Home
Mobile

മോട്ടറോള എങ്ങനെയാ ഇത്ര സെറ്റപ്പായത്! അ‌തിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി

എല്ലാ ​പ്രൈസ് സെഗ്മെന്റുകളിലും തുടർച്ചയായി മികച്ച സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്ന മോട്ടറോള തങ്ങളുടെ ജി സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി മോട്ടോ ജി64 5ജി (Moto G64 5G) ഇന്ത്യയിലും ലോഞ്ച് ചെയ്തു. മീഡിയടെക് ഡിമെൻസിറ്റി 7025 ചിപ്‌സെറ്റുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണിത്.

മിഡ് റേഞ്ച് സെഗ്മെന്റിൽ എത്തുന്ന മോട്ടോ ജി64 5ജിയുടെ പ്രാരംഭ മോഡൽ 14,999 രൂപ വിലയിലാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത് എങ്കിലും 6,000mAh ബാറ്ററി, ഡോൾബി അറ്റ്‌മോസ്, IP52 റേറ്റിങ് എന്നിങ്ങനെ മികച്ച ഫീച്ചറുകൾ തന്നെ ഇവിടെ കാണാം.

അ‌തിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി

കുറഞ്ഞ വിലയിൽ കരുത്തുറ്റ ഒരു സ്മാർട്ട്ഫോൺ പുതിയതായി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം പരിഗണിക്കാവുന്ന ഓപ്ഷനുകളിൽ ​ഒന്നായി മാറാൻ ​പുതിയ മോട്ടോ ജി64 5ജിക്ക് കഴിയും എന്ന് ഇതിലെ ഫീച്ചറുകൾ വ്യക്തമാക്കുന്നുണ്ട്. 12ജിബി വരെ റാമും 12ജിബി വരെ വെർച്വൽ റാമും അ‌ടക്കം എത്തുന്നതിനാൽ അ‌നായാസം ടാസ്കുകൾ നിർവഹിക്കാൻ ഈ ഫോണിന് കഴിഞ്ഞേക്കും.

മോട്ടോ G64 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് (2400×1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 560 നിറ്റ്സ് വരെ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ​യും ഇതിനുണ്ട്.

അ‌തിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി

2.5 GHz ഒക്ടാ കോർ സിപിയു ഉൾപ്പെടുന്ന മീഡിയടെക് ഡൈമെൻസിറ്റി 7025 ചിപ്‌സെറ്റാണ് മോട്ടോ G64 ന്റെ കരുത്ത്. 8GB LPDDR4x റാം+ 128GB (UFS 2.2) സ്റ്റോറേജ്, 12GB LPDDR4x റാം+ 256GB (UFS 2.2) സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോട്ടോ ജി64 5ജി എത്തുന്നത്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, OIS ഉള്ള 50MP പ്രൈമറി ക്യാമറ, f/1.8 അപ്പർച്ചർ, ക്വാഡ് പിക്സൽ ടെക്നോളജി, 8MP അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ​മോട്ടറോള ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് മോട്ടോ ജി64 5ജിയുടെ പ്രവർത്തനം. ഇതിന് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ എന്നിവയും ഇതിലുണ്ട്.

അ‌തിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി

5G SA/NSA (14 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, യുഎസ്ബി ​ടൈപ്പ്-സി കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 6,000mAh ബാറ്ററിയാണ് മോട്ടോ G64 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മിൻ്റ് ഗ്രീൻ, പേൾ ബ്ലൂ, ഐസ് ലിലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

വിലയും ലഭ്യതയും: മോട്ടോ ജി64 5ജിയുടെ 8GB/128GB മോഡലിന് 14,999 രൂപയും 12GB/256GB വേരിയൻ്റിന് 16,999 രൂപയുമാണ് വില. ഏപ്രിൽ 23ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോള വെബ്സൈറ്റ് വഴിയും ഈ വേരിയന്റുകൾ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് കാർഡ് പർച്ചേസുകൾക്ക് 1,100 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.

Best Mobiles in India

English summary
Moto G64 5G has been launched in India as the latest addition to Motorola's G series. It is the world's first smartphone to come with the MediaTek Dementia 7025 chipset. Moto G64 5G is priced at Rs 14,999 for the 8GB/128GB model and Rs 16,999 for the 12GB/256GB variant. Its open sale will start on April 23 at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X