ഇങ്ങനെ വേണം ശുഭാരംഭം! 16,999 രൂപ ഒട്ടും കൂടുതലല്ല! ഡിസ്കൗണ്ടുമായി മോട്ടോ G85 5ജി വിൽപ്പന
മോട്ടറോളയുടെ ജി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി85 5ജി (Moto G85 5G) ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മോട്ടോ ജി85 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
മോട്ടോ ജി85 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 17,999 രൂപയാണ് ഇന്ത്യയിൽ വില. 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ വേരിയൻ്റന് 19,999 രൂപ നൽകണം. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇന്ന് മുതൽ പരിമിത കാലത്തേക്ക് മാത്രം 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ അടിസ്ഥാന മോഡൽ 16999 രൂപ വിലയിൽ ലഭ്യമാകും.

ബാങ്ക് ഡിസ്കൗണ്ട് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കൾക്ക് പ്രമുഖ ബാങ്കുകളിൽ നിന്ന് 9 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇഎംഐ പ്രതിമാസം വെറും 1,889 രൂപയിൽ ആരംഭിക്കുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് ജി85 ലഭ്യമാകുക, കൊബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ എന്നിവയാണ് അവ.
തുടക്കത്തിൽ വെറും 16999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്ന ഈ 5ജി സ്മാർട്ട്ഫോൺ മികച്ച ഫീച്ചറുകളാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. മോട്ടോ എഡ്ജ് സീരീസിലും മറ്റും കാണുന്ന ചില പ്രീമിയം ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ മോട്ടറോള ഉൾപ്പെടുത്തിയിട്ടുണ്ട്. 6.7 ഇഞ്ച് പോൾഇഡ് സ്‌ക്രീൻ, 50എംപി ക്യാമറ, സ്‌നാപ്ഡ്രാഗൺ 6s Gen 3 ചിപ്‌സെറ്റ് എന്നിവയെല്ലാം ഇതിലുണ്ട്.

മോട്ടോ ജി85 5ജിയിലെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. 1600nits പീക്ക് ബ്രൈറ്റ്നസ്, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്.
12ജിബി വരെ റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് മോട്ടോ ജി85 5ജി എത്തുന്നത്. 8GB+ 128GB, 12GB+ 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ മോട്ടോ ജി85 ലഭ്യമാകുന്നു. ഗ്രാഫിക്‌സിനായി Adreno 619 GPU ഇതിലുണ്ട്. ആൻഡ്രോയിഡ് 14, 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ, 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ ലഭിക്കും.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP54 റേറ്റിംഗ്, 5G SA/NSA, ഡ്യുവൽ 4G VoLTE, ഉൾപ്പെടെയുള്ള കണ്ക്ടിവിറ്റി ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി85 5ജിയിൽ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സ്മാർട്ട് കണക്റ്റ് പോലുള്ള ഫീച്ചറുകളും മോട്ടറോള ഈ ഫോണിൽ നൽകുന്നുണ്ട്. ഇതുവഴി ഈ സ്മാർട്ട്ഫോൺ മറ്റ് ഡിവൈസുകളിലേക്ക് അനായാസം കണക്ട് ചെയ്യാനാകും. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് ഏത് ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും ഫോൺ നിയന്ത്രിക്കാനാകും. ഇത്രയധികം മികച്ച ഫീച്ചറുകളുള്ള ഈ 5ജി സ്മാർട്ട്ഫോൺ 16,999 രൂപ നൽകി വാങ്ങാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.


Click it and Unblock the Notifications








