50MP / 108MP ക്യാമറകളുമായി മോട്ടോ G67, G77 5G ഫോണുകൾ ലോഞ്ച് ചെയ്തു
മോട്ടറോളയുടെ ജി സീരീസിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി എത്തിയിരിക്കുന്നു. മോട്ടറോള ജി67 (moto g67), ജി77 (Moto g77) എന്നീ രണ്ട് 5ജി മോഡലുകളാണ് പുതിയതായി ആഗോള തലത്തിൽ ജി സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രധാനമായും പ്രോസസർ, റിയർ ക്യാമറ എന്നിവയുടെ കാര്യത്തിലാണ് ഈ രണ്ട് മോഡലുകളും തമ്മിൽ വ്യത്യാസപ്പെടുന്നത്, മറ്റ് ഫീച്ചറുകൾ ഏറെക്കുറെ സമാനമാണ്. ഇതിൽ ജി77 കൂടുതൽ മികച്ച ക്യാമറ സജ്ജീകരണങ്ങളോടെ എത്തുന്നു. ഹൈ ഡീറ്റെയ്ൽഡ് ക്യാപ്‌ചറുകൾക്കായി 3x ലോസ്‌ലെസ് സൂം ഉൾപ്പെടെ 108MP മെയിൻ ക്യാമറ മോട്ടോ ജി77 5ജിയിലുണ്ട്.
ജി67 5ജിക്ക് കരുത്ത് പകരുന്നത് ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ്, ജി77 5ജിയുടെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസറും. വിപണികളെ ആശ്രയിച്ച് യഥാക്രമം 8GB വരെ റാമും 512GB ഇന്റേണൽ സ്റ്റോറേജും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (1272 x 2772 പിക്സലുകൾ) 1.5K എക്സ്ട്രീം AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ജി67, ജി77 മോഡലുകളുടെ പ്രധാന ഫീച്ചറുകൾ.
മോട്ടോ ജി67 5ജിയിൽ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആം മാലി-G57 MC2 GPU സഹിതം എത്തുന്നു. മോട്ടോ ജി77 5ജിയിൽ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആം മാലി-G57 MC2 GPU സഹിതം എത്തുന്നു.

4GB (g67) / 8GB (g77) LPDDR4x റാം, 128GB / 256GB / 512GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഇരുമോഡലുകളുടെയും പ്രവർത്തനം.
1/1.95″ സോണി LYT-600 സെൻസർ ഉള്ള 50MP മെയിൻ ക്യാമറയാണ് ജി67 5ജിയിൽ ഉള്ളത്. ജി77 5ജി 108MP മെയിൻ ക്യാമറ സഹിതം എത്തുന്നു. ഇതാദ്യമായാണ് ഒരു ജി സീരീസ് ഫോണിൽ 108MP ക്യാമറ വരുന്നത്. f/2.2 അപ്പർച്ചർ ഉള്ള 8MP അൾട്രാ-വൈഡ് ക്യാമറ ഇരുമോഡലുകളിലുമുണ്ട്.
സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ പുതിയ ജി സീരീസ് ഫോണുകളിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP64 റേറ്റിങ്സ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (1 ഫിസിക്കൽ നാനോ സിം + eSIM + 1 മൈക്രോ എസ്ഡി) എന്നിവയും ഇവയിലുണ്ട്.

5G, 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC, 30W ടർബോ ചാർജിംഗുള്ള 5200mAh ബാറ്ററി എന്നിവയാണ് ജി67, ജി77 എന്നിവയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. 164.2×77.4×7.33 mm വലിപ്പവും 182 ഗ്രാം ഭാരവുമാണ് ഈ ഫോണുകൾക്ക് ഉള്ളത്.
വില
മോട്ടോ g67 പാന്റോൺ ആർട്ടിക് സീൽ, പാന്റോൺ നൈൽ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിന്റെ 4GB + 128GB മോഡലിന് 259 യൂറോ (ഏകദേശം 28,480 രൂപ) ആണ് വില. മോട്ടോ ജി77 5ജിയുടെ 8GB+ 128GB മോഡലിന് 299 യൂറോ ( ഏകദേശം 32,880 രൂപ) ആണ് വില, പാൻറോൺ ഷേഡഡ് സ്പ്രൂസ് പാൻറോൺ ബ്ലാക്ക് ഒലിവ് കളർ ഓപ്ഷനുകളിൽ ഇത് കിട്ടും.


Click it and Unblock the Notifications








