മോട്ടോ X അടുത്തയാഴ്ച ഇന്ത്യയില്‍?.. അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രത്യേകതകള്‍

By Bijesh
|

മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസം ആദ്യമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ആഗോളതലത്തില്‍ എന്ന പോലെ ഇവിടെയും മികച്ച അഭിപ്രായം ഫോണിന് ലഭിക്കുകയും ചെയ്തു. തീര്‍ത്തും ന്യായമായ വിലയും മികച്ച സാങ്കേതികയും ആണ് ഫോണിനെ ജനപ്രിയമാക്കിയത്.

എന്തായാലും മോട്ടോ ജിക്കു ലഭിച്ച ഈ സ്വീകാര്യത കണക്കിലെടുത്ത് ഇപ്പോള്‍ കമ്പനിയുടെ മറ്റൊരു സ്മാര്‍ട്‌ഫോണായ മോട്ടോ X ഉം ഇന്ത്യയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടറോള. മിക്കവാറും അടുത്തയാഴ്ച മോട്ടോ X ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

മോട്ടോ ജിയുമായി താരതമ്യം ചെയ്താല്‍ ഉയര്‍ന്ന ശ്രേണിയില്‍പെട്ട ഫോണാണ് മോട്ടോ X. 4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 2200 mAh ബാറ്ററി എന്നിവയാണ് സാങ്കേതികമായ പ്രത്യേകതകള്‍.

എന്നാല്‍ ഇതിനപ്പുറത്തേക്ക് അധികമാര്‍ക്കുമറിയാത്ത ചില ഫീച്ചറുകളും മോട്ടോ X-നുണ്ട്. അതെന്തെല്ലാമാണെന്ന് ചുവടെ കൊടുക്കുന്നു.

{photo-feature}

മോട്ടോ X അടുത്തയാഴ്ച ഇന്ത്യയില്‍?.. അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രത്യേകതകള

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X