Home
Mobile

സ്ലിം ബോഡി, ടെലിഫോട്ടോ ലെൻസ് സഹിതം ട്രിപ്പിൾ റിയർ ക്യാമറ! ഇത് നമുക്കുള്ള മോട്ടറോള എഡ്ജ് 70 പ്രോ

മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് മോട്ടറോള എഡ്ജ് 70 ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ഈ സീരീസിലെ അ‌ടുത്ത മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. മോട്ടറോള അധികം ​വൈകാതെ (മിക്കവാറും ജനുവരിയിൽ തന്നെ) മോട്ടോ എക്സ് 70 എയർ പ്രോ (Moto X70 Air Pro) എന്നൊരു മോഡൽ ​ചൈനയിൽ അ‌വതരിപ്പിക്കും. ഇതാണ് മോട്ടറോള എഡ്ജ് 70 പ്രോ മോഡലായി ഇന്ത്യയിലും ആഗോള വിപണിയിലും അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. നേരത്തെ ​ചൈനയിൽ ലോഞ്ച് ചെയ്ത മോട്ടോ X70 എയർ ആണ് ഇന്ത്യയിൽ എഡ്ജ് 70 ആയി അ‌വതരിപ്പിക്കപ്പെട്ടത്.

ആപ്പിളും സാംസങ്ങും ഏറെക്കുറെ പരാജയപ്പെട്ട ഒരു മേഖലയിൽ മികവ് പ്രകടിപ്പിച്ചുകൊണ്ടുകൂടിയാകും മോട്ടോ X70 എയർ പ്രോ അ‌ഥവാ നമ്മുടെ എഡ്ജ് 70 പ്രോ എത്തുക. ഐഫോൺ എയർ മോഡൽ സ്ലിം ബോഡിയിൽ അ‌വതരിപ്പിക്കുന്നതിനായി ക്യാമറ സജ്ജീകരണങ്ങളിൽ അ‌ടക്കം ആപ്പിൾ ചില വിട്ടുവീഴ്ചകൾ ചെയ്തു. സിംഗിൾ റിയർ ക്യാമറ മാത്രമാണ് ഐഫോൺ എയറിൽ ഉണ്ടായിരുന്നത്.

സ്ലിം ബോഡി, ടെലിഫോട്ടോ ലെൻസ് സഹിതം ട്രിപ്പിൾ റിയർ ക്യാമറ!

നേരത്തെ മോട്ടറോള എഡ്ജ് 70 മോഡലിലൂടെ തന്നെ സ്ലിം ബോഡിയിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 120º അൾട്രാ-വൈഡ് ക്യാമറ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം മോട്ടറോള അ‌വതരിപ്പിച്ചിരുന്നു. ഇപ്പോൾ അ‌ടുത്തതായി ഇറങ്ങാൻ പോകുന്ന പ്രോ മോഡൽ സ്ലിം ബോഡി നിലനിർത്തി കൂടുതൽ ക്യാമറ സജ്ജീകരണങ്ങൾ അ‌വതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

വെയ്‌ബോയിൽ പങ്കിട്ട പോസ്റ്റുകളിൽ, മോട്ടോ എക്സ് 70 എയർ പ്രോയെ "കൂടുതൽ പ്രോ" എന്നാണ് മോട്ടറോള വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് സ്റ്റാന്റേർഡ് മോഡലിന്റെ സ്ലിം ബോഡി നിലനിർത്തി കൂടുതൽ മികവുകൾ പ്രകടിപ്പിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ്. മോട്ടറോള AI-യുടെ പിന്തുണയുള്ള ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ പ്രോ മോഡലിലുണ്ടാകുമെന്നും അതിൽ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു എന്നുമാണ് പുതിയ റിപ്പോർട്ട്.

