Home
Mobile

പവറില്ല എന്ന് ഇനി പറയരുത്! മോട്ടോ G67 പവർ ഇന്ത്യൻ ലോഞ്ച് നവംബർ 5ന് ഉറപ്പിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ g86 പവർ മോഡലിന് പിന്നാലെ മറ്റൊരു ജി സീരീസ് ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. മോട്ടോ ജി67 പവർ (moto g67 Power) എന്നാണ് വരാൻ പോകുന്ന ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ പേര്. നവംബർ 5ന് മോട്ടോ ജി67 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. മാത്രമല്ല, ചില പ്രധാന ഫീച്ചറുകളും ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ ആഗ്രഹം പോലെ തന്ന ഇത് ഒരു 5ജി ഫോൺ ആണ്.

മോട്ടറോളയുടെ ​​​വെബ്​സൈറ്റിൽ മോട്ടോ ജി67 പവർ 5ജിയുടെ ​മൈക്രോ​സൈറ്റ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ വരാൻ പോകുന്ന മോട്ടോ ഫോണിന്റെ ഫീച്ചറുകളിൽ ചിലത് സ്ഥിരീകരിച്ചിരിക്കുന്നു. ഈ ​സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് ജി67 പവർ എത്തുന്നത്.

പവറില്ല എന്ന് ഇനി പറയരുത്! മോട്ടോ G67 പവർ ഇന്ത്യൻ ലോഞ്ച് നവംബർ 5ന്

6.7-ഇഞ്ച് FHD+ 120Hz സ്‌ക്രീൻ ആണ് ജി67 പവർ മോഡലിൽ മോട്ടറോള നൽകിയിരിക്കുന്നത്. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും അ‌ധികം ​വൈകാതെ ആ​ൻഡ്രോയിഡ് 16 അ‌പ്ഡേറ്റ് ലഭ്യമാകും എന്ന് കമ്പനി പറയുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP സോണി LYT-600 സെൻസർ, 8MP അൾട്രാ- വൈഡ് ക്യാമറ എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകും എന്ന് ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ക്യാമറകളിലും 4K റെക്കോർഡിങ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയാണ് മോട്ടോ G67 പവർ 5ജിയിൽ ഉള്ളത്.

പവറില്ല എന്ന് ഇനി പറയരുത്! മോട്ടോ G67 പവർ ഇന്ത്യൻ ലോഞ്ച് നവംബർ 5ന്

മികച്ച ഈടും ഈ ജി സീരീസ് ഫോണിൽ മോട്ടറോള ഉറപ്പുനൽകുന്നു. MIL-810H സർട്ടിഫിക്കേഷനോടുകൂടിയ മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ജി67 പവർ മോഡലിൽ ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതോടൊപ്പം പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP64 റേറ്റിങ്ങും ഈ ഫോണിലുണ്ട്. വീഗൻ ലെതർ ഫിനിഷുള്ള 3 പാന്റോൺ ക്യൂറേറ്റഡ് കളർ ഓപ്ഷനുകളിലാണ് ജി67 പവർ എത്തുക.

ഒറ്റ ചാർജിൽ 58 മണിക്കൂർ വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh സിലിക്കൺ കാർബൺ ബാറ്ററിയും ജി67 പവർ മോഡലിൽ ഉണ്ട് എന്ന് കമ്പനി സ്ഥിരീകരിച്ചു. 8GB റാം, 128GB സ്റ്റോറേജ്, സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസും ഈ 5ജി ​ഫോണിൽ ഉണ്ടാകും.

മോട്ടോ ജി67 പവറിന്റെ വില സംബന്ധിച്ച സൂചന മോട്ടറോള നൽകിയിട്ടില്ല. അ‌ത് ലോഞ്ചിന് ശേഷമേ വ്യക്തമാകൂ. നവംബർ 5ലെ ലോഞ്ചിന് ശേഷം മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. പാന്റോൺ പാരച്യൂട്ട് പർപ്പിൾ, പാന്റോൺ സിലാൻട്രോ, പാന്റോൺ ബ്ലൂ കുറാക്കാവോ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുക.

പവറില്ല എന്ന് ഇനി പറയരുത്! മോട്ടോ G67 പവർ ഇന്ത്യൻ ലോഞ്ച് നവംബർ 5ന്

കഴിഞ്ഞ ദിവസം മോട്ടറോള തങ്ങളുടെ എയർ സീരീസിന് ​ചൈനയിൽ തുടക്കമിട്ടു. മോട്ടോ മോട്ടോ X70 എയർ എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. 50MP മെയിൻ ക്യാമറ, 50MP സെക്കൻഡറി ക്യാമറ, 50MP ഫ്രണ്ട് ക്യാമറ എന്നിവ സഹിതം എത്തിയിരിക്കുന്ന ഈ എയർ മോഡലിന് 5.99 സ്ലീക്ക് ഡിസൈനും 159 ഗ്രാം ലൈറ്റ്‌വെയ്റ്റ് ബോഡിയും ആണ് ഉള്ളത്. അ‌ധികം ​വൈകാതെ ഇത് ആഗോളതലത്തിലും ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
The Moto G67 Power has been officially confirmed to launch in India on November 5. The phone is powered by the Snapdragon 7s Gen 2 chipset. It will feature a 7000mAh silicon carbon battery that promises up to 58 hours of use on a single charge, a 50MP Sony LYT-600 sensor, an 8MP ultra-wide camera, a 32MP front camera, and Corning Gorilla Glass 7i protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X