മോട്ടോ ജി7നെയും എതിരാളികളെയും പരിചയപ്പെടാം

|

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മോട്ടോറോള തങ്ങളുടെ പുത്തന്‍ ജി-സീരിസ് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി7, ജി7 പ്ലസ്, ജി7 പവര്‍, ജി7 പ്ലേ എന്നിവയാണ് പുത്തന്‍ മോഡലുകള്‍. കഴിഞ്ഞ ആഴ്ച ബ്രസീലില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് നാലു മോഡലുകളെയും കമ്പനി അവതരിപ്പിച്ചത്. ജി7 പവറിന് ഇന്ത്യയിലെ വില 13,999 രൂപയാണ്.

കരുത്തു പകരുന്നത്

കരുത്തു പകരുന്നത്

സ്‌നാപ്ഡ്രാഗണ്‍ 632 പ്രോസസ്സറാണ് മോട്ടോ ജി7, ജി7 പ്ലേ എന്നീ മോഡലുകള്‍ക്ക് കരുത്തു പകരുന്നത്. കൂട്ടിന്3 ജി.ബി റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 5,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിവേഗ ചാര്‍ജിംഗിനായി 15 വാട്ടിന്റെ ടര്‍ബോ ചാര്‍ജറും ഫോണിനെപ്പം ലഭിക്കും.

സെല്‍ഫിക്കായി

സെല്‍ഫിക്കായി

6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് റെസലൂഷന്‍. മോട്ടോ ജി7 പവറില്‍ 12 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. സെല്‍ഫിക്കായി ഉപയോിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ ക്യാമറയാണ്. ആന്‍ഡ്രോയിഡ് 9 പൈയിന്റെ സ്റ്റോക്ക് ആന്‍ഡ്രോയിഡ് എക്‌സ്പീരിയന്‍സ് ജി7 പവറില്‍ ലഭിക്കും.

 

 

പ്രധാന എതിരാളികള്‍

പ്രധാന എതിരാളികള്‍

കാഷ്യല്‍ ഗെയിമിംഗ്, ഇന്റര്‍നെറ്റ് സ്ട്രീമിംഗ്, ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവയ്ക്ക് ഉതകുന്നതാണ് ഈ മോഡല്‍. 13,999 രൂപയെന്ന വിലയ്ക്കുള്ളല്‍ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ മോട്ടോ ജി7 പവറിന് കഴിഞ്ഞിട്ടുണ്ട്. ഷവോമി നോട്ട് 6 പ്രോ, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, ഹോണര്‍ 10 ലൈറ്റ് കൂടാതെ 4 ജി.ബി റാമുമായി പുറത്തിറങ്ങിയ നോക്കിയ 5.1 പ്ലസ് എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍.

 റെഡ്മി നോട്ട് 6 പ്രോ (4+64 ജി.ബി)

റെഡ്മി നോട്ട് 6 പ്രോ (4+64 ജി.ബി)

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2280X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 86 ശതമാനത്തിന്റെ സ്‌ക്രീന്‍ ടു ബോഡി റേഷ്യോ കിടിലന്‍ ലുക്ക് നല്‍കുന്നു. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറിനൊപ്പം 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തു പകരുന്നു. പിന്നില്‍ 12+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയും മുന്നില്‍ 20+2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. 4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. വില 13,999 രൂപ.

മോട്ടോ ജി7 പവറിലാണെങ്കില്‍ 5,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തും ആന്‍ഡ്രോയിഡ് 9 പൈയിന്റെ സ്റ്റോക്ക് ആന്‍ഡ്രോയിഡ് എക്‌സ്പീരിയന്‍സും ലഭിക്കും. ക്യാമറയാണ് പ്രയോറിറ്റിയെങ്കില്‍ റെഡ്മി നോട്ട് 6 പ്രോ തെരഞ്ഞെടുക്കാം.

ഹോണര്‍ 10 ലൈറ്റ് (4+64 ജി.ബി)

ഹോണര്‍ 10 ലൈറ്റ് (4+64 ജി.ബി)

4ജി.ബി വേരിയന്റിന് 13,999 രൂപയാണ് വില. ഈ വിലയ്ക്ക് 6.21 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, കിരിന്‍ 710 പ്രോസസ്സര്‍ 4 ജി.ബി റാം എന്നിവ ലഭിക്കും. 13+2 എംപിയാണ് പിന്‍ ക്യാമറ. 24 എം.പി സെല്‍ഫി ക്യാമറയുമുണ്ട്. 3,400 മില്ലി ആംപയറാണ് ബാറ്ററി കരുത്ത് ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തനം.

നോക്കിയ 5.1 പ്ലസ് (4+64 ജി.ബി)

നോക്കിയ 5.1 പ്ലസ് (4+64 ജി.ബി)

14,999 രൂപയാണ് നോക്കിയ 5.1 പ്ലസിന്റെ വില. മോട്ടോ ജി7 പവറിനെ അപേക്ഷിച്ച് വിലക്കൂടുതലാണ് ഈ മോഡലിന്. 5.86 ഇഞ്ച് എച്ച്.ഡജി പ്ലസ് ഡിസ്‌പ്ലേ, 4 ജി.ബി റാം, 13+5 എം.പി പിന്‍ ക്യാമറ 8 എം.പി മുന്‍ ക്യാമറ എന്നിവ ഫോണിലുണ്ട്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം.2 (4+64 ജി.ബി)

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം.2 (4+64 ജി.ബി)

14,999 രൂപയാണ് ഈ മോഡലിന്റെ വില. കരുത്തന്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസ്സറാണ് ഫോണിലുള്ളത്. കൂട്ടിന് 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 12+5 മെഗാഗപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. മോട്ടോ ജി7 നെ പോലെത്തന്നെ 5000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഈ ഫോണിലുമുണ്ട്.

ടി.വി ചാനല്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ലേക്ക് നീട്ടിടി.വി ചാനല്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ലേക്ക് നീട്ടി

Best Mobiles in India

English summary
Moto G7 Power and its competitors

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X