Home
Mobile

ഫ്രണ്ടിലും ബായ്ക്കിലും ഉശിരൻ ക്യാമറകൾ! മോട്ടോ ജി86 പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മോട്ടറോള ഇന്ത്യയിൽ തങ്ങളുടെ ജി സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. സെഗ്മെന്റിലെ മികച്ച ക്യാമറ സജ്ജീകരണങ്ങൾ, മികച്ച ഈട് എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് മോട്ടോ ജി86 പവർ 5ജി (moto g86 Power 5G) ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ആണ് ഇതിന്റെ കരുത്ത്. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതം എത്തുന്ന ഈ 5ജി സ്മാർട്ട്ഫോണിന് 20000 രൂപയിൽ താഴെയാണ് വില. ഇതിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

മോട്ടോ g86 പവർ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712×1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉണ്ട്.

ഫ്രണ്ടിലും ബായ്ക്കിലും ഉശിരൻ ക്യാമറകൾ! മോട്ടോ ജി86 പവർ 5ജി ഇന്ത്യയിൽ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. മാലി-G615 MC2 ജിപിയു, 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

മുടക്കുന്ന വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് മികച്ച ക്യാമറ സജ്ജീകരണം ഈ മോട്ടറോള ജി86 പവർ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് മോട്ടറോള ഇതിൽ നൽകിയിരിക്കുന്നത്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

ഫ്രണ്ടിലും ബായ്ക്കിലും ഉശിരൻ ക്യാമറകൾ! മോട്ടോ ജി86 പവർ 5ജി ഇന്ത്യയിൽ

റിയർ ക്യാമറയോളം തന്നെ പ്രാധാന്യം സെൽഫി ക്യാമറയ്ക്കും ഇവിടെ മോട്ടറോള നൽകിയിട്ടുണ്ട്. 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ (f/2.2 അപ്പേർച്ചർ) ആണ് മോട്ടോ ജി86 പവർ 5ജിയിൽ ഉള്ളത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 2 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68/IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, 33W ടർബോചാർജിംഗോടുകൂടിയ 6720mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി86 പവർ 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 161.21 x 74.74x 8.65mm വലിപ്പവും 198g ഭാരവും ഈ ഫോണിനുണ്ട്.

ഫ്രണ്ടിലും ബായ്ക്കിലും ഉശിരൻ ക്യാമറകൾ! മോട്ടോ ജി86 പവർ 5ജി ഇന്ത്യയിൽ

മോട്ടോ g86 പവർ 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 17,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 16999 രൂപ വിലയിൽ വാങ്ങാം. ഓഗസ്റ്റ് 6 മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. പാന്റോൺ കോസ്മിക് സ്കൈ, പാന്റോൺ ഗോൾഡൻ സൈപ്രസ്, പാന്റോൺ സ്പെൽബൗണ്ട് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Moto G86 Power 5G has been launched in India. It is powered by the MediaTek Dimensity 7400 SoC. The single 8GB + 128GB model of the Moto G86 Power 5G is priced at Rs 17,999. As part of the launch offer, it can be purchased at an initial price of Rs 16,999. It will be available for purchase from August 6 via Flipkart, Motorola's official website, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X