എയർ മോഡൽ ആണെങ്കിലെന്താ, 50MP മെയിൻ, 50MP സെക്കൻഡറി, 50MP ഫ്രണ്ട് ക്യാമറകളുണ്ട്! മോട്ടോ X70 എയർ എത്തി
ആപ്പിൾ ഐഫോൺ 17 എയർ, സാംസങ് ഗാലക്സി എസ്25 എഡ്ജ് എന്നീ മോഡലുകൾ വിപണിയിൽ ചെറിയ തിരിച്ചടി നേരിട്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഒരു പുതിയ സ്ലിം സ്മാർട്ട്ഫോൺ മോട്ടറോള ലോഞ്ച് ചെയ്തിരിക്കുന്നു. തങ്ങളുടെ എയർ സീരീസിന് തുടക്കം കുറിച്ചുകൊണ്ട് മോട്ടോ X70 എയർ (moto X70 Air) എന്ന മോഡൽ ആണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 5.99 സ്ലീക്ക് ഡിസൈനും 159 ഗ്രാം ലൈറ്റ്‌വെയ്റ്റ് ബോഡിയും ആണ് ഈ മോട്ടറോള സ്മാർട്ട്ഫോണിന് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഈ മോട്ടറോള എയർ മോഡൽ എത്തിയിരിക്കുന്നത്.
ഉയർന്ന വിലയിൽ എത്തിയപ്പോൾ തന്നെ വലിപ്പം കുറയ്ക്കുന്നതിനായി ക്യാമറ പോലുള്ള ഫീച്ചറുകളിൽ ചിലത് പരിമിതപ്പെടുത്തിയത് ഐഫോൺ എയറിന് വിനയായി എന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ താങ്ങാനാകുന്ന വിലയിലും ഫ്രണ്ടിലും റിയർ പാനലിലും ഉൾപ്പെടെ മൂന്ന് 50MP ക്യാമറകൾ സഹിതവുമാണ് ഈ മോട്ടറോള എയർ മോഡൽ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സ്ലീക്ക് ഡിസൈനിൽ 3D VC വേപ്പർ ചേംബർ കൂളിംഗ്, മെറ്റൽ ഫ്രെയിം, IP68 + IP69 റേറ്റിംഗുകൾ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവ അടക്കമുള്ള ഫീച്ചറുകൾ മോട്ടോ X70 എയർ മോഡലിൽ മോട്ടറോള നൽകിയിരിക്കുന്നു. കൂടാതെ 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 4800mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് മോട്ടോ X70 എയർ എത്തിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 722 GPU, 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 120º അൾട്രാ-വൈഡ് ക്യാമറ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ + നാനോ), IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നീ ഫീച്ചറുകളും മോട്ടോ X70 എയറിലുണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 4800mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 159.87x 74.28x 5.99mm വലിപ്പവും 159 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും
മോട്ടോ X70 എയർ 12GB + 256GB മോഡലിന് 2,599 യുവാൻ (ഏകദേശം 32,205 രൂപ) ആണ് വില. 12GB + 512GB മോഡലിന് 2,899 യുവാൻ (ഏകദേശം 35,925 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഗാഡ്‌ജെറ്റ് ഗ്രേ, ലില്ലി പാഡ്, ബ്രോൺസ് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. ഒക്ടോബർ 31 മുതൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും.


Click it and Unblock the Notifications








