Home
Mobile

ഒന്ന് നിക്കണേ... ഞാൻ ദേ എത്തി! മോട്ടറോള റേസർ 50 അൾട്ര ഇനി ഇന്ത്യയുടെ സ്വത്ത്

കഴിഞ്ഞ ദിവസം ​ചൈനയിൽ നടന്ന ലോഞ്ചിൽ മോട്ടറോള റേസർ 50, റേസർ 50 അൾട്ര എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിരുന്നു. ​ചൈനയെക്കൂടാതെ വടക്കേ അമേരിക്ക, യൂറോപ്പ്, യുകെ എന്നിവയുൾപ്പെടെയുള്ള തെരഞ്ഞെടുത്ത വിപണികളിലും ഈ ഫോൺ ലോഞ്ച് ചെയ്തു. ലോഞ്ചായി ഒരു ദിവസം മാത്രം പിന്നിടവേ ഇപ്പോൾ റേസർ 50 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയ മോട്ടോ റേസർ 50 അ‌ൾട്രയുടെ (Moto Razr 50 Ultra) ഇന്ത്യൻ ലോഞ്ചും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ജൂ​ലൈ 4ന് ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ മോട്ടറോള ഇന്ത്യയിൽ അ‌വതരിപ്പിക്കും.

മോട്ടോ ഐ, ഗൂഗിൾ ജെമിനി ഇൻ്റഗ്രേഷൻ തുടങ്ങിയ ഫീച്ചറുകൾ സഹിതമാണ് മോട്ടോ റേസർ 50 അ‌ൾട്ര എത്തുന്നത്. കഴിഞ്ഞ ദിവസം ലോഞ്ച് ആയതിനാൽ തന്നെ ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകൾ ഇതിനകം വ്യക്തമാണ്. ഫ്ലിപ്പ് സ്റ്റൈലിൽ എത്തുന്ന ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആമസോൺ വഴിയാണ് ഇന്ത്യയിൽ ലഭ്യമാകുക. ഇക്കാര്യം ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ദേ എത്തി! മോട്ടറോള റേസർ 50 അൾട്ര ഇനി ഇന്ത്യയുടെ സ്വത്ത്

മോട്ടോ റേസർ 50 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 1-165Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് FHD+ ഇന്റേണൽ ഫോൾഡബിൾ pOLED സ്‌ക്രീൻ, 1-165Hz 4-ഇഞ്ച് FHD+ ഔട്ടർ pOLED സ്‌ക്രീൻ എന്നിവ ഇതിൽ എത്തുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ഇതിലുണ്ട്.

അഡ്രിനോ 735 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തി. 12GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ദേ എത്തി! മോട്ടറോള റേസർ 50 അൾട്ര ഇനി ഇന്ത്യയുടെ സ്വത്ത്

f/1.79 അപ്പേർച്ചർ, OIS, 1/1.95″ സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ + 1/1.95″ സെൻസറുള്ള 50MP 2x ടെലിഫോട്ടോ ക്യാമറ എന്നിവയും f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് മോട്ടോ റേസർ 50 അ‌ൾട്രയിലെ ക്യാമറ സജ്ജീകരണം.

ഡ്യുവൽ സിം (eSIM + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, IPX8 വാട്ടർ റെസിസ്റ്റൻ്റ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയവയും ഇതിലുണ്ട്.

44W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയോടെ എത്തുന്ന 4000mAh ബാറ്ററിയാണ് റേസർ 50 അ‌ൾട്രയിലുള്ളത്. ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായുള്ള ആമസോൺ ലിസ്റ്റിങ് ഈ ഫീച്ചറുകൾ വ്യക്തമാക്കുന്നുണ്ട്. മോട്ടോ റേസർ 50 അൾട്രായുടെ ഇന്ത്യൻ വേരിയൻ്റ് മിഡ്‌നൈറ്റ് ബ്ലൂ, സ്പ്രിംഗ് ഗ്രീൻ, പീച്ച് ഫസ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

ദേ എത്തി! മോട്ടറോള റേസർ 50 അൾട്ര ഇനി ഇന്ത്യയുടെ സ്വത്ത്

മോട്ടറോള റേസർ 50 അ‌ൾട്രയുടെ 12GB + 256GB മോഡലിന് 5699 യുവാൻ (ഏകദേശം 65,470 രൂപ) ആണ് വില. 12GB + 512GB മോഡലിന് 6199 യുവാൻ (ഏകദേശം 71,220 രൂപ) നൽകണം. ഇന്ത്യൻ വേരിയന്റിന്റെ വില ഇപ്പോൾ വ്യക്തമല്ല. ആമസോണിന് പുറമേ, മോട്ടറോളയുടെ വെബ്​സൈറ്റ് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ജൂലൈ 4 മുതൽ തന്നെ ഈ ഫോൺ ലഭ്യമാകും.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X