ട് ഡ്യുവൽ ക്യാമറ

12MP, 5MP സെൻസറുകളുള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിന്റെ പിറകിൽ ഉള്ളത്. പോർട്രെയ്റ്റ് മോഡ്, സ്പോട്ട്കളേഴ്സ്, സെലക്ടീവ് ബ്ലാക്ക്, വെളുപ്പ് എന്നിങ്ങനെയുള്ള ക്രിയേറ്റീവ് മോഡുകളുമായിട്ടാണ് ഈ ക്യാമറ വരുന്നത്. വസ്തുക്കളും ലാൻഡ്മാർക്കുകളും തിരിച്ചറിയാനും, QR കോഡുകളും അതിൽ കൂടുതലും തിരിച്ചറിയാനും ഗൂഗിൾ ലെൻസ് സൗകര്യവും ഈ ക്യാമറയിൽ ഉണ്ട്. ഇതിനുപുറമെ, ക്യാമറ 4K UHD വീഡിയോ റെക്കോർഡിംഗും പിന്തുണയ്ക്കുന്നു ഈ ക്യാമറ.

മികച്ച സെൽഫി അനുഭവം

മികച്ച സെൽഫി അനുഭവം

ഫോണിലെ 16 എംപി സെൽഫി ക്യാമറ എടുത്തുപറയേണ്ട മറ്റൊരു ഘടകമാണ്. ഇതേ വിലയിൽ, അല്ലെങ്കിൽ ഇതിലും കുറഞ്ഞ വിലയിൽ ഇതിലും കൂടുതൽ മികവുറ്റ ക്യാമറ സൗകര്യങ്ങൾ ഉള്ള ഫോണുകൾ ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും മോട്ടോ ആരാധകരെ സംബന്ധിച്ചെടുത്തോളം എല്ലാ തരത്തിലും തൃപ്തിപ്പെടുത്തുന്നതാണ് ഈ ക്യാമറ.

Best Mobiles in India

English summary
Moto G6 Plus top features to know: Smart dual camera, Splash resistance and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X