Home
Mobile

മോട്ടോ ജി 9 പ്ലസ് സവിശേഷതകൾ വെളിപ്പെടുത്തി: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

മോട്ടോ ജി 9 പ്ലസ് സവിശേഷതകളും വിലയും ഇപ്പോൾ ഒരു ടെലികോം റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന മോട്ടറോള സ്മാർട്ട്‌ഫോൺ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർ ഓറഞ്ച് സ്ലൊവെൻസ്‌കോ പട്ടികപ്പെടുത്തിയിട്ടുണ്ട്. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ തുടങ്ങിയ സവിശേഷതകൾ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത മോട്ടോ ജി 9 ന്റെ വലിയ വേരിയന്റായിരിക്കും മോട്ടോ ജി 9 പ്ലസ് എന്ന് റിപ്പോർട്ടുകളുണ്ട്. മോട്ടോ ജി 9 ലിസ്റ്റിംഗ് ഇപ്പോൾ ബ്ലൂ കളർ വേരിയന്റ് മാത്രമായാണ് കാണിക്കുന്നത്.

മോട്ടോ ജി 9 പ്ലസ്

ഓറഞ്ച് സ്ലൊവെൻസ്‌കോയുടെ ലിസ്റ്റിംഗിലെ ചിത്രങ്ങൾ അനുസരിച്ച് മുൻവശത്ത് മോട്ടറോള മോട്ടോ ജി 9 പ്ലസിന് ഒരു പഞ്ച്-ഹോൾ ക്യാമറ ഉണ്ടായിരിക്കും. ഈ ഹാൻഡ്‌സെറ്റിന് വരുന്ന വില യൂറോ 235 ആണ് (ഏകദേശം 20,300 രൂപ). ഈ സ്മാർട്ട്ഫോണിൽ 4 ജിബി റാം ഓൺ‌ബോർഡും മൈക്രോ എസ്ഡി കാർഡുകൾ വഴി വികസിപ്പിക്കാവുന്ന 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ട്. ഡിസ്പ്ലേയ്ക്ക് 1080x2400 പിക്സൽ റെസലൂഷൻ വരുന്ന ഈ സ്മാർട്ട്ഫോൺ അബ്‌ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

5,000 എംഎഎച്ച് ബാറ്ററി

പറയുന്ന ലിസ്റ്റിംഗ് ഏത് പ്രോസസ്സറാണ് ഈ ഡിവൈസിൽ വരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റിൽ വരുന്നതായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിംഗ് അനുസരിച്ച് മോട്ടോ ജി 9 പ്ലസ് 169.98 x 78.1 x 9.69 മില്ലിമീറ്റർ അളവിൽ വരുന്നു കൂടാതെ 223 ഗ്രാം ഭാരവും ഉണ്ട്. കണക്റ്റിവിറ്റി സവിശേഷതകളിൽ ബ്ലൂടൂത്ത് 5.0, വൈ-ഫൈ, VoLTE, ഡ്യുവൽ സിം പിന്തുണ (നാനോ സിം) എന്നിവ ഉൾപ്പെടുന്നു. ഓറഞ്ച് സ്ലൊവെൻസ്‌കോ ലിസ്റ്റിംഗ് ആദ്യമായി കണ്ടെത്തിയത് വിൻഫ്യൂച്ചറിന്റെ റോളണ്ട് ക്വാണ്ടാണ്.

 മോട്ടോ ജി 9 പ്ലസിന് 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണ

മുമ്പത്തെ ചോർച്ച അനുസരിച്ച്, മോട്ടോ ജി 9 പ്ലസിന് 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉണ്ടായിരിക്കും. മറ്റ് ലിസ്റ്റിംഗുകളിലും ഈ സ്മാർട്ട്ഫോൺ നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയിലൊന്നും നേരത്തെ ലിസ്റ്റുചെയ്യ്ത കാര്യങ്ങൾ സൂചിപ്പിച്ചിട്ടില്ലായിരുന്നു. ആദ്യം യൂറോപ്പിലും പിന്നീട് മറ്റ് വിപണികളിലും ഈ സ്മാർട്ട്ഫോൺ ഉടൻ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി രണ്ടാഴ്ച മുമ്പ് മോട്ടോ ജി 9 പുറത്തിറക്കുകയും ഇത് മോട്ടോ ജി 9 പ്ലേ ആയി യൂറോപ്പിലേക്ക് കൊണ്ടുവന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്‌ഫോൺ 4 ജിബി റാമും 64 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജും ഉൾക്കൊള്ളുന്നു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 6.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ (720x1600 പിക്‌സൽ), 5,000 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഡിവൈസിന്റെ ഏതാനും ചില സവിശേഷതകളാണ്. 11,499 രൂപ മുതലാണ് ഈ ഹാൻഡ്‌സെറ്റിന്റെ വില ആരംഭിക്കുന്നത്.

Best Mobiles in India

English summary
Mobile network operator Orange Slovensko has listed the upcoming Motorola smartphone, and specifications such as a 6.8-inch full-HD+ display and a quad rear camera with a 64-megapixel main camera have been stated.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X