Home
Mobile

മിലിട്ടറി ഗ്രേഡ് ഈടുമായി മോട്ടോയും; പുതിയ G75 5G ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് 5G സ്മാർട്ട്‌ഫോണായി മോട്ടോ G75 5G (moto g75 5G) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. അടുത്തിടെ അവതരിപ്പിച്ച സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ 5ജി ഫോൺ എത്തുന്നത്. ഇപ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം പിന്തുടരുന്ന മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് (MIL-STD-810H) ഈട് ഈ മോട്ടറോള ഫോണും വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തോടൊപ്പം IP68 അണ്ടർവാട്ടർ പ്രൊട്ടക്ഷനും ഡസ്റ്റ് പ്രൊട്ടക്ഷനും മോട്ടോ ജി75 5ജിയിൽ ഉണ്ട്.

അടുത്തിടെ മോട്ടറോള g85 5G എന്ന മോഡൽ വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ എത്തുന്ന ഏറ്റവും പുതിയ മിഡ്റേഞ്ച് ഫോണായ മോട്ടോ g75 5Gയിൽ 6.78 ഇഞ്ച് FHD+ 120Hz LCD സ്‌ക്രീൻ അ‌ടക്കമുള്ള ഫീച്ചറുകൾ നൽകിയിരിക്കുന്നു. കൂടാതെ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാൻ ചിപ്സെറ്റി​ന് പിന്തുണയുമായി 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോണിലുണ്ടാകും.

മിലിട്ടറി ഗ്രേഡ് ഈടുമായി മോട്ടോയും; പുതിയ G75 5G ലോഞ്ച് ചെയ്തു

മോട്ടോ g75 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2388 × 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1000 nits വരെ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ഇതിന് ഒപ്പം അ‌ഡ്രിനോ 710 ജിപിയുവും ഈ മോട്ടറോള ഫോണിലുണ്ട്. 8GB LPDDR4x റാം, 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും മോട്ടോ ജി75 5ജി വാഗ്ദാനം ചെയ്യുന്നു.

മിലിട്ടറി ഗ്രേഡ് ഈടുമായി മോട്ടോയും; പുതിയ G75 5G ലോഞ്ച് ചെയ്തു

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് മോട്ടോ ജി75 5ജിയുടെ പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറയുമായാണ് ഈ ഫോൺ എത്തുന്നത്. ഇതിന് f/1.8 അപ്പേർച്ചറും OIS പിന്തുണയും ഉണ്ട്. ഇതിനൊപ്പം f/2.2 അപ്പേർച്ചർ ഉള്ള 8MP 118° അൾട്രാ വൈഡ് / മാക്രോ ക്യാമറയും എത്തുന്നു.

LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് സൗകര്യം എന്നിവയും മോട്ടോ ജി75 5ജിയുടെ റിയർ ക്യാമറകൾക്കൊപ്പം വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഈ ഫോണിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ് സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP68 വാട്ടർ റെസിസ്റ്റൻ്റ്, MIL STD 810H സർട്ടിഫിക്കറ്റ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്ക് roSD) തുടങ്ങിയ ഫീച്ചറുകളും മോട്ടോ ജി75 5ജിയിലുണ്ട്.

മിലിട്ടറി ഗ്രേഡ് ഈടുമായി മോട്ടോയും; പുതിയ G75 5G ലോഞ്ച് ചെയ്തു

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും 30W ടർബോചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണക​ൾ സഹിതം 5000mAh ബാറ്ററിയും മോട്ടോ ജി75 5ജിയിൽ നൽകിയിരിക്കുന്നു.

വെഗൻ ലെതർ, മാറ്റ് മെറ്റീരിയൽ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 166.09 x 77.24 x 8.34mm (മാറ്റ്) / 8.44mm (വീഗൻ ലെതർ) വലിപ്പവും 208 ഗ്രാം (വീഗൻ ലെതർ) / 205 ഗ്രാം (മാറ്റ്) ഭാരവും മോട്ടോ ജി75 5ജിക്ക് ഉണ്ട്. ചാർക്കോൾ ഗ്രേ, അക്വാ ബ്ലൂ, സക്കുലൻ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

മോട്ടോ ജി75 5G യുടെ വില 299 യൂറോ (ഏകദേശം 27,915 രൂപ) ആണ്. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ഈ ഫോൺ ലഭ്യമാണ്. ലാറ്റിനമേരിക്കയിലെയും ഏഷ്യ-പസഫിക്കിലെയും തിരഞ്ഞെടുത്ത വിപണികളിൽ ഉടൻ തന്നെ ഈ ഫോൺ ലോഞ്ച് ചെയ്യും. അ‌ക്കൂട്ടത്തിൽ ഇന്ത്യയിലേക്കും ഈ മോട്ടോ 5ജി ഫോൺ എത്തും.

More from GizBot

Best Mobiles in India

English summary
Motorola has launched the Moto G75 5G globally as its latest mid-range 5G smartphone. This 5G phone is powered by the recently introduced Snapdragon 6 Gen 3 chipset. This Motorola phone offers military grade certified (MIL-STD-810H) durability. The Moto G75 5G is priced at EUR 299 (roughly Rs. 27,915).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X