സ്നാപ്ഡ്രാഗൺ 730 ജി പ്രോസസറുമായി മോട്ടോ ജി 9 പ്ലസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
മോട്ടറോളയുടെ സ്മാർട്ഫോണുകളുടെ പട്ടികയിലേക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ കൂടി വരികയാണ്. മോട്ടോ ജി 9 പ്ലസ് എന്ന് വിളിക്കുന്ന ഈ ഹാൻഡ്സെറ്റ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടോ ജി 9, മറ്റ് ആഗോള വിപണികളിൽ അവതരിപ്പിച്ച മോട്ടോ ജി 9 പ്ലേ എന്നിവയ്ക്കൊപ്പം ഈ സ്മാർട്ട്ഫോൺ വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoC പ്രോസസർ നൽകിയിട്ടുള്ള മോട്ടോ ജി 9 പ്ലസിന് 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വരുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്. 64 മെഗാപിക്സലിന്റെ പ്രധാന സെൻസറുള്ള ഈ ഡിവൈസിന് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പും വരുന്നു.

മോട്ടോ ജി 9 പ്ലസ്: വില
ബ്രസീലിൽ 4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് പുതിയ മോട്ടോ ജി 9 പ്ലസിന് ബിആർഎൽ 2.249,10 (ഏകദേശം 31,000 രൂപ) വില വരുന്നു. റോസ് ഗോൾഡ്, ബ്ലൂ ഇൻഡിഗോ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇത് ഇതിനകം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുന്നു. മോട്ടോ ജി 9 പ്ലസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

മോട്ടോ ജി 9 പ്ലസ്: സവിശേഷതകൾ
മോട്ടോ ജി 9 പ്ലസിൽ ഒരു ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് (നാനോ) വരുന്നു. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + മാക്‌സ് വിഷൻ എച്ച്ഡിആർ 10 സൂപ്പർ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 2.2 ജിഗാഹെർട്‌സ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. കൂടാതെ, സ്റ്റോറേജ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനായി മൈക്രോ എസ്ഡി കാർഡിന്റെ സപ്പോർട്ടും നിങ്ങൾക്ക് ലഭിക്കുന്നു.

മോട്ടോ ജി 9 പ്ലസ്: ക്വാഡ് ക്യാമറ സെറ്റപ്പ്
മോട്ടോ ജി 9 പ്ലസിന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നു. അതിൽ, എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ 118 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.2 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ മാക്രോ ക്യാമറ, എഫ് / 2.2 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോൺ പിന്നിൽ എൽഇഡി ഫ്ലാഷ് പിന്തുണ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പ്ലസിന് ലഭിച്ചിരിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 എസി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ഓൺബോർഡിലെ മറ്റ് സെൻസറുകളിൽ ഉൾപ്പെടുന്നു. ഈ ഡിവൈസിന് 170x78.1x9.7 മിമി നീളവും 223 ഗ്രാം ഭാരവും വരുന്നു.


Click it and Unblock the Notifications








