മോട്ടോ Z2 പ്ലേ: പ്രീ-ഓര്‍ഡര്‍ ജൂണ്‍ 8 മുതല്‍!

Written By:

യുഎസ്-ല്‍ കഴിഞ്ഞ ആഴ്ചയാണ് മോട്ടോ Z പ്ലേ ലോഞ്ച് ചെയ്തത്. എന്നാല്‍ ജൂണ്‍ 8ന് ഇതേ ഫോണ്‍ പ്രീ-ഓര്‍ഡറുകള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ലെനോവോ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മോട്ടോ Z2 പ്ലേ പല ഓഫറുകളും ഇതിനോടൊപ്പം നല്‍കുന്നു.

മോട്ടോ Z2 പ്ലേ: പ്രീ-ഓര്‍ഡര്‍ ജൂണ്‍ 8 മുതല്‍!

ഇതിന്റെ പ്രോസസ് ആരംഭിക്കുന്നതിലേക്ക് ഉപഭോക്താക്കള്‍ക്ക് ആദ്യം 2000 രൂപ നല്‍കി സ്മാര്‍ട്ട്‌ഫോണ്‍ നേടുകയും അതിനു ശേഷം പത്ത് മാസത്തിനുളളില്‍ പലിശ ഒന്നും തന്നെ ഇല്ലാതെ ബാക്കിതുക അടയ്ക്കാനുളള സൗകര്യവും ലെനോവോ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ബുക്കിങ്ങ് ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് മോട്ടോ ആര്‍മര്‍ പാക്ക് ലെനോവോ അവതരിപ്പിക്കുന്നുണ്ട്.

മോട്ടോ Z2 പ്ലേ: പ്രീ-ഓര്‍ഡര്‍ ജൂണ്‍ 8 മുതല്‍!

പ്രീ-ബുക്കിങ്ങ് ആരംഭിച്ചതിനു ശേഷം കമ്പനി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.

യുഎസ്ല്‍ മോട്ടോ Z പ്ലേ 32,200 രൂപയ്ക്കാണ് ഇറക്കിയത്. മോട്ടോ Z2 പ്ലേയില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ മുന്നില്‍ കാണുന്ന ഹോം ബട്ടണിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. കൂടാതെ 3000എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ മോട്ടോ Z2 പ്ലേ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ്. 5.5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2GHz സ്‌നാപ്ഡ്രാഗണ്‍ 626 ഒക്ടാ-കോര്‍ പ്രോസസര്‍ എന്നിവയുമാണ്.

മോട്ടോ Z2 പ്ലേ: പ്രീ-ഓര്‍ഡര്‍ ജൂണ്‍ 8 മുതല്‍!

മോട്ടോ Z2 പ്ലേ രണ്ട് വേരിയന്റിലാണ് വരുന്നത്. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2TB വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

സ്‌പെക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍, 12എംബി റിയര്‍ ക്യാമറ, അതില്‍ 1.4 മൈക്രോ പിക്‌സല്‍ സെന്‍സര്‍, അപ്പാര്‍ച്ചര്‍ f/1.7, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ഡ്യുവല്‍ ഓട്ടോഫോക്കസ് ലെന്‍സ് എന്നിവയാണ്. 5എംബി സെല്‍ഫി ക്യാമറയില്‍ f/2.2 അപ്പാര്‍ച്ചര്‍, വൈഡ്-ആങ്കിള്‍ ലെന്‍സ്, ഡ്യുവല്‍ എല്‍ഇഡി സിസിടി ഫ്‌ളാഷ് എന്നിവയുമാണ്.

English summary
Lenovo launched Moto Z2 Play $499 (roughly Rs. 32,200) in the US.Lenovo announced that the India pre-orders for the smartphone will be opened from Thursday, June 8.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot