നല്ലബുദ്ധി തോന്നിയ നേരമാണ്, വേഗം വാങ്ങിക്കോ! മോട്ടോ G85 5G ഏറ്റവും വിലക്കുറവിൽ വിൽക്കുന്നു
ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഫെസ്റ്റിവൽ ഓഫർ സെയിൽ നടക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് നൽകുമെന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ഈ ഓഫർ ഫെസ്റ്റ് സെയിലുകളിൽ കാര്യമായ വിലക്കുറവ് ലഭ്യമാകുന്നില്ല എന്ന് ഒരു വിഭാഗം ഉപയോക്താക്കൾക്ക് പരാതിയുണ്ട്. തങ്ങൾ മുൻപ് വാങ്ങാൻ നോക്കിവച്ചിരുന്ന പല പ്രോഡക്ടുകൾക്കും ഇപ്പോഴും ഏതാണ്ട് അതേ വിലയൊക്കെ തന്നെയാണ് കാണിക്കുന്നത് എന്നാണ് ഇവരുടെ പരാതി. എന്നാൽ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളും ഉണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. അത്തരത്തിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി85 5ജി ( Moto G85 5G).
ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി85 5ജി. ഇതിന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 17,999 രൂപ വിലയിലും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ വേരിയൻ്റ് 19,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

ലോഞ്ച് സമയത്ത് പരിമിത കാലയളവിലേക്കായി മോട്ടോ ജി85 5ജിക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരുന്നു. അതിനാൽ ഇതിന്റെ അടിസ്ഥാന വേരിയന്റ് 16,999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായി. പിന്നീട് ലോഞ്ച് ഓഫർ പിൻവലിക്കപ്പെട്ടതിന് ശേഷം യഥാർഥ വിലയിലാണ് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ മുൻപ് ഡിസ്കൗണ്ടിൽ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാനാകും.
അതായത്, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ മോട്ടോ ജി85 5ജി അടിസ്ഥാന വേരിയന്റ് ലിസ്റ്റ ചെയ്തിരിക്കുന്നത് തന്നെ 16999 രൂപ വിലയിലാണ്. അതായത് 1000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. ഇത് കൂടാതെ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ഈ ഫോൺ 15,749 രൂപ വിലയിൽ സ്വന്തമാക്കാനാകും.

യഥാർഥ വിലയെക്കാൾ 2250 രൂപ വിലക്കുറവിൽ മോട്ടോ ജി85 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നു എന്നർഥം. മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടോ ജി85 5ജി. ഡിസ്കൗണ്ട് ഇല്ലാതെ യഥാർഥ വിലയിൽ വാങ്ങിയാൽ പോലും മോട്ടറോള ജി85 5ജി മുടക്കുന്ന കാശിന്റെ മൂല്യം തിരിച്ച് നൽകുന്നുണ്ട്.
അതിനാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വാങ്ങാൻ താൽപര്യമുള്ളവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിലൊന്നാണ് മോട്ടോ ജി85 5ജി. വാങ്ങും മുമ്പ് ഈ ഫോണിന്റെ ഫീച്ചറുകൾ പരിശോധിച്ച് അനുയോജ്യമാണ് എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. മോട്ടോ ജി85 5ജിയുടെ പ്രധാന ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം.
മോട്ടറോള ജി85 5ജി പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ ) ആണ് ഇതിലുള്ളത്. 1600nits പീക്ക് ബ്രൈറ്റ്നസ്, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി Adreno 619 GPU ഇതിലുണ്ട്. 8GB + 128GB, 12GB + 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ മോട്ടോ ജി85 ലഭ്യമാകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും നൽകിയിട്ടുണ്ട് എന്നതാണ് മോട്ടറോള ജി85 5ജിയുടെ ക്യാമറ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയം. റിയർ പാനലിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതിൽ OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP54 റേറ്റിംഗ്, 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. കൊബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ, വിവ മജന്ത എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ മോട്ടറോള G85 5G ലഭിക്കും.


Click it and Unblock the Notifications








