Home
Mobile

ഭാഗ്യവാന്മാർ ഇത് നേരത്തെ വാങ്ങി! 7000mAh ബാറ്ററിയുള്ള മോട്ടറോള ഫോണിന്റെ പുതിയ വിലയും ഡിസ്കൗണ്ടും

ഏകദേശം നാല് മാസം മുമ്പ് മോട്ടറോള ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി67 പവർ 5ജി (Moto G67 Power 5G). 7000mAh ബാറ്ററി സഹിതമെത്തിയ ഈ സ്മാർട്ട്ഫോൺ തുടക്കത്തിൽ രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലാണ് അ‌വതരിപ്പിക്കപ്പെട്ടത്. മോട്ടോ g67 പവർ 5G യുടെ 8GB + 128GB മോഡലിന് 15,999 രൂപയായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ, 14999 രൂപ പ്രാരംഭവിലയിൽ ഇത് വാങ്ങാനാകുമായിരുന്നു.

ലോഞ്ച് ചെയ്ത സമയത്ത് തന്നെ മോട്ടോ ജി67 പവർ 5ജി വാങ്ങിയവർ ഭാഗ്യവാന്മാരാണ്, കാരണം കുറഞ്ഞ വിലയിൽ ഈ ​ഫോൺ സ്വന്തമാക്കാനായി. എന്നാൽ ലോഞ്ച് ചെയ്ത് ഏതാണ്ട് നാല് മാസത്തിനിപ്പുറം പുതിയ വിലയിലും ഡിസ്കൗണ്ടിലും ആണ് മോട്ടറോള ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

7000mAh ബാറ്ററിയുള്ള മോട്ടറോള ഫോണിന്റെ പുതിയ വിലയും ഡിസ്കൗണ്ടും

നിലവിൽ മോട്ടറോളയുടെ ഔദ്യോഗിക ​വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 17999 രൂപയാണ് മോട്ടോ ജി67 പവർ 5ജിയുടെ വില. അ‌തായത് ലോഞ്ച് ചെയ്ത സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ 2000 രൂപയുടെ വില വർധന ഉണ്ടായിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഈ മോഡലിന് 900 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ലഭ്യമായിട്ടുള്ളത്.

അ‌തേസമയം മോട്ടറോളയുടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ നഷ്ടമില്ലാതെ മോട്ടോ ജി67 പവർ 5ജി വാങ്ങാനാകും. ലോഞ്ച് വിലയുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇവിടെ ഡിസ്കൗണ്ട് കൊണ്ട് വലിയ ലാഭമൊന്നും ഉപയോക്താവിന് ഉണ്ടാകുന്നില്ല, എങ്കിലും കൂടിയ വില നൽകാതെ ഈ ഫോൺ സ്വന്തമാക്കാൻ ഈ ഡിസ്കൗണ്ട് ഉപയോക്താവിനെ സഹായിക്കും.

7000mAh ബാറ്ററിയുള്ള മോട്ടറോള ഫോണിന്റെ പുതിയ വിലയും ഡിസ്കൗണ്ടും

പാന്റോൺ സിലാൻട്രോ, പാന്റോൺ കുറാക്കോ ബ്ലൂ, പാന്റോൺ പാരച്യൂട്ട് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് മോട്ടോ ജി67 പവർ 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. താൽപര്യമുള്ളവർക്ക് ഇത് നിലവിൽ മികച്ച കുറഞ്ഞ വിലയിൽ ലഭ്യമാകുക മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിലാണ്. ഇതിലെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കി എത്തുന്ന ഈ മോട്ടറോള ഫോണിന് 1 OS അ‌പ്ഡേറ്റും 3 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

33W ടർബോചാർജിംഗോടുകൂടിയ 7000mAh ബാറ്ററിയാണ് ഇതിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

7000mAh ബാറ്ററിയുള്ള മോട്ടറോള ഫോണിന്റെ പുതിയ വിലയും ഡിസ്കൗണ്ടും

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
The price of the Moto G67 Power 5G has been increased. Its 8GB + 128GB model was priced at Rs 15,999. Currently, the price of the Moto G67 Power 5G is Rs 17,999 on Motorola's official website and Flipkart. This means that the price has increased by Rs 2,000 compared to the time of launch. Since there is a bank discount of Rs 2,000 available on the Motorola website, it can be purchased for Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X