സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായി മോട്ടോ ജി 9 പവർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോട്ടോ ജി 9 പവർ (Moto G9 Power) അവതരിപ്പിച്ചു. മോട്ടോ ജി 9, മോട്ടോ ജി 9 പ്ലസ്, മോട്ടോ ജി 9 പ്ലേ എന്നിവ ഉൾപ്പെടുന്ന മോട്ടോ ജി 9 കുടുംബത്തിലെ അവസാനത്തേതാണെന്ന് ഈ പുതിയ സ്മാർട്ട്ഫോൺ എന്ന് കമ്പനി വ്യക്തമാക്കി. മോട്ടോ ജി 9 പവർ യൂറോപ്പിലും അവതരിപ്പിച്ചിരുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി മോട്ടോ ജി 9 പവറിന് നൽകിയിരിക്കുന്നത്. 64 മെഗാപിക്സലിന്റെ പ്രധാന ക്യാമറ വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പൊടെയാണ് ഈ ഡിവൈസ് വിപണിയിൽ ലോഞ്ച് ചെയ്‌തത്‌. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നു.

 

മോട്ടോ ജി 9 പവർ: വില, വിൽപ്പന

മോട്ടോ ജി 9 പവർ: വില, വിൽപ്പന

മോട്ടോ ജി 9 പവർ പ്രഖ്യാപിക്കുന്നതിനായി മോട്ടറോള യുകെ ട്വീറ്റ് ചെയ്തു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോപ്പിൽ യൂറോ 199 (ഏകദേശം 17,400 രൂപ) ആണ് വില വരുന്നത്. ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ വിപണികളിൽ ഇത് വരും ആഴ്ചയിൽ ലഭ്യമാകും. മോട്ടോ ജി 9 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

മോട്ടോ ജി 9 പവർ: സവിശേഷതകൾ
 

മോട്ടോ ജി 9 പവർ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോട്ടോ ജി 9 പവറിന് 6.8 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇന്റർനാൽ സ്റ്റോറേജ് 128 ജിബി ആയി പട്ടികപ്പെടുത്തിയിരിക്കുന്ന ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ കൂടുതൽ വികസിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടോ ജി 9 പവർ: ക്യാമറ സവിശേഷതകൾ

മോട്ടോ ജി 9 പവർ: ക്യാമറ സവിശേഷതകൾ

മോട്ടോ ജി 9 പവറിന് 64 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ് / 1.79 അപ്പർച്ചർ), 2 മെഗാപിക്സൽ മാക്രോ സെൻസർ (എഫ് / 2.4), കൂടാതെ 2 മെഗാപിക്സൽ ഡെപ്ത് സെൻസർ (എഫ് / 2.4) എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വരുന്നു. ഈ സ്മാർട്ട്ഫോണിൻറെ മുന്നിലായി എഫ് / 2.2 അപ്പർച്ചർ വരുന്ന 16 മെഗാപിക്സൽ ക്യാമറ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി നൽകിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 662 SoC പ്രോസസർ

20,000 ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പവറിൻറെ ഏറ്റവും വലിയ പ്രത്യേകത. ബാറ്ററി 60 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി പറയുന്നു. വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 221 ഗ്രാം ഭാരം വരുന്ന ഇതിന് 9.66 മില്ലിമീറ്റർ കനമുണ്ട്.

 നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾ നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
The company has launched the Moto G9 Power as the latest smartphone offering. In the Moto G9 family , which includes the Moto G9, Moto G9 Plus, and Moto G9 Play, this phone is said to be the last one.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X