Home
Mobile

5ജി ​ഫോൺ തേടുന്നവർക്കൊരു സന്തോഷവാർത്ത! മോട്ടോ ജി73 ഇന്ത്യയിൽ എത്തുന്നു, മാർച്ച് 10 ന്

കുറഞ്ഞ വിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യക്കാർക്ക് സന്തോഷ വാർത്തയുമായി മോട്ടറോള എത്തുന്നു. മോട്ടോ ജി സീരീസിലെ പുതുമുഖമായ മോട്ടോ ജി73 5ജി സ്മാർട്ട്ഫോൺ ആണ് ഇന്ത്യൻ മനസുകൾ കീഴടക്കാനായി മാർച്ച് 10 ന് ഇന്ത്യയിലേക്ക് എത്തുന്നത്.

5ജി ഫോൺ ആണ് എന്നതുതന്നെ മോട്ടോ ജി73 യെ ഇന്ത്യയിൽ ഇതിനോടകം ശ്രദ്ധേയമാക്കിക്കഴിഞ്ഞു. ഈ വർഷം ജനുവരിയിൽ ആഗോള തലത്തിൽ മോട്ടറോള മോട്ടോ ജി73 5ജി അ‌വതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെന്ന് വൻ വിപണിയിൽ ചുവട് ഉറപ്പിക്കാൻ മോട്ടോ ജി 73 എത്തുന്നത്.

മോട്ടോ ജി73 ഇന്ത്യയിൽ എത്തുന്നു, മാർച്ച് 10 ന്

എന്നാൽ ​ആഗോള തലത്തിൽ ലോഞ്ച് ചെയ്ത മോഡലിൽനിന്ന് വ്യത്യസ്തമായ ​വേരിയന്റാണോ ഇന്ത്യയിൽ പുറത്തിറക്കുക എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല, എന്നുമാത്രമല്ല ഇന്ത്യയിൽ എത്തുന്ന മോഡലിലെ ഫീച്ചറുകളെപ്പറ്റിയും മോട്ടോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ടിപ്സർമാർ ഇന്ത്യയിൽ എത്തുന്ന മോട്ടോ ജി 73 സ്മാർട്ട് ഫോണി​ന്റെ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

പുതിയ മോട്ടറോള സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 930 ചിപ്സെറ്റും പിന്നിൽ ഡ്യുവൽ ക്യാമറകളും ഉണ്ടാകും എന്നാണ് ടിപ്‌സ്റ്റർ മുകുൾ ശർമ്മ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് മോട്ടറോള 5ജി സ്മാർട്ട്‌ഫോണുകളെ പോലെ, വരാനിരിക്കുന്ന മോട്ടോ ജി 73 5ജിക്ക് 13 5ജി ബാൻഡുകളുടെ പിന്തുണയുണ്ടെന്നും വെളിപ്പെടുത്തലിൽ പറയുന്നു.

ആഗോള വേരിയന്റിനോട് സാമ്യമുള്ള മോട്ടോ ജി73 5ജിയുടെ ചിത്രം ഉൾപ്പെടെയാണ് ടിപ്സർ ട്വീറ്റിൽ പങ്കുവച്ചിരിക്കുന്നത്. ഈ ​വെളിപ്പെടുത്തലുകളുടെയും ജനുവരിയിൽ ആഗോള തലത്തിൽ പുറത്തിറങ്ങിയ മോഡലിന്റെയും വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ ഇന്ത്യയിലെത്തുന്ന മോട്ടോ ജി73യിൽ ഉണ്ടാകുമെന്ന് കരുതുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

മീഡിയടെക് ഡൈമെൻസിറ്റി 930 ചിപ്‌സെറ്റ് കരുത്തിൽ ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായാണ് മോട്ടോ ജി73യുടെ വരവ്. ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുക. മോട്ടോ ജി73 യുടെ മുൻഗാമിയായ ജി72 വിൽ മോട്ടറോള OLED സ്‌ക്രീൻ നൽകിയിരുന്നു .

മോട്ടോ ജി73 ഇന്ത്യയിൽ എത്തുന്നു, മാർച്ച് 10 ന്

20Hz-ന്റെ റിഫ്രഷ് റേറ്റും 20:9 ആസ്പക്ട് റേഷ്യോയും ജി73യിൽ ഉണ്ടായിരിക്കും. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചർ ഉള്ള 50MP പ്രധാന ക്യാമറയും f/2.2 അപ്പേർച്ചറും ഓട്ടോഫോക്കസും (AF) ഉള്ള 8MP അൾട്രാവൈഡ് ക്യാമറയും ആണ് അ‌വ.

സെൽഫിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം കണക്കിലെടുത്ത് 16 എംപിയുടെ സെൽഫി ക്യാമറയും ​മോട്ടോ ജി73യിൽ നൽകിയിരിക്കുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗം കണക്കിലെടുത്ത് 30വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 73 പായ്ക്ക് ചെയ്യുന്നത്.

യുഎസ്ബി ടൈപ്പ്-സി പോർട്ട് പിന്തുണ, ഫേസ് അ‌ൺലോക്ക്, ഫിംഗർപ്രിന്റ് സെൻസറായി പവർ ബട്ടൺം ബ്ലൂടൂത്ത് 5.3, ​വൈ​ഫൈ 802.11, ജിപിഎസ്, എൻഎഫ്സി, IP52 റേറ്റിംഗ് എന്നിവയെല്ലാമാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുന്ന മറ്റ് സൗകര്യങ്ങളും ഫീച്ചറുകളും. മിഡ്‌നൈറ്റ് ബ്ലൂ, ലൂസന്റ് വൈറ്റ് എന്നീ നിറങ്ങളിൽ മോട്ടോ ജി 73 ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വർഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന രണ്ടാമത്തെ മോട്ടറോള ​ഫോൺ ആണ് ജി 73 5ജി. കഴിഞ്ഞ മാസം കമ്പനി ബജറ്റ് ഫ്രണ്ട്‌ലിയായ മോമട്ടാ ഇ13 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ജി13 സ്മാർട്ട്ഫോൺ( 2 ജിബി റാം + 64 ജിബി വേരിയന്റ്) 6,999 രൂപ പ്രാരംഭ വിലയിലാണ് വിൽപ്പന ആരംഭിക്കുന്നത്.

മികച്ച ഫീച്ചറുകളുമായി എത്തുന്ന 5ജി സ്മാർട്ട്ഫോൺ ആയ മോട്ടോ ജി73 ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 299 യൂറോയ്ക്ക് (ഏകദേശം 26,600 രൂപ ) ആണ് ആഗോള വിപണിയിൽ ജി 73 എത്തിയത്. ഇന്ത്യയിലെത്തു​മ്പോൾ ഈ വിലയിൽ കാര്യമായ കുറവുണ്ടാകും.

More from GizBot

Best Mobiles in India

English summary
Motorola's Moto G73 5G smartphone is coming to India on March 10 to conquer Indian hearts. The Moto G73 comes with the distinction of being the first smartphone in India powered by a MediaTek Dimension 930 chipset. The smartphone will sport a 6.5-inch LCD screen with Full HD+ resolution.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X