കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോട്ടോ എക്‌സ് എത്തി; ഗൂഗിള്‍ പ്ലേ എഡിഷന്‍ ഉടന്‍

Posted By:

മാസങ്ങള്‍ നീണ്ട അഭ്യൂഹത്തിനൊടുവില്‍ മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണായ മോട്ടോ എക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ് ഗൂഗിളുമായി ചേര്‍ന്ന് ഇറക്കിയ പുതിയ ഫോണ്‍. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈനില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നതുതന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. അമേരിക്കന്‍ വിപണിയിലേക്കുള്ള ഫോണുകള്‍ അവിടെ വച്ചുതന്നെയാണ് നിര്‍മിക്കുക. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ഈ അമേരിക്കന്‍ കമ്പനിയുടെ ശ്രമങ്ങള്‍ക്ക് ഗൂഗിളിന്റെ സഹായം കൂടിയായതോടെയാണ് മോട്ടോ എക്‌സ് രൂപം കൊണ്ടത്.

മോട്ടോ എക്‌സ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മോട്ടോ എക്‌സിന്റെ പ്രത്യേകതകള്‍

4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ സ്‌ക്രീനിന് 720p HD റെസല്യൂഷനാണ്. സ്‌നാപ് ഡ്രാഗണ്‍ എസ് 4 പ്രൊ പ്രൊസസറിന്റെ മറ്റൊരു പതിപ്പായ മോട്ടറോള X8 പ്രൊസസറുള്ള ഫോണ്‍ ഹാന്‍ഡ്‌സ് ഫ്രീയാണ്. ശബ്ദംകൊണ്ടുതന്നെ ഫോണ്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയും. 4 ജി കണക്റ്റിവിറ്റിയുമുണ്ട്. 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെയാണ് മെമ്മറിയുള്ളത്. ഇവ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയില്ല.

കാമറയുടെ കാര്യമെടുത്താല്‍ LED ഫ് ളാഷോടു കൂടിയ 10 മെഗാപിക്‌സല്‍ കാമറ പിന്‍വശത്തും 2 മെഗാപിക്‌സല്‍ കാമറ മുന്‍വശത്തുമുണ്ട്. ചെറിയ വെളിച്ചത്തിലും ചിത്രങ്ങള്‍ക്ക് നല്ല നിലവാരം നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അമേരിക്കയില്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ വഴിയും ഫോണ്‍ ലഭ്യമാക്കും. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ആയിരിക്കും യു.എസ്. വിപണികളില്‍ എത്തുന്നത്. താമസിയാതെ ഗൂഗിള്‍ പ്ലേ എഡിഷനും ഇറക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

The First Customizable Smartphone

ഉപഭോക്താക്കള്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫോണിന്റെ പിന്‍ഭാഗത്തെ പാനല്‍ 18 നിറങ്ങളില്‍ ലഭ്യമാവും.

Tochless control

ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

Active Display

ബാറ്ററി ലൈഫ് വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

Camera

10 മെഗാപിക്‌സല്‍ കാമറ പിന്‍വശത്തും 2 മെഗാപിക്‌സല്‍ കാമറ മുന്‍വശത്തുമുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോട്ടോ എക്‌സ് എത്തി; ഗൂഗിള്‍ പ്ലേ എഡിഷന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot