സോണി ക്യാമറ സഹിതം പുതിയ മോട്ടറോള 5ജി സ്മാർട്ട്ഫോൺ; മോട്ടോ G96 വാങ്ങാൻ റെഡിയായിക്കോ
മോട്ടറോള ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. മോട്ടോ g56 5G, മോട്ടോ g86 5G എന്നിവ കൂടാതെ, മോട്ടോ g96 5G (moto g96 5G) ആണ് പുതിയതായി എത്താൻ പോകുന്നത്. ഇതിന്റെ ചില ഡീറ്റെയിൽസും പ്രസ്സ് റെൻഡറുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ ഈ സ്മാർട്ട്ഫോണിന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തിയിരിക്കുന്നു. PANTONE Cattleya Orchid, Dresden Blue, Greener Pastures, Ashleigh Blue എന്നീ കളർ ഓപ്ഷനുകളിൽ വീഗൻ ലെതർ ഫിനിഷോടെയാണ് ജി96 5ജി എത്തുകയെന്ന് ചിത്രങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.
ചിത്രം OIS ഉള്ള 50MP സോണി ലിറ്റിയ LYT-700C സെൻസർ വെളിപ്പെടുത്തുന്നു, കൂടാതെ മാക്രോ ഓപ്ഷനോടുകൂടിയ 8MP അൾട്രാ-വൈഡ് സെക്കൻഡറി ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഫോണിൽ 32MP ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 5,500mAh ബാറ്ററിയാണ് ഇതിൽ ഉള്ളത് എന്നും 68W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ ഇത് എത്തുമെന്നും പ്രതീക്ഷിക്കാം.

ക്യാമറകളുടെ കാര്യമെടുത്താൽ, സോണി ക്യാമറ സഹിതമാണ് മോട്ടോ ജി96 5ജി എത്തുകയെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. ചിത്രങ്ങൾ നൽകുന്ന സൂചന പ്രകാരം, OIS ഉള്ള 50MP സോണി ലിറ്റിയ LYT-700C സെൻസർ യെിൻ ക്യാമറയാണ് ഇതിലുള്ളത്. ഒപ്പം മാക്രോ ഓപ്ഷനോടുകൂടിയ 8MP അൾട്രാ വൈഡ് സെക്കൻഡറി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയാണ് മോട്ടോ ജി96 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഈ മോട്ടറോള ഫോണിൽ പ്രതീക്ഷിക്കാം. ഇതിന്റെ വില സംബന്ധച്ച് കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് മോട്ടോ g96 5G യുടെ 12GB + 256GB മോഡലിന് ഏകദേശം 22,990 രൂപ വില വരുമെന്നാണ്.
മോട്ടോ ജി96 5ജി പോലെ തന്നെ ഉടൻ ലോഞ്ചിന് ഒരുങ്ങുന്ന മറ്റൊരു ജി സീരീസ് ഫോൺ ആണ് മോട്ടോ g56 5G. കഴിഞ്ഞ വർഷത്തെ മോട്ടോ g55 5G-യുടെ പിൻഗാമിയായിട്ടാണ് g56 5ജി എത്തുന്നത്. ടിപ്സ്റ്റർ @evleaks ഈ ഫോണിന്റെ ഫീച്ചറുകൾ ഇതിനകം ലീക്ക് റിപ്പോർട്ടായി വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്സെറ്റ് കരുത്തലാണ് ഈ ഫോൺ എത്തുകയെന്ന് ഈ റിപ്പോർട്ട് പറയുന്നു.
മുൻ മോഡലിലെ 120Hz LCD സ്‌ക്രീൻ ഇതിൽ നിലനിർത്തുമെന്നും മെച്ചപ്പെട്ട 32MP ഫ്രണ്ട് ക്യാമറയും അൽപ്പം വലിയ 5200mAh ബാറ്ററിയും ജി56 5ജിയിൽ ഉണ്ടാകുമെന്നും പറയപ്പെടുന്നു. 50MP പിൻ ക്യാമറ 1/1.95″ സോണി LYT-600 സെൻസർ, f/1.8 അപ്പേർച്ചർ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവയൊക്കെ അടങ്ങുന്നതാണ് ഇതിന്റെ റിയർ ക്യാമറ സജ്ജീകരണമെന്നും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.
5G, 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 33W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി എന്നീ ഫീച്ചറുകളും ജി56 5ജിയിൽ പ്രതീക്ഷിക്കുന്നു. പാന്റോൺ ബ്ലാക്ക് ഓയിസ്റ്റർ, പാറ്റോൺ ഗ്രേ മിസ്റ്റ്, പാന്റോൺ ഡാസ്ലിംഗ് ബ്ലൂ, പാന്റോൺ ഡിൽ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. അടിസ്ഥാന മോഡലിന് ഏകദേശം 23,880 രൂപ ആണ് വില പ്രതീക്ഷിക്കുന്നത്.

ഇതേപോലെ ജി സീരീസിൽ മോട്ടറോള ഉടൻ ലോഞ്ച് ചെയ്യുന്ന മറ്റൊരു സ്മാർട്ട്ഫോൺ ആണ് മോട്ടോ g86 5G. ഇത് g85 5G യുടെ പിൻഗാമിയായിട്ടാണ് എത്തുക. മെച്ചപ്പെട്ട 1.5K 120Hz pOLED സ്‌ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 7300 SoC, 12GB വരെ റാം എന്നിവയൊക്കെ ഇതിൽ ഉണ്ടെന്ന് ഇവാലീക്സ് വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








