പ്രോസസർ, റാം, ക്യാമറ വേറെ വേറെ, ബാക്കിയെല്ലാം ഒരുപോലെ! മോട്ടോ G67, G77 5ജി ഫോണുകൾ വരുന്നു
മോട്ടറോള തങ്ങളുടെ ജി സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു, ഒന്നല്ല, രണ്ട് സ്മാർട്ട്ഫോണുകളാണ് ജി സീരീസിൽ ഒറ്റയടിക്ക് എത്താൻ പോകുന്നത്. മോട്ടോ g67 (moto g67), മോട്ടോ g77 (moto g77) എന്നിങ്ങനെയാണ് ഈ സ്മാർട്ട്ഫോണുകളുടെ പേര്. ഇവയുടെ ലോഞ്ച് തിയതി നിലവിൽ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഉടൻ തന്നെ ഇവയുടെ ലോഞ്ച് പ്രതീക്ഷിക്കാമെന്ന് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. അതോടൊപ്പം ഗ്രീക്ക് ഓൺലൈൻ റീട്ടെയിൽ സൈറ്റിലെ ഒരു ലിസ്റ്റിങ് ഈ ഫോണുകളുടെ ഫീച്ചറുകൾ എന്തൊക്കെ എന്ന വിവരം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ഫീച്ചറുകളുടെ കാര്യത്തിൽ മോട്ടോ ജി67, മോട്ടോ ജി77 എന്നിവ തമ്മിൽ വ്യത്യാസപ്പെടുന്നു, എന്നാൽ മറ്റ് ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്. പ്രധാനമായും പ്രോസസർ, റാം, ക്യാമറ എന്നിവയുടെ കാര്യത്തിലാണ് ഇരുമോഡലുകളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് പുറത്തുവന്ന ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നു. ബാറ്ററിയും ഡിസ്പ്ലേയുമടക്കമുള്ള മറ്റ് ഫീച്ചറുകൾ സമാനമാണ്.

മുൻഗാമിയായ മോട്ടോ g57 മോഡലിൽ LCD സ്‌ക്രീൻ ഉപയോഗിച്ചിട്ടുണ്ടെങ്കിലും വരാൻ പോകുന്ന g67, g77 സ്മാർട്ട്‌ഫോണുകൾ OLED സ്‌ക്രീനിലേക്ക് മാറുമെന്ന് ഗ്രീക്ക് ഓൺലൈൻ റീട്ടെയിൽ സൈറ്റിലെ ലിസ്റ്റിംഗ് പറയുന്നു.
പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP64 റേറ്റിങ് ഇരുമോഡലുകളിലുമുണ്ടാകും. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിക്ക് MIL-STD 810H സർട്ടിഫിക്കേഷനും ഇവയിൽ ഉണ്ടായിരിക്കും.
മോട്ടോ ജി67, ജി77 ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1272 x 2772 പിക്സലുകൾ) 1.5K എക്സ്ട്രീം AMOLED സ്ക്രീൻ, 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇവയിലെ ഡിസ്പ്ലേ എത്തുക. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ജി67 5ജിയുടെ കരുത്ത്, ആം മാലി-G57 MC2 ജിപിയുവും ഇതിനൊപ്പമുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ജി77 7ജിയുടെ കരുത്ത്. ആം മാലി-G57 MC2 GPU ഇതിലും ഉണ്ട്. ജി67 5ജി 4GB LPDDR4x റാം സഹിതവും ജി77 5ജി 8ജിബി LPDDR4x റാം സഹിതവും എത്തുന്നു. 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ഇരുമോഡലുകളിലുമുണ്ട്.
മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി LYT-600 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി67 5ജിയിലുള്ളത്.
അതേസമയം മോട്ടോ ജി77 5ജി 108MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായി എത്തുന്നു. 32MP ഫ്രണ്ട് ക്യാമറ ഇരുമോഡലുകളിലുമുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്സ്, MIL-STD 810H സർട്ടിഫിക്കേഷൻ എന്നിവയും ഇവയിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം, 5G, 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC, 30W ടർബോ ചാർജിംഗുള്ള 5200mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇവയിലുണ്ട് എന്നാണ് റിപ്പോർട്ട്. ഈ മോട്ടോ ജി സീരീസ് ഫോണുകളുടെ വില അടക്കമുള്ള വിവരങ്ങൾ ലോഞ്ചിന് ശേഷമേ അറിയാനാകൂ. അധികം വൈകാതെ ഇത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








