സോണി ലിറ്റിയ LYT-700C സെൻസറുള്ള ക്യാമറയുമായി മോട്ടോ G96 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ജൂലൈയിലെ സ്മാർട്ട്ഫോൺ ലോഞ്ചുകളുടെ ലിസ്റ്റിലേക്ക് ഇടം പിടിച്ചുകൊണ്ട് മോട്ടറോള തങ്ങളുടെ ജി സീരീസിലെ പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മോട്ടോ ജി96 5ജി (moto g96 5G) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്താക്കിയാണ് മോട്ടോ ജി96 എത്തിയിരിക്കുന്നത്. കൂടാതെ 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ pOLED 3D കർവ്ഡ് സ്‌ക്രീനാണ് ഈ ഫോണിൽ മോട്ടറോള നൽകിയിരിക്കുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് മോട്ടോ ജി96 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
സോണി ലിറ്റിയ LYT-700C സെൻസറുള്ള മെയിൻ റിയർ ക്യാമറ, ക്വാഡ് പിക്‌സൽ ടെക്നോളജിയുള്ള 32MP ഫ്രണ്ട് ക്യാമറ, IP68 റേറ്റിങ്, ഫ്രണ്ടിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകൾ സഹിതമാണ് മോട്ടോ ജി96 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവ വിശദമായി പരിചയപ്പെടാം.

മോട്ടോ ജി96 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400×1080 പിക്സൽസ്) FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM / 1600 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് മോട്ടോ ജി96 5ജിയുടെ കരുത്ത്. ഒപ്പം അഡ്രിനോ 710 ജിപിയു, 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ വൈഡ് ക്യാമറ ( മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ മോട്ടറോള ഫോണിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പർച്ചർ) മോട്ടോ ജി96 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് മോട്ടോ ജി96 5ജിയുടെ പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP68 റേറ്റിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n7/n8/n20/n26/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-C, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി96 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 161.86×73.26×7.93mm വലിപ്പവും 178g ഭാരവുമാണ് ഈ ഫോണിനുള്ളത്.

മോട്ടോ g96 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB+ 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. പാന്റോൺ ഗ്രീനർ പാസ്റ്റേഴ്‌സ്, പാന്റോൺ കാറ്റ്‌ലിയ ഓർക്കിഡ്, പാന്റോൺ ആഷ്‌ലീ ബ്ലൂ, പാന്റോൺ ഡ്രെസ്‌ഡൻ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ജൂലൈ 16 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








