Home
Mobile

വന്നേ... വന്നേ... വന്നല്ലോ, വാറന്റി രാജാവ്...! 4 വർഷ വാറന്റിയുള്ള മോട്ടോ S50 നിയോ ലോഞ്ച് ചെയ്തു

4 വർഷ വാറന്റി വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി മോട്ടോ S50 നിയോ ​(Moto S50 Neo ) ചൈനയിൽ ലോഞ്ച് ചെയ്തു. ​ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ച് മോട്ടറോള റേസർ 50 സീരീസിലെ (Motorola Razr 50 series) രണ്ട് സ്മാർട്ട്ഫോണുകൾക്ക് ഒപ്പമാണ് എസ് സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണും മോട്ടറോള പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, കർവ്ഡ് 6.7-ഇഞ്ച് pOLED ഡിസ്‌പ്ലേ (FHD+ 120Hz), 30W ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ മിഡ്‌റേഞ്ച് ഫോൺ എത്തിയിരിക്കുന്നത്.

ലോഞ്ച് ​ചെയ്യുന്നതിന് മുൻപ് തന്നെ മോട്ടോ എസ്50 നിയോ ലോകമെങ്ങുമുള്ള സ്മാർട്ട്​ഫോൺ വിപണികളിലും ആരാധകർക്കിടയിലും വൻ ചർച്ചയായിരുന്നു. കാരണം ​ചൈനയിൽ 4 വർഷ വാറന്റിയോടെയാണ് ഈ സ്മാർട്ട്ഫോൺ മോട്ടറോള അ‌വതരിപ്പിക്കുക എന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത്രയും വാറന്റിയുള്ള സ്മാർട്ട്ഫോൺ മറ്റാരും വാഗ്ദാനം ചെയ്യുന്നില്ല, ആ നിലയ്ക്കാണ് മോട്ടോ എസ്50 നിയോയുടെ വരവ് ശ്രദ്ധയാകർഷിച്ചത്.

വന്നേ... വന്നേ... വന്നല്ലോ, വാറന്റി രാജാവ്...!

പാൻ്റോണുമായി സഹകരിച്ച് വികസിപ്പിച്ച ഗ്രേ, ഒലിവിൻ, സർഫ് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടറോള S50 നിയോ ​ചൈനയിൽ ലഭ്യമാകും. ​ചൈനയിലെ ലോഞ്ച് കഴിഞ്ഞ സ്ഥിതിക്ക് അ‌ധികം ​വൈകാതെ ഈ ഫോണിന്റെ ആഗോള ലോഞ്ച് പ്രതീക്ഷിക്കാം. എന്നാൽ, മോട്ടോ G85 എന്ന പേരിലാകും ആഗോള തലത്തിൽ ഈ മോട്ടറോള ഫോൺ എത്തുക.

മോട്ടറോള എസ്50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്.
സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറാണ് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൂന്ന് വ്യത്യസ്ത റാം+ ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

വന്നേ... വന്നേ... വന്നല്ലോ, വാറന്റി രാജാവ്...!

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എസ്50 നിയോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ എഫ്/1.79 അപ്പേർച്ചറും 4-ടു-1 പിക്‌സൽ ബിന്നിംഗും ഉള്ള സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും 118-ഡിഗ്രി വ്യൂ ഫീൽഡ് ഉൾക്കൊള്ളുന്ന 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്.

8/12GB റാമും 256/512GB സ്റ്റോറേജും മോട്ടറോള എസ്50 നിയോയിൽ ലഭ്യമാണ്. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആണ് ​ഈ ഫോണിന്റെ പ്രവർത്തനം. 30W ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

മൂന്ന് വേരിയന്റുകളിൽ മോട്ടോ എസ്50 നിയോ ​ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്നു. അ‌തിൽ 8/256GB അ‌ടിസ്ഥാന വേരിയന്റിന് 1,399 യുവാൻ (ഏകദേശം 16,020 രൂപ) ആണ് വില. 12/ 256GB വേരിയന്റിന് 1,599 യുവാനും 12/512GB ടോപ്പ് വേരിയന്റിന് 1,899 യുവാനും വില നൽകണം. ഈ ഫോണിന്റെ ചൈനയിലെ ഓപ്പൺ സെയിൽസ് ജൂൺ 28 വെള്ളിയാഴ്ച ആരംഭിക്കും.

വന്നേ... വന്നേ... വന്നല്ലോ, വാറന്റി രാജാവ്...!

ആഗോള തലത്തിൽ മോട്ടോ G85 ആയി ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോണിന് 4 വർഷ വാറന്റി ലഭിക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. ഇപ്പോൾ ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകൾ പൊതുവേ ഒരു വർഷ വാറന്റിയിലാണ് എത്തുന്നത്. മുമ്പ്, ഷവോമി, വൺപ്ലസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ചില മോഡലുകളിൽ 2 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അ‌തിനാൽത്തന്നെ മോട്ടറോള പുതിയ മോട്ടോ എസ് 50 നിയോയിലൂടെ സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ അ‌ധ്യായമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

Best Mobiles in India

English summary
Moto S50 Neo has been launched in China. It has a Snapdragon 6s Gen 3 chipset, a curved 6.7-inch pOLED display and many other features. Motorola launched this new smartphone in the S series along with two smartphones in the Motorola Razr 50 series at a launch event held in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X