മോട്ടോ X ബാംബു ഫിനിഷ് വേരിയന്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!!!

By Bijesh
|

മോട്ടറോള മോട്ടോ X സ്മാര്‍ട്‌ഫോണിന്റെ ബാംബു ഫിനിഷ് വേരിയന്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പേരുപോലെ തന്നെ മുളകൊണ്ട് നിര്‍മിച്ച ബാക്പാനലാണ് ഈ മോഡലിന്റെ പ്രത്യേകത. 25,999 രൂപയാണ് വില. മറ്റു മോട്ടറോള ഫോണുകളെ പോലെ ഇതും ഫ് ളിപ്കാര്‍ട്ടില്‍ മാത്രമെ ലഭ്യമാവു.

 

മുളകൊണ്ടുള്ള ബാക്പാനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഡിസൈന്‍ എന്നിവയുള്‍പ്പെടെ എല്ലാം മോട്ടോ X-ന്റെ മറ്റു വേരിയന്റുകള്‍ക്ക് സമാനമാണ്. നേരത്തെ മോട്ടോ X-ന്റെ പ്ലാസ്റ്റിക് വേരിയന്റും വോള്‍നട്, തേക് എന്നിവ കൊണ്ടുള്ള ബാക്പാനലുകളുള്ള വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

പ്ലാസ്റ്റിക് വേരിയന്റിന് 23,999 രൂപയും തടികൊണ്ടുള്ള ബാക്പാനല്‍ ഉള്ള വേരിയന്റുകള്‍ക്ക് 25,999 രൂപയും ആണ് വില. എന്നാല്‍ പുതിയതായി ലോഞ്ച് ചെയ്ത ബാംബൂ ഫിനിഷ് വേരിയന്റിന് നിലവില്‍ ഫ് ളിപ്കാര്‍ട്ടില്‍ 1000 രൂപയുടെ കിഴിവ് നല്‍കുന്നുണ്ട്. അതായത് 24,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

4.7 ഇഞ്ച് HD സ്‌ക്രീന്‍, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 10 എം.പി. പ്രൈമറി ക്യാമറ, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് തുടങ്ങിയവയാണ് മോട്ടോ X-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

എന്നാല്‍ മറ്റു ഫോണുകളില്‍ കാണാത്ത നിരവധി പുതുമകളും മോട്ടോ X--ല്‍ കാണാന്‍ സാധിക്കും. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

#1

#1

തടികൊണ്ടുള്ള ബാക്പാനലുമായി ഇന്ത്യയില്‍ ലഭിക്കുന്ന ഏകസ്മാര്‍ട്‌ഫോണാണ് മോട്ടോ X. തേക്ക്, വോള്‍നട്, മുള എന്നിവകൊണ്ടുള്ള ബാക്പാനല്‍ വേരിയന്റുകളാണ് ഫോണിനുള്ളത്. പ്ലാസ്റ്റിക് വേരിയന്റിനേക്കാള്‍ 2000 രൂപ അധികം തടികൊണ്ടുള്ള ഈ വേരിയന്റിന് നല്‍കകണം.

 

#2

#2

ഗൂഗിളിന്റെ വോയിസ് സെര്‍ച് അസിസ്റ്റന്റായ ഗൂഗിള്‍ നൗ എപ്പോഴും ഓണായിരിക്കുമെന്നതാണ് മോട്ടോ X-ന്റെ മറ്റൊരു പ്രത്യേകത. 'ഒകെ ഗൂഗില്‍ നൗ' എന്നു പറഞ്ഞാല്‍ ഉടന്‍ ഈ സംവിധാനം ആക്റ്റീവ് ആകും. പിന്നീട് ബ്രൗസിംഗ് ഉള്‍പ്പെടെ എല്ലാം ശബ്ദംകൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കും.

 

#3
 

#3

ക്യാമറയാണ് മോട്ടോ X-ന്റെ മറ്റൊരു പ്രത്യേകത. ക്ലിയര്‍ പിക്‌സല്‍ ടെക്‌നോളജിയോടു കൂടിയ 10 എം.പി. ക്യാമറയാണ് ഫോണിന്റെ പിന്‍വശത്തുള്ളത്. സാധാരണ സ്മാര്‍ട്‌ഫോണ്‍ ക്യാമറകളെ അപേക്ഷിച്ച് 75 ശതമാനം ലൈറ്റ് അധികമായി ലഭിക്കും എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. അതായത് കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭ്യമാവും.

ഫോണ്‍ കൈയിലെടുത്ത് രണ്ടുപ്രാധശ്യം ഇളക്കിയാല്‍ ക്യാമറ ഓപ്പണ്‍ ആവുന്ന ക്വിക് കാപ്ച്വര്‍ ഫീച്ചറും മോട്ടോ X-ന്റെ മേന്മയാണ്. ക്യാമറ ഓണ്‍ചെയ്ത ശേഷം ക്രീനില്‍ എവിടെ തൊട്ടാലും ഫോട്ടോ എടുക്കാമെന്നതും പ്രത്യേകതയാണ്.

 

#4

#4

X8 ചിപ്‌സെറ്റാണ് മോട്ടോ X-ല്‍ ഉള്ളത്. 1.7 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊ സി.പി.യു, അഡ്രിനോ 320 ജി.പി.യു, നാച്വറല്‍ ലാംഗ്വേജ് പ്രൊസസര്‍, കോണ്‍ടെക്‌സ്ച്വല്‍ കംപ്യൂട്ടിംഗ് പ്രൊസസര്‍ എന്നിവയാണ് ഈ ചിപ്‌സെറ്റില്‍ ഉള്ളത്.
ഇതില്‍ ആദ്യ രണ്ടെണ്ണം എല്ലാ ഫോണുകളിലും ഉള്ളതാണെങ്കില്‍ അവസാനത്തെ രണ്ടെണ്ണം മോട്ടോ X-ല്‍ മാത്രമാണുള്ളത്.

 

#5

#5

സ്‌ക്രീന്‍ ഓഫ് ആയിരിക്കുമ്പോഴും സമയം, അണ്‍ റീഡ് മെസേജ്, ഇമെയില്‍ മിസ്ഡ് കോള്‍ തുടങ്ങിയവ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കുന്ന സംവിധാനമാണ് ആക്റ്റീവ് ഡിസ്‌പ്ലെ.

 

#6

#6

ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് കോണ്‍ടാക്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍, കോള്‍ ലോഗ്, എസ്.എം.എസ തുടങ്ങിയവയെല്ലാം മോട്ടോ X-ലേക്ക് വളരെ വേഗത്തില്‍ മാറ്റാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൈഗ്രേറ്റ്. ഇതും മോട്ടോ X-ല്‍ കാണുന്ന സവിശേഷതയാണ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X