ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയാൽ 2000 രൂപ ഡിസ്കൗണ്ട്! സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുള്ള മോട്ടോ 5G ഫോൺ
മോട്ടറോള തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ ചില സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. പരിമിത കാലത്തേക്ക് മാത്രം ലഭ്യമാക്കിയിരിക്കുന്ന ഈ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്ന മോട്ടറോള സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി എത്തിയ മോട്ടോ ജി96 5ജി (Moto G96 5G) എന്ന മോഡലും ഉൾപ്പെടുന്നുണ്ട്. യഥാർഥ ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ഈ മോഡലിന് 1000 രൂപ വില കൂടിയിട്ടുണ്ട്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ലാഭത്തിൽ വാങ്ങാനാകും.
കഴിഞ്ഞ വർഷം ജൂലൈയിലാണ് മോട്ടോ ജി96 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB+ 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. നിലവിൽ ഇതിന്റെ അടിസ്ഥാന മോഡൽ 18999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഇതുതന്നെയാണ് വില.

എന്നാൽ രസകരമായ കാര്യം എന്തെന്നാൽ അടിസ്ഥാന മോഡലിന് മാത്രമേ വില കൂടിയിട്ടുള്ളൂ എന്നതാണ്. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോഴും ടോപ് മോഡൽ ലോഞ്ച് വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, അതായത് 19999 രൂപയ്ക്ക്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഈ ടോപ് മോഡൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 18999 രൂപ വിലയിൽ വാങ്ങാം. അതായത് അടിസ്ഥാന മോഡലിന്റെ വിലയിൽ ടോപ് മോഡൽ സ്വന്തമാക്കാം.
മോട്ടോ ജി96 അടിസ്ഥാന മോഡലിന് ഫ്ലിപ്പ്കാർട്ടിൽ 950 രൂപ മാത്രമേ ഡിസ്കൗണ്ട് ലഭ്യമാകൂ, അതിനാൽ 18049 രൂപ വിലയിലാണ് ഇത് കിട്ടുക. പക്ഷേ അടിസ്ഥാന മോഡലിന് മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്. തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴിയുള്ള പർച്ചേസിന് 2000 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ 16999 രൂപ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാനാകും.

നിർഭാഗ്യവശാൽ മോട്ടോ ജി96 5ജി 256ജിബി വേരിയന്റ് ഔദ്യോഗിക വെബ്സൈറ്റിൽ സ്റ്റോക്ക് ഇല്ല. അതിനാൽ ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റ് വാങ്ങാൻ മോട്ടറോള വെബ്സൈറ്റും ടോപ് വേരിയന്റ് വാങ്ങാൻ ഫ്ലിപ്പ്കാർട്ടുമാണ് ഇപ്പോൾ ബെസ്റ്റ് ഓപ്ഷനുകൾ. പാന്റോൺ ഗ്രീനർ പാസ്റ്റേഴ്‌സ്, പാന്റോൺ കാറ്റ്‌ലിയ ഓർക്കിഡ്, പാന്റോൺ ആഷ്‌ലീ ബ്ലൂ, പാന്റോൺ ഡ്രെസ്‌ഡൻ ബ്ലൂ കളർ ഓപ്ഷനുകളിൽ ജി96 5ജി ലഭ്യമാണ്.
ഒന്നിലധികം സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ജി96 5ജി. സെഗ്മെന്റിലെ ഏറ്റവും ബെസ്റ്റ് 144Hz pOLED 3D കർവ്ഡ് ഡിസ്പ്ലേയാണ് ഈ മോട്ടറോള ജി96 5ജിയിലുള്ളത്. ഇത് IP68 പ്രൊട്ടക്ഷൻ സഹിതം എത്തുന്നു. സെഗ്മെന്റിലെ ബെസ്റ്റ് ആയ സോണി ലിറ്റിയ LYT-700C സെൻസർ ക്യാമറയും ഈ ഫോണിലുണ്ട്.
കരുത്തുറ്റ 2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് (2400×1080 പിക്സൽസ്) FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM / 1600 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ വൈഡ് ക്യാമറ ( മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ മോട്ടറോള ഫോണിലുള്ളത്. 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്.
അഡ്രിനോ 710 ജിപിയു ഉണ്ട്. ഒപ്പം 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.


Click it and Unblock the Notifications