ബി‌ഐ‌എസ് സർട്ടിഫിക്കേഷനിൽ മോട്ടോ ജി 9 പ്ലസ് കണ്ടെത്തി; ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

|

മോട്ടോ ജി 9 പ്ലസ് ഇന്ത്യൻ ബി‌ഐ‌എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ്സ്) സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റിൽ‌ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സെപ്റ്റംബറിൽ ബ്രസീലിൽ ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി അവതരിപ്പിച്ചു. അതിനുശേഷം ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല. എന്നാൽ, പുതിയ ബി‌ഐ‌എസ് ലിസ്റ്റിംഗ് ഭാവിയിൽ ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോ ജി 9 മോഡൽ ഇതിനകം ഇന്ത്യയിൽ വിപണിയിലെത്തിച്ചിട്ടുണ്ട്. ഡിസംബർ രണ്ടാമത്തെ ആഴ്ച്ചയിൽ മോട്ടോ ജി 9 പവർ വിപണിയിലെത്തും.

 മോട്ടോ ജി 9 പ്ലസ്

ബിഐഎസ് വെബ് സൈറ്റിലെ മോട്ടോ ജി 9 പ്ലസ് ലിസ്റ്റിംഗ് മൈസ്മാർട്ട്പ്രൈസ് കണ്ടെത്തിയിരുന്നു. മോട്ടോ ജി 9 പ്ലസുമായി ബന്ധമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മോഡൽ നമ്പറുകളായ എക്സ് ടി 2083-7, എക്സ് ടി 2087-3 എന്നിവയുമായി ഈ സ്മാർട്ട്ഫോൺ പട്ടികപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് എപ്പോൾ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ബിഐഎസ് സർട്ടിഫിക്കേഷൻ ഭാവിയിൽ ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബർ രണ്ടാമത്തെ ആഴ്ച്ചയിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടോ ജി 9 പവറിനൊപ്പം ഈ പുതിയ സ്മാർട്ട്ഫോൺ എത്തിച്ചേർന്നേക്കും.

ഡോൾബി വിഷൻ സപ്പോർട്ടുമായി നോക്കിയ സ്മാർട്ട് ടിവി 75-ഇഞ്ച് 4 കെ യുഎച്ച്ഡി മോഡൽ അവതരിപ്പിച്ചു: വില, സവിശേഷതകൾഡോൾബി വിഷൻ സപ്പോർട്ടുമായി നോക്കിയ സ്മാർട്ട് ടിവി 75-ഇഞ്ച് 4 കെ യുഎച്ച്ഡി മോഡൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

മോട്ടോ ജി 9 പ്ലസ്
 

4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ബിആർഎൽ 2,249.10 (ഏകദേശം 31,000 രൂപ) വിലയുമായി മോട്ടോ ജി 9 പ്ലസ് ബ്രസീലിൽ അവതരിപ്പിച്ചു. ഇതേ വിലയിൽ ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ എത്തിച്ചേർന്നേക്കും. റോസ് ഗോൾഡ്, ബ്ലൂ ഇൻഡിഗോ തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ബ്രസീൽ വിപണിയിൽ ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയത്.

മോട്ടോ ജി 9 പ്ലസ് സവിശേഷതകൾ

മോട്ടോ ജി 9 പ്ലസ് സവിശേഷതകൾ

മോട്ടോ ജി 9 പ്ലസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നുവെന്നും 6.8 ഇഞ്ച് ഫുൾ എച്ച്ഡി + മാക്സ് വിഷൻ ഡിസ്പ്ലേ അവതരിപ്പിക്കുന്നുവെന്നും പറയുന്നു. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ 2.2GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൽ പ്രവർത്തിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, 8 മെഗാപിക്സൽ 118 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് മോട്ടോ ജി 9 പ്ലസിന് ലഭിക്കുന്നത്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും വരുന്നു.

30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററി

30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പ്ലസിനുള്ളത്. ബ്ലൂടൂത്ത് 5.0, വൈ-ഫൈ 802.11 എസി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ ഇതിൽ ഉണ്ട്.

റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുറെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
The telephone was officially launched in Brazil in September, and there has been no clarification since then as to whether or not it will be launched on the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X