മാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

|

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ, പബ്ജി ന്യൂ സ്റ്റേറ്റ്, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ കളിക്കുന്നവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ ഈ ഗെയിമുകൾക്ക് അത്രയധികം ആരാധകർ നമ്മുടെ നാട്ടിൽ ഉണ്ട്. ത്രില്ലിങായ ഗെയിമിങ് അനുഭവം, ആവേശം നൽകുന്ന അക്സസറികളും വാഹനങ്ങളും തുടങ്ങിയ നിരവധി സവിശേഷതകളാണ് ഇത്തരം ബാറ്റിൽ റോയൽ ഗെയിമുകൾക്ക് ഉള്ളത്. മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാൻ മികച്ച സ്മാർട്ട്ഫോണുകളും വേണം. എന്നാൽ മികച്ച സ്മാർട്ട്ഫോണുകൾക്കായി അധികം പണം ചിലവഴിക്കേണ്ടതില്ല. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. ഷവോമി, റിയൽമി, മോട്ടറോള തുടങ്ങിയ കമ്പനികൾക്കെല്ലാം ഈ സെഗ്മെന്റിൽ മികച്ച ഡിവൈസുകൾ ഉണ്ട്. വിവിധ കമ്പനികൾ നൽകുന്ന 20,000 രൂപയിൽ താഴെയുള്ള മികച്ച ഡിവൈസുകൾ അറിയാൻ താഴേക്ക് വായിക്കുക

 

സ്മാർട്ട്ഫോണുകൾ

കരുത്ത് കൂടിയ ചിപ്പ്സെറ്റുകളും വലിയ ഡിസ്പ്ലെകളും ഈ ഡിവൈസുകളുടെ സവിശേഷതയാണ്. 20,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും പുതിയ ചില സ്മാർട്ട്ഫോണുകൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയുടെ ഗെയിമിങ് പ്രകടനം, പ്രോസസർ വേഗത, ഡിസ്പ്ലെ, ബാറ്ററി എന്നിവയെല്ലാം പരിഗണിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 20,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11 സീരീസിലെ മുൻനിര ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 11 ടി 5 ജി. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രൊസസറുമായാണ് ഈ 5ജി ഫോൺ വരുന്നത്. മിഡ്റേഞ്ച് ഫോണുകളിൽ ലഭ്യമായതിൽ തന്നെ ഏറ്റവും മികച്ച ചിപ്‌സെറ്റുകളിൽ ഒന്നാണിത്. ബിജിഎംഐ, പബ്ജി ന്യൂസ്റ്റേറ്റ് എന്നിവ പോലെയുള്ള ഗെയിമുകൾക്ക് ചേരുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. ഗ്രാഫിക്സ് ക്രമീകരണങ്ങൾ അൽപ്പം താഴ്ന്ന നിലവാരത്തിൽ സെറ്റ് ചെയ്യണമെന്ന് മാത്രം.

റെഡ്മി നോട്ട്
 

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെ 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്നു. ഗെയിമിങ് അനിമേഷൻ സുഗമമാക്കാൻ ഇത് സഹായിക്കുന്നു. 5000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവൻ നീണ്ട് നിൽക്കും. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഈ ഡിവൈസിന്റെ പ്രത്യേകതയാണ്. 16,999 രൂപയാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്.

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞുഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞു

മോട്ടോ ജി60

മോട്ടോ ജി60

മോട്ടറോള അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ ഏത്തിച്ചിരുന്നു. മോട്ടോയുടെ കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ലൈൻഅപ്പുകളിൽ ഒന്നാണ് ജി സീരീസ്. പ്രത്യേകിച്ച് മോട്ടോ ജി60 സ്മാർട്ട്ഫോൺ. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732ജി പ്രോസസറുമായാണ് ഈ ഡിവൈസ് വിപണിയിൽ എത്തുന്നത്. മിഡ്റേഞ്ച് സെഗ്മെന്റിലെ ഏറ്റവും തെളിയിക്കപ്പെട്ട ഗെയിമിങ് പ്രോസസറുകളിൽ ഒന്നാണിത്.

സ്മാർട്ട്ഫോൺ

അതേ സമയം 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 120 ഹെർട്സ് ഡിസ്പ്ലേ ഗെയിമിങ് ആനിമേഷൻ കൂടുതൽ സുഗമമാക്കുന്നു. മോട്ടോ ജി60 സ്മാർട്ട്ഫോൺ 6000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. 20 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ടും മോട്ടോ ജി60 സ്മാർട്ട്ഫോണിൽ ഉണ്ട്. മോട്ടോ ജി60 സ്മാർട്ട്ഫോണിന് 17,999 രൂപ മുതലാണ് വില വരുന്നത്.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

ഇന്ത്യയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോണുകളിലൊന്നാണ് റിയൽമി 9 പ്രോ. ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റിയൽമി 8 പ്രോയുടെ പിൻഗാമിയാണ് ഈ സ്മാർട്ട്ഫോൺ. എന്നാൽ ഈ സ്വാഭാവത്തിൽ നിന്ന് ഒരു മാറ്റവുമായാണ് റിയൽമി 9 പ്രോ വിപണിയിൽ എത്തിയത്. മറ്റെല്ലാ ഫീച്ചറുകളെക്കാളും പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാർട്ട്ഫോൺ ആണിത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറുമായാണ് ഈ ഫോൺ വിപണിയിൽ എത്തിയത്.

എക്സ്പീരിയൻസ്

മിക്ക ഗെയിമുകൾക്കും മികച്ച എക്സ്പീരിയൻസ് നൽകുന്ന മികച്ച ചിപ്പ്സെറ്റ് ആണിത്. ഗ്രാഫിക്സ് നിലവാരം അൽപ്പം താഴ്ന്ന നിലയിൽ സെറ്റ് ചെയ്യണം എന്ന് മാത്രം. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ ഗെയിമുകൾ കൂടുതൽ സുഗമമാക്കുന്നു. അതേ സമയം 5000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവൻ ചാർജ് നീണ്ട് നിൽക്കാൻ സഹായിക്കുന്നു. റിയൽമി 9 പ്രോ സ്മാർട്ട്ഫോണിന് 17,999 രൂപ മുതലാണ് വില വരുന്നത്.

ആപ്പിൾ ഐഫോൺ എസ്ഇ (2022) വിപണിയിലെത്തി, വില 43,900 രൂപ മുതൽആപ്പിൾ ഐഫോൺ എസ്ഇ (2022) വിപണിയിലെത്തി, വില 43,900 രൂപ മുതൽ

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

ലിസ്റ്റിലെ മറ്റൊരു നല്ല സ്മാർട്ട്ഫോൺ ആണ് പോക്കോ എം4 പ്രോ 5ജി. 90 ഹെർട്സ് റിഫ്രഷ് റേറ്റും 120 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. ഈ രണ്ട് ഡിസ്പ്ലേ സവിശേഷതകളും സുഗമമായ ആനിമേഷനുകളും ഉയർന്ന ടച്ച് റെസ്പോൺസും ഉറപ്പാക്കും. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറാണ് പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഏറ്റവും വേഗതയേറിയ ഗെയിമിങ് പ്രോസസറുകളിൽ ഒന്നാണിത്. ഇതിന്റെ 5000 എംഎഎച്ച് ബാറ്ററി ഒരു ദിവസം നീണ്ട് നിൽക്കും. പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന് 14,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Best Mobiles in India

English summary
Many of us play games like Battlegrounds Mobile India, PUBG New State and Call of Duty. You also need the best smartphones to provide the best gaming experience. But you do not have to spend a lot of money for the best smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X