Home
Mobile

32MP ഫ്രണ്ട് ക്യാമറ, 50MP മെയിൻ ക്യാമറ, 7000mAh ബാറ്ററി; മോട്ടോ G67 പവർ 5G ഇന്ത്യയിൽ എത്തി; ബജറ്റ് വിലയിൽ

മോട്ടറോള തങ്ങളുടെ ജി സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. മോട്ടോ ജി67 പവർ 5ജി (moto g67 Power 5G) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ മോട്ടറോള സ്മാർട്ട്ഫോൺ 8GB റാമിന് പുറമേ 16GB വരെ വെർച്വൽ റാം ഫീച്ചറും വാഗ്ദാനം ചെയ്യുന്നുണ്ട്. 15000 രൂപയോട് അ‌ടുത്ത വിലയിൽ മികച്ച ഫീച്ചറുകൾ സഹിതം ഒരു പുതിയ 5ജി ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഈ മോട്ടോ ഫോൺ എത്തിയിരിക്കുന്നത്.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ LCD സ്‌ക്രീനാണ് മോട്ടോ ജി67 പവർ 5ജിയിലുള്ളത്. മികച്ച ഫീച്ചറുകൾക്ക് പുറമേ ശക്തമായ ഈടും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനായി IP64 റേറ്റിങ് ഇതിലുണ്ട്. കൂടാതെ ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഉണ്ട്.

50MP മെയിൻ ക്യാമറ, 7000mAh ബാറ്ററി; മോട്ടോ G67 പവർ 5G എത്തി

3 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന വലിയ, 7000mAh ബാറ്ററിയാണ് ഈ മോട്ടറോള ഫോണിൽ ഉള്ളത്. ഇത് 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം, 1 OS അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

മോട്ടോ ജി67 പവർ 5ജി ഫീച്ചറുകൾ വിശദമായി ഇതാ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

50MP മെയിൻ ക്യാമറ, 7000mAh ബാറ്ററി; മോട്ടോ G67 പവർ 5G എത്തി

അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കി എത്തുന്ന ഈ മോട്ടറോള ഫോണിന് 1 OS അ‌പ്ഡേറ്റും 3 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 33W ടർബോചാർജിംഗോടുകൂടിയ 7000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 166.23 x 76.5 x 8.6mm വലിപ്പവും 210 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

50MP മെയിൻ ക്യാമറ, 7000mAh ബാറ്ററി; മോട്ടോ G67 പവർ 5G എത്തി

വിലയും ലഭ്യതയും

മോട്ടോ g67 പവർ 5G യുടെ 8GB + 128GB മോഡലിന് 15,999 രൂപയാണ് വില. എന്നാൽ, ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 1000 രൂപ ഡിസ്കൗണ്ട് അ‌ല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. അ‌തിനാൽ, 14999 രൂപ പ്രാരംഭവിലയിൽ ഇത് വാങ്ങാനാകും.

പാന്റോൺ സിലാൻട്രോ, പാന്റോൺ കുറാക്കോ ബ്ലൂ, പാന്റോൺ പാരച്യൂട്ട് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് മോട്ടോ ജി67 പവർ 5ജി ലഭ്യമാകുക. നവംബർ 12 മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ 5ജി ഫോൺ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3 & 6 മാസ നോ കോസ്റ്റ് EMI ഓപ്ഷനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X