വില ഇതായതുകൊണ്ട് അത്യാവശ്യം എല്ലാവർക്കും വാങ്ങാം! ഈ പുതിയ മോട്ടറോള 5G ഫോണിന്റെ വിൽപ്പന തുടങ്ങി
സ്മാർട്ട്ഫോണുകൾ നിരവധി ഇറങ്ങുന്നുണ്ടെങ്കിലും അവയുടെ വില പലപ്പോഴും സാധാരണക്കാർക്ക് അനുകൂലമായിരിക്കില്ല. എല്ലാ ബ്രാൻഡുകളും ബജറ്റ് വിലയിൽ പുതിയ 5ജി ഫോണുകൾ ഇറക്കുന്നുണ്ട് എന്നത് ശരിയാണ്, പക്ഷേ ബജറ്റ് ഓപ്ഷനുകൾ വളരെ കുറവാണ്. 10000 രൂപയിൽ താഴെ വിലയിൽ എത്തുന്ന 5ജി ഫോണുകൾ പലപ്പോഴും ഫീച്ചറുകളിൽ ചില വിട്ടുവീഴ്ചകളോടെയാണ് എത്തുന്നത്. ഒരു 15000 രൂപയോട് അടുത്ത വിലയിൽ മികച്ച ഫീച്ചറുകളോടെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഒരു പുതിയ ഓപ്ഷൻ ലഭ്യമായിട്ടുണ്ട്. മോട്ടറോള കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടോ ജി67 പവർ 5ജി (Moto g67 power 5G) ആണത്.
അത്യാവശ്യം മികച്ച ഫീച്ചറുകൾ സഹിതം ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ പാകത്തിലാണ് മോട്ടറോള ജി67 പവർ 5ജി അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്തിൽ എത്തിയ ഈ 5G സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു.

ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മോട്ടോ g67 പവർ 5G ഇപ്പോൾ വാങ്ങാനാകും. ഇതിന്റെ 8GB + 128GB മോഡലിന് 15,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് അല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. അതിനാൽ, 14999 രൂപ പ്രാരംഭവിലയിൽ ഇത് വാങ്ങാനാകും.
പാന്റോൺ സിലാൻട്രോ, പാന്റോൺ കുറാക്കോ ബ്ലൂ, പാന്റോൺ പാരച്യൂട്ട് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് മോട്ടോ ജി67 പവർ 5ജി ലഭ്യമാകുക. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3 & 6 മാസ നോ കോസ്റ്റ് EMI ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിന് ലഭ്യമായിരിക്കുന്നു.

പ്രധാന ഫീച്ചറുകൾ
6.7-ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ സഹിതമാണ് മോട്ടോ ജി67 പവർ 5ജി എത്തിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.
1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അതിനെക്കാൾ പ്രധാനമായി തോന്നുന്നത് സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ (f/2.2 അപ്പേർച്ചർ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഈ ഫോണിലുണ്ട് എന്നതാണ്.
അഡ്രിനോ 710 GPU, 8GB LPDDR4x റാം, 16GB വരെ വെർച്വൽ റാം, 128GB UFS 2.2 സ്റ്റോറേജ്, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 33W ടർബോചാർജിംഗോടുകൂടിയ 7000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 OS അപ്ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും മോട്ടോ ജി67 പവർ 5ജിക്ക് ലഭിക്കും. എന്തായാലും, 15000 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകൾ സഹിതം ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കും മോട്ടറോള സ്മാർട്ട്ഫോൺ ആരാധകർക്കും പരിഗണിക്കാൻ ഇന്ന് മുതൽ ഈ ഓപ്ഷനും വിപണിയിലുണ്ട്.


Click it and Unblock the Notifications






