മോട്ടറോള മോട്ടോ X ഇന്ത്യയില്‍: മറ്റു ഫോണുകള്‍ക്കില്ലാത്ത 6 പ്രത്യേകതകള്‍

By Bijesh
|

കഴിഞ്ഞ ദിവസമാണ് മോട്ടറോളയുടെ മോട്ടോ X ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. നേരത്തെ ഇറങ്ങിയ മോട്ടോ ജിയേക്കള്‍ മേന്മയുള്ള മോട്ടോ X-ന് 23,999 രുപയാണ് ഇന്ത്യയിലെ വില. അതോടൊപ്പം ഫോണിന്റെ വുഡ് പാനല്‍ വേരിയന്റും വിപണിയിലെത്തുന്നുണ്ട്. ഇതിനു പക്ഷേ 2000 രൂപ അധികം നല്‍കണം.

 

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷമാണ് ഫോണ്‍ ലോഞ്ച് ചെയ്തത്. മോട്ടറോള ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളപ്പോഴാണ് മോട്ടോ X നിര്‍മിച്ചതെന്ന പ്രത്യേകതയുമുണ്ട്. മറ്റു ഫോണുകള്‍ക്കില്ലാത്ത നിരവിധ പ്രത്യേകതകള്‍ നമുക്ക് മോട്ടോ X-ല്‍ കാണാന്‍ കഴിയും. അത് എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ സാങ്കേതിക വശം പരിശോധിക്കാം.

4.7 ഇഞ്ച് സ്‌ക്രീന്‍, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്്ഡ് 4.4 കിറ്റ്കാറ്റ്, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 10 എം.പി ക്ലിയര്‍ പിക്‌സല്‍ ക്യാമറ. 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിയുള്ള ഫോണില്‍ 2200 mAh ബാറ്ററിയാണ് ഉള്ളത്. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

#1

#1

വൂഡന്‍ (മരംകൊള്ളുള്ള) ബാക് പാനലുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്‌ഫോണാണ് മോട്ടോ X. വൂഡന്‍ ബാക്പാനല്‍ ഫോണിന് 2000 രൂപ അധികം നല്‍കണമെന്നു മാത്രം. പ്ലാസ്റ്റിക് ബാക്പാനലുള്ള ഫോണ്‍ അഞ്ചു നിറങ്ങളില്‍ ലഭ്യമാവുന്നുണ്ട്. വെള്ള, കറുപ്പ്, നീല, ചുവപ്പ്, turquoise എന്നിവയാണ് ഇത്.

 

#2

#2

സ്‌പോണില്‍ കൈകൊണ്ട് സ്പര്‍ശിക്കാതെ, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന സംവിധാനമായ ഗൂഗിള്‍ നൗ മോട്ടോ X-ല്‍ ഉണ്ട്. 'ഒ.കെ. ഗൂഗിള്‍ നൗ' എന്നു പറഞ്ഞാല്‍ ഇത് ആക്റ്റിവേറ്റാകും. പിന്നീട് ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുമല്ലാം ഗൂഗിള്‍ നൗ സഹായിക്കും.

 

#3
 

#3

ക്ലിയര്‍ പിക്‌സല്‍ ടെക്‌നോളജിയോടുകൂടിയ 10 എം.പി. ക്യാമറയാണ് മോട്ടോ X-ല്‍ ഉള്ളത്. സാധാരണ സ്മാര്‍ട്‌ഫോണ്‍ ക്യാമറകളേക്കാള്‍ 75 ശതമാനം അധികം വെളിച്ചം കടത്തിവിടുന്ന സാങ്കേതിക വിദ്യയാണ് ക്ലിയര്‍ പിക്‌സല്‍ ടെക്‌നോളജി. ഇതുവഴി കുറഞ്ഞ വെളിച്ചത്തിലും കൂടുതല്‍ തെളിമയുള്ള ചിത്രങ്ങള്‍ ലഭിക്കും.
ക്യാമറയിലെ ക്വിക് കാപ്ച്വര്‍ സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഫോണ്‍ രണ്ടുതവണ ഇളക്കിയാല്‍ ക്യാമറ ഓണാവും എന്നതാണ് ക്വിക് കാപ്ച്വറിന്റെ പ്രത്യേകത. മാത്രമല്ല, ഫോട്ടോ എടുക്കാന്‍ സ്‌ക്രീനില്‍ എവിടെയെങ്കിലും അമര്‍ത്തിയാല്‍ മതി.

 

 

#4

#4

മോട്ടറോളയുടെ X8 ചിപ്‌സെറ്റാണ് മോട്ടോ X-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 1.7 GHz ഡ്യൂവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊ സി.പി.യു, അഡ്രിനോ 320 ജി.പി.യു, നാച്വറല്‍ ലാംഗ്വേജ് പ്രൊസസര്‍, കോണ്‍ടെക്ച്വല്‍ കമ്പ്യൂട്ടിംഗ് പ്രൊസസര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ചിപ്‌സെറ്റ്. ഇതില്‍ ഒടുവില്‍ പറഞ്ഞ രണ്ടെണ്ണം മോട്ടറോള X8 ചിപ്‌സെറ്റിന്റെ മാത്രം പ്രത്യേകതയാണ്.

 

 

#5

#5

സ്‌ക്രീന്‍ ഓഫായിരിക്കുമ്പോഴും സമയവും അണ്‍റീഡ് മെസേജ്, ഇമെയില്‍, മിസ്ഡ് കോള്‍ തുടങ്ങിയ നോട്ടിഫിക്കേഷനുകളും കാണിക്കുന്ന സംവിധാനമാണ് ഇത്.

 

 

#6

#6

ആന്‍ഡ്രോയ്ഡ് 4.2 വോ അതിനു മുകളിലോ ഉള്ള ഏതു ഫോണില്‍ നിന്നും കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, കോള്‍ ലോഗ്, എസ്.എം.എസ് തുടങ്ങിയവ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൈഗ്രേറ്റ് ആപ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X