അടുത്ത പഞ്ചായത്തിലുണ്ടായാൽ മതി...13 5ജി ബാൻഡുകളുമായി മോട്ടോ ജി73 വരുന്നു
കഴിഞ്ഞ മാസം ആഗോള വിപണികളിൽ അവതരിപ്പിച്ച മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ മാർച്ച് 10ന് ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ലോഞ്ചിന് മുന്നേതന്നെ ഡിവൈസിന്റെ പ്രധാന ഫീച്ചറുകളും വിലയും ലീക്ക് ആയിരിക്കുകയാണ്. ടിപ്‌സ്റ്റർ അഭിഷേക് യാദവാണ് ലീക്കിന് പിന്നിൽ. ഡിവൈസിന്റെ ഒരു പോസ്റ്ററാണ് അഭിഷേക് യാദവ് ഷെയർ ചെയ്തിരിക്കുന്നത്.
ലീക്ക് റിപ്പോർട്ട് പ്രകാരം മോട്ടോ ജി73 5ജിയുടെ വില
അഭിഷേകിന്റെ ട്വിറ്റർ പോസ്റ്റിൽ മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയും പ്രധാന ഫീച്ചറുകളും കാണാം. പോസ്റ്റർ അനുസരിച്ച് മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ 18,999 രൂപയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം. മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ആദ്യ വിൽപ്പന സമയത്ത് ഡിസ്കൌണ്ടിന് ശേഷം 16,999 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയും.

മാർച്ച് 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ മാർച്ച് 16 മുതലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിറ്റഴിക്കുന്നത്. മിഡ്നൈറ്റ് ബ്ലൂ, ലൂസന്റ് വൈറ്റ് എന്നീ കളറുകളിലാണ് ഫോൺ വാങ്ങാൻ സാധിക്കുക. Moto G73 5G സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
മോട്ടോ ജി73 5ജി ഫീച്ചറുകൾ
ഒരു മിഡ് റേഞ്ച് ഡിവൈസ് എന്ന നിലയ്ക്കാണ് മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് പുതിയ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ് ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 20:9 ആസ്പക്റ്റ് റേഷ്യോയും ഈ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയിൽ ലഭ്യമാണ്.

മീഡിയടെക് ഡൈമെൻസിറ്റി 930 എസ്ഒസിയാണ് മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനൊപ്പം പെയർ ചെയ്തിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിലെ സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താൻ സാധിക്കും. മോട്ടോയുടെ മിഡ് റേഞ്ചർ ഫീച്ചർ ചെയ്യുന്ന ക്യാമറകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. 8 എംപി അൾട്ര വൈഡ് ക്യാമറയാണ് രണ്ടാമത്തെ സെൻസർ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.
5000 mAh ബാറ്ററിയാണ് മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 30W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസ് ഓഫർ ചെയ്യുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. 5ജി ഫോണുകൾക്കായി നോക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് മോട്ടോ ജി73 5ജി. ഈ സ്മാർട്ട്ഫോൺ 13 5ജി ബാൻഡുകൾക്കാണ് സപ്പോർട്ട് നൽകുന്നത്.
വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസിനുള്ള ഐപി52 റേറ്റിങ്ങും മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ബ്ലൂടൂത്ത് 5.2 സപ്പോർട്ടും മോട്ടോയുടെ പുത്തൻ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 181 ഗ്രാമാണ് ഡിവൈസിന്റെ ആകെ ഭാരം. 161.42 x 73.84 x 8.29mm എന്നിങ്ങനെയാണ് ഫോണിന്റെ അളവുകൾ.


Click it and Unblock the Notifications








