Home
Mobile

ഇതാ ഇത് കൊണ്ടുപോയി സന്തോഷിക്ക്! മോട്ടറോളയുടെ സമ്മാനം, G85 5G ഇന്ത്യയിൽ എത്തി

ഇന്ത്യയിലെ ആരാധകർക്ക് സമ്മാനമായി ഒരു പുതുപുത്തൻ 5ജി സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ച് മോട്ടറോള. G സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി മോട്ടറോള ജി85 5ജി (Moto G85 5G) എന്ന പുത്തൻ സ്മാർട്ട്ഫോൺ ആണ് എത്തിയിരിക്കുന്നത്. ​ചൈനയിൽ ഇതിനോടകം അ‌വതരിപ്പിക്കപ്പെട്ട മോട്ടോ S50 നിയോ 5ജിയിലെ ഫീച്ചറുകൾ തന്നെയാണ് ഈ പുതിയ ജി സീരീസ് ഫോണിലും മോട്ടറോള നൽകിയിരിക്കുന്നത്. പോൾഇഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ് തുടങ്ങി മികച്ച ഫീച്ചറുകൾ സഹിതം ആകർഷകമായ വിലയിൽ ആണ് മോട്ടോ ജി85 5ജി എത്തിയിരിക്കുന്നത്.

20000 രൂപയിൽ താഴെ വിലയിലാണ് മോട്ടോ ജി85 5ജി എത്തിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗ്, 50MP പ്രധാന ക്യാമറ, 5,000mAh ബാറ്ററി എന്നിവയും ഈ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് ഈ ഫോണിനെ കരുത്തുള്ള മികച്ചൊരു സ്മാർട്ട്ഫോണാക്കി മാറ്റുന്നു. കൊബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ മോട്ടോ G85 5G ലഭിക്കും.

ഇതാ കൊണ്ടുപോയി സന്തോഷിക്ക്! മോട്ടറോളയുടെ സമ്മാനം, G85 5G എത്തി

മോട്ടോ ജി85 5ജിയിലെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. 1600nits പീക്ക് ​ബ്രൈറ്റ്നസ്, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഗ്രാഫിക്‌സിനായി Adreno 619 GPU ഇതിലുണ്ട്. 12ജിബി വരെ റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ ഫോൺ എത്തുന്നത്. 8GB + 128GB, 12GB + 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ മോട്ടോ ജി85 ലഭ്യമാകും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.

ഇതാ കൊണ്ടുപോയി സന്തോഷിക്ക്! മോട്ടറോളയുടെ സമ്മാനം, G85 5G എത്തി

ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും പഞ്ച് ഹോൾ കട്ടൗട്ടിൽ നൽകിയിട്ടുണ്ട്.

33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി85 5ജിയിൽ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP54 റേറ്റിംഗ് എന്നിവയും ഇതിലുണ്ട്. 5G SA/NSA, ഡ്യുവൽ 4G VoLTE, ഉൾപ്പെടെയുള്ള കണ്ക്ടിവിറ്റി ഓപ്ഷനുകളും ഇതിൽ അ‌ടങ്ങുന്നു.

വിലയും ലഭ്യതയും: മോട്ടോ ജി85 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 17,999 രൂപയാണ് ഇന്ത്യയിൽ വില. 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ​ഹൈ വേരിയൻ്റന് 19,999 രൂപ നൽകണം. ജൂലൈ 16 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഫോണിന്റെ ഓപ്പൺ സെയിൽ ആരംഭിക്കും.

ഇതാ കൊണ്ടുപോയി സന്തോഷിക്ക്! മോട്ടറോളയുടെ സമ്മാനം, G85 5G എത്തി

മോട്ടറോളയുടെ ഓൺ​ലൈൻ, ഓഫ്​ലൈൻ സ്റ്റോറുകൾക്ക് പുറമേ ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടോ ജി85 5ജി സ്വന്തമാക്കാൻ സാധിക്കും. തുടക്കത്തിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ അ‌ടിസ്ഥാന മോഡൽ 16,999 രൂപ വിലയിൽ സ്വന്തമാക്കാനാകും. എന്നാൽ പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Moto G85 5G with Snapdragon 6s Gen 3 chipset launched in India. Its base model with GB RAM and 128GB storage is priced at Rs 17,999 in India. 19,999 for the high variant with 12GB RAM and 256GB storage. The open sale of this phone will start from 12 noon on July 16.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X