മോട്ടോ Z2 പ്ലേ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!

Written By:

ലെനോവോയുടെ മോട്ടോ ബ്രാന്‍ഡ് മോട്ടോ Z2 പ്ലേ കഴിഞ്ഞയാഴ്ച പുറത്തിറക്കി. എന്നാല്‍ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അതായത് ജൂണ്‍ 8ന് പുറത്തിറങ്ങും.

സ്മാര്‍ട്ട്‌ഫോണിന്റെ പ്രീബുക്കിങ്ങും ഇന്നു തന്നെ ആരംഭിക്കന്നു. ലോഞ്ച് ആരംഭിക്കുന്നത് ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ്. ഈ ഫോണ്‍ വാങ്ങാനായി തുടക്കത്തില്‍ 2000 രൂപയും അതിനു ശേഷം 10 മാസത്തിനുളളില്‍ ഒരു പലിശയും ഇല്ലാതെ ഘടുക്കളായി അടക്കാവുന്നതുമാണ്.

മോട്ടോ Z2 പ്ലേ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!

പ്രീ ബുക്കിങ്ങ് ഫ്രീബീസ്

മോട്ടോ Z2 പ്ലേ പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രൊട്ടക്ടീവ് ആക്‌സസറീസ് അടങ്ങിയ മോട്ടോ ആര്‍മര്‍ പാക്ക് ലഭിക്കുന്നതാണ്. കൂടാതെ മോട്ടോ മോഡ്‌സിലും പല ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കുന്നു.

മോട്ടോ Z2 പ്ലേ സവിശേഷതകള്‍

5.5ഇഞ്ച് FHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 SoC പ്രോസസര്‍, 3ജിബി 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2TB മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍, യുഎസ്ബി ടൈപ്പ് സി, 3.5എംഎം ഓഡിയോ ജാക്ക്.

മോട്ടോ Z2 പ്ലേ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംബി പിന്‍ ക്യാമറ, 5എംബി സെല്‍ഫി എന്നിവയാണ്. മറ്റു സവിശേഷതകള്‍ 4ജി വോള്‍ട്ട്, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ്. ടര്‍ബോ പവര്‍ ചാര്‍ജ്ജര്‍ ഉളളതിനാല്‍ 50% ബാറ്ററി ചാര്‍ജ്ജിങ്ങ് 30 മിനിറ്റിനുളളില്‍ ചാര്‍ജ്ജ് ആകുന്നു. വാട്ടര്‍ റിപ്പല്ലന്റും നാനോ കോട്ടിങ്ങും ഉണ്ട്.

English summary
The launch event is slated to start at 12PM today. The company has revealed some of the pre-booking offers already.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot