മോട്ടറോള മോട്ടോ X ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 23,999 രൂപ

By Bijesh
|

മോട്ടോ ജി സ്മാര്‍ട്‌ഫോണിനു പിന്നാലെ മോട്ടറോള, മോട്ടോ X ഫോണും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമാവുന്ന ഫോണിന് 23,999 രൂപയാണ് വില. ഇന്നു മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. അതോടൊപ്പം മോട്ടോ X-ന്റെ വുഡ് പാനല്‍ വേരിയന്റും ഇന്ത്യയില്‍ ലഭ്യമാവും. 25,999 രൂപയാണ് ഇതിന് വില. ഫ് ളിപ്കാര്‍ട് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഫോണ്‍ ഇതുവരെ യു.എസില്‍ മാത്രമാണ് ലഭ്യമായിരുന്നത്. മോട്ടറോള ഗൂഗിളിന്റെ ഉടമസ്ഥതയില്‍ ഉള്ള സമയത്താണ് മോട്ടോ X നിര്‍മിച്ചത്. നേരത്തെ ഇറങ്ങിയ മോട്ടോ ജിയുടെ ഉയര്‍ന്ന വേരിയന്റാണ് മോട്ടോ X. ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

720 പിക്‌സല്‍ ഡിസ്‌പ്ലെയോടുകൂടിയ 4.7 ഇഞ്ച് സ്‌ക്രീന്‍, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 10 എം.പി. ക്ലിയര്‍ പിക്‌സല്‍ പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2200 mAh ബാറ്ററിയാണ് ഉള്ളത്.

മോട്ടറോള മോട്ടോ X സ്മാര്‍ട്‌ഫോണ്‍ ഗാലക്‌റിക്ക് ഇവിടെ ക്ലിക് ചെയ്യുക

ലോഞ്ചിംഗിനോനുബന്ധിച്ച് ആദ്യ ദിവസം ഫോണ്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേകം ഓഫറുകള്‍ നല്‍കുമെന്ന് ഫ് ളിപ്കാര്‍ട് നേരത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ മോട്ടോ X-ന്റെ കറുപ്പ്, വെളുപ്പ് കളര്‍ വേരിയന്റുകള്‍ മാത്രമെ ലഭ്യമാവു. മറ്റു മൂന്നു കളര്‍ വേരിയന്റുകള്‍ ഏപ്രില്‍ രണ്ടാംവാരത്തോടെയേ എത്തുകയുള്ളു.

മോട്ടോ X-ന്റെ ചിത്രങ്ങളും കൂടുതല്‍ പ്രത്യേകതകളും ചുവടെ.

#1

#1

4.7 ഇഞ്ച് HD സ്‌ക്രീന്‍ ആണ് മോട്ടോ X-നുള്ളത്. 720 പിക്‌സല്‍ റെസല്യൂഷന്‍.

 

 

#2

#2

ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. അതായത് കൈകൊണ്ട് തൊടാതെതന്നെ ഫോണ്‍ ഉപയോഗിക്കാം.

 

#3

#3

ക്യാമറ തുറക്കുന്നതിനായി ഫോണ്‍ കൈവില്‍ വച്ച് രണ്ടുതവണ ഇളക്കിയാല്‍ മതി. മോട്ടോ X- ലെ ക്വിക് ക്യാപ്ച്വര്‍ ഫീച്ചര്‍ ആണ് ഇതിന് സഹായിക്കുന്നത്.

 

 

#4
 

#4

സ്‌ക്രീന്‍ ഓഫായിരിക്കുമ്പോഴും സമയം, ഇ-മെയില്‍, മെസേജ്, മിസ്ഡ് കോള്‍ തുടങ്ങിയ നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സഹായിക്കുന്ന സംവിധാനമാണ് ആക്റ്റീവ് ഡിസ്‌പ്ലെ

 

 

#5

#5

ക്ലിയര്‍ പിക്‌സല്‍ സാങ്കേതികവിദ്യയുള്ള 10 എം.പി. ക്യാമറയാണ് മോട്ടോ X-ന്റെ പിന്‍വശത്ത് ഉള്ളത്. സാധാരണ ക്യാമറകളേക്കാള്‍ 75 ശതമാനം തെളിമ കിട്ടാന്‍ ക്ലിയര്‍ പിക്‌സല്‍ ടെക്‌നോളജി സഹായിക്കും. 2 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.

 

 

#6

#6

16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്‍ബില്‍റ്റ് മെമ്മെറി വേരിയന്റുകളില്‍ ഫോണ്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ 16 ജി.ബി് മാത്രമാണ് ലഭിക്കുക.

 

 

#7

#7

അഞ്ചു നിറങ്ങളിലാണ് ഫോണ്‍ ഉള്ളത്. എന്നാല്‍ നിലവില്‍ ഇന്തയയില്‍ കറുപ്പ, വെളുപ്പ് നിറങ്ങളിലുള്ള വേരിയന്റുകള്‍ മാത്രമെ ലഭിക്കു.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X