അൾട്രാ-സ്ലിം ഡിസൈനുകൾ പിന്തുടരുമ്പോൾ സാധാരണയായി മൊ​ബൈൽ കമ്പിനകൾ ആദ്യം ചെയ്യുക സൂം ക്യാമറകൾ ഒഴിവാക്കുകയാണ്. എന്നാൽ. സ്ലിം ബോഡി നിലനിർത്തിക്കൊണ്ടുതന്നെ ഒരു പെരിസ്‌കോപ്പ് ലെൻസ് ഈ പ്രോ മോഡലിൽ ഉൾപ്പെടുത്താൻ മോട്ടറോളയ്ക്ക് കഴിഞ്ഞാൽ, അത് മറ്റ് പല സ്ലിം മോഡലുകൾക്കും മുകളിൽ ആധിപത്യം നേടാൻ X70 എയർ പ്രോയെ സഹായിക്കും.

ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല, ചാർജിങ് ഫീച്ചറിൽ ഉൾപ്പെടെ ഈ പ്രോ മോഡൽ മികവ് പ്രകടമാക്കും. ചൈനയുടെ 3C സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ 90W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ഒരു ഡി​വൈസ് കണ്ടെത്തിയിട്ടുണ്ട്, ഇത് മോട്ടോ X70 എയർ പ്രോ ആണെന്ന് കരുതപ്പെടുന്നു. ഇത് മോട്ടോ X70 എയർ വാഗ്ദാനം ചെയ്യുന്ന 67W ചാർജിംഗിൽ നിന്നും ആഗോളതലത്തിൽ പുറത്തിറക്കിയ മോട്ടോറോള എഡ്ജ് 70-ൽ നിന്നും ഒരു പടി മുകളിലാണ്.

സ്ലിം ബോഡി കണക്കിലെടുത്ത് ബാറ്ററി ശേഷി സ്ലിം മോഡലുകളിൽ പരിമിതപ്പെടുത്താറുണ്ട്, ഈ സാഹചര്യത്തിൽ ഇത്തരം മോഡലുകളിൽ ഫാസ്റ്റ് ചാർജിങ് ശേഷിക്ക് വളരെ പ്രാധാന്യമുണ്ട്. അ‌തേസമയം, വരാൻ പോകുന്ന ഫോണിലെ ബാറ്ററി ശേഷി മോട്ടറോള സ്ഥിരീകരിച്ചിട്ടില്ല, എങ്കിലും ഉയർന്ന ബാറ്ററി ശേഷി ഈ പ്രോ മോഡലിൽ പ്രതീക്ഷിക്കുന്നു.

സ്നാപ്ഡ്രാഗൺ 7+ ജെൻ 5 ചിപ്‌സെറ്റ് കരുത്തിലാകും മോട്ടോ x70 എയർ പ്രോ എത്തുക എന്നാണ് സൂചന. പൂർണ്ണമായി ഒരു ഫ്ലാഗ്ഷിപ്പ് മോഡൽ അ‌ല്ലെങ്കിലും മുൻപ് ലോഞ്ച് ചെയ്ത x70 എയർ മോഡലിന് മുകളിൽ നിൽക്കുന്ന പെർഫോമൻസും കാര്യക്ഷമതയും ഈ പ്രോ മോഡൽ വാഗ്ദാനം ചെയ്യും.

മറ്റൊരുകാര്യം സിഗ്നേച്ചർ ലൈനപ്പിന് കീഴിൽ മറ്റൊരു മോഡലായി എത്തിയേക്കാവുന്ന കൂടുതൽ ശക്തമായ ഒരു സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ മോട്ടറോള തയാറെടുക്കുന്നു എന്ന് ലീക്ക് റിപ്പോർട്ടുകളുണ്ട് എന്നതാണ്. എന്തായാലും മോട്ടോ എക്സ് 70 എയർ പ്രോ ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യും, തുടർന്ന് ഇത് ആഗോള വിപണികളിൽ മോട്ടറോള എഡ്ജ് 70 പ്രോ എന്ന പേരിൽ എത്തും എന്നത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കും പ്രതീക്ഷ നൽകുന്നു.

More from GizBot

Best Mobiles in India

English summary
The Moto X70 Air Pro slim phone may come with a periscope camera. The X70 Air Pro is reported to be launched globally as the Motorola Edge 70 Pro. A device believed to be the Moto X70 Air Pro has appeared on China's 3C certification database with support for wired fast charging up to 90W.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X