അത്യുഗ്രന്‍ സവിശേഷതയുമായി മോട്ടോ X4 ഇന്ന് ഇന്ത്യയില്‍ എത്തും!

Written By:

ബെര്‍ളിനില്‍ നടന്ന 2017 IFA ടെക്‌ഷോയില്‍ പറഞ്ഞിരുന്നു മോട്ടോറോള തങ്ങളുടെ പുതിയ ഫോണ്‍ അവതരിപ്പിക്കും എന്ന്. ഇന്ന് മോട്ടോ X4 ഇന്ത്യയില്‍ എത്തും, ആന്‍ഡ്രോയിഡ് വണ്‍ വേരിയന്റിലാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍.

അത്യുഗ്രന്‍ സവിശേഷതയുമായി മോട്ടോ X4 ഇന്ന് ഇന്ത്യയില്‍ എത്തും!

നിങ്ങളുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടോ? എങ്കില്‍ ഇവ ഉപയോഗിച്ച് ട്രാക്ക് ചെയ്യാം!

മോട്ടോറോളയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് ഈ ഫോണ്‍ നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പറഞ്ഞതു പോലെ തന്നെ മോട്ടോറോള മോട്ടോ X4 എന്ന ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു.

ഇന്ന് ഉച്ചയ്ക്ക് 2.30 ആണ് മോട്ടോ X സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ X4ന്റെ ലോഞ്ചിങ്ങിന്റെ തത്സമയം സ്ട്രീമിങ്ങ് കാണാം.

മോട്ടോ ഫോണ്‍ ആരാധകള്‍ക്ക് തങ്ങളുടെ പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത് കാണാന്‍ കമ്പനി തീരുമാനിച്ചു. മുകളിലെ വീഡിയോയില്‍ നിന്നും തത്സമയം കാണാം. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇതിനകം തന്നെ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

വിലയെ കുറിച്ച് ഒരു സൂചന

മോട്ടോറോളയുടെ വിലയെ കുറിച്ചു തന്നെ പല സൈറ്റുകളിലും ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.23,999 രൂപ വില വരും എന്നാണ് സൂചന. മുന്‍ കൂര്‍ റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട്‌ഫോണിന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. എന്നാല്‍ എംആര്‍പി വില കുറച്ചു കൂടി കുറയും എന്നു പ്രതീക്ഷിക്കാം.

മോട്ടോ X4ന്റെ മറ്റു ഹൈലൈറ്റുകള്‍

ഒറ്റ നോട്ടത്തില്‍ ആകര്‍ഷിക്കന്ന മറ്റു സവിശേഷതളും ഉണ്ട് ഈ ഫോണില്‍. പ്രീമിയം ലുക്ക് നല്‍കാനായി ഈ ഫോണിന് മെറ്റല്‍ ഗ്ലാസ് ഡിസൈന്‍ ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഡ്യുവല്‍ ക്യാമറ സവിശേഷതയും ഉണ്ട്. IP68 റേറ്റിങ്ങ് നല്‍കിയിട്ടുണ്ട്. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റും ആമസോണ്‍ അലെക്‌സാ വോയിസ് അസിസ്റ്റന്റും പ്രീലോഡ് ചെയ്തിട്ടുണ്ട് മോട്ടോ X4ല്‍.

മോട്ടോ X4 സവിശേഷതള്‍

5.2 ഇഞ്ച് ഐപിഎസ് FHD 1080p ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍,3ജിബി/ 4ജിബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി പ്രൈമറി ക്യാമറ, 16എംപി സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്, 3000എംഎഎച്ച് ബാറ്ററി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Within a few weeks of the official announcement of the Moto X4, there were speculations that the smartphone will be launched in the Indian market in November.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot