Home
Mobile

സുരക്ഷിതം, സുന്ദരം, സുശക്തം! മോട്ടോ G86 പവർ 5G ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും, ഡിസ്കൗണ്ടിൽ

മോട്ടറോള കഴിഞ്ഞ മാസം അ‌വസാന ആഴ്ചയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച തങ്ങളുടെ ജി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി86 പവർ 5ജി (moto g86 Power 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. മോട്ടോ g86 പവർ 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 17,999 രൂപയാണ് വില. എന്നാൽ തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ ലഭ്യമാണ്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 16999 രൂപ വിലയിൽ വാങ്ങാം. എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിന്റെ ഇഎംഐ ഇടപാടിന് 1250 രൂപ ഡിസ്കൗണ്ടും ആണ് ലഭ്യമാകുക.

മോട്ടോ G86 പവർ 5G ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും, ഡിസ്കൗണ്ടിൽ

പരിമിതമായ കാലയളവിലേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ. 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് മോട്ടോ ജി86 പവർ 5ജി എത്തിയിരിക്കുന്നത് എങ്കിലും ഈ ബാങ്ക് ഡിസ്കൗണ്ടുകളുടെ സഹായത്താൽ ഈ ഫോൺ 15000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ സാധിക്കുന്നു.

പാന്റോൺ കോസ്മിക് സ്കൈ, പാന്റോൺ ഗോൾഡൻ സൈപ്രസ്, പാന്റോൺ സ്പെൽബൗണ്ട് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. സെഗ്മെന്റിലെ മികച്ച ക്യാമറ സജ്ജീകരണങ്ങൾ, മികച്ച ഈട് എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് മോട്ടോ ജി86 പവർ 5ജി എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസർ ആണ് ഇതിന്റെ കരുത്ത്.

മോട്ടോ G86 പവർ 5G ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും, ഡിസ്കൗണ്ടിൽ

മോട്ടോ g86 പവർ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിലെ ശക്തികേന്ദ്രം. 20Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 1 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിൽ ഉണ്ട്.

g86 പവർ 5ജിയുടെ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ മോട്ടറോള നൽകിയിരിക്കുന്നു. മാലി-G615 MC2 ജിപിയു, 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ) ആണ് മോട്ടോ ജി86 പവർ 5ജിയിൽ ഉള്ളത്.

മോട്ടോ G86 പവർ 5G ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും, ഡിസ്കൗണ്ടിൽ

33W ടർബോചാർജിംഗോടുകൂടിയ 6720mAh ബാറ്ററി, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP68/IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ/ മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Moto G86 Power 5G has gone on sale in India from today. Its single 8GB + 128GB model is priced at Rs 17,999. As part of the launch offer, a discount of Rs 1000 is available, so it can be purchased at an initial price of Rs 16,999. There is an instant discount of Rs 1000 for HDFC, SBI and ICICI Bank credit cards and a discount of Rs 1250 for HDFC credit card EMI transactions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X