ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

By Shafik
|

ഇതിപ്പോൾ ഏതൊരു പുതിയ ഫോൺ ഇറങ്ങാൻ തുടങ്ങും മുമ്പും ആ മോഡലിന്റെ ചിത്രങ്ങളും വിശേഷണങ്ങളും വിഡിയോകളും എല്ലാം തന്നെ പുറത്താവുന്നത് പതിവായി വരുകയാണ്. ആരെങ്കിലും കഷ്ടപ്പെട്ട് ചോർത്തുന്നതാണ് ഇതൊക്കെ എന്ന് സംശയിക്കേണ്ടിടത്തു നിന്നും കമ്പനികൾ തന്നെ ഫോണുകൾ ഇറങ്ങും മുമ്പുള്ള ഒരു പരസ്യം എന്ന നിലക്ക് കരുതിക്കൂട്ടി നല്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

Image source: Onleaks x, Killer Features

ഏതായാലും അത്തരം ചിത്രങ്ങൾ ആ ഉൽപ്പന്നത്തിന് ഗുണമേ ചെയ്യൂ എന്ന കാര്യത്തിൽ സംശയമില്ല. കമ്പനിക്ക് പ്രത്യേകിച്ച് യാതൊരു ചിലവും തന്നെ ഇല്ലാതെ ഒരു പരസ്യവും കിട്ടും. അത്തരത്തിൽ ഇപ്പോഴിതാ ഏറ്റവും അവസാനമായി പുറത്തിറങ്ങിയിരിക്കുന്നത് മോട്ടോയുടെ പ്രീമിയം മോഡലായ മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങളാണ്. സ്ഥിരം മോട്ടോ മോഡലുകളിൽ നിന്നും കാലത്തിനൊത്തുള്ള സകല മാറ്റങ്ങളും ഈ മോഡലിൽ ഉള്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം എടുത്തുപറയേണ്ട ഫിംഗർപ്രിന്റ് സ്കാനറിന്റെ സ്ഥലവും.

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

ഒന്നുകിൽ പിറകിൽ, അല്ലെങ്കിൽ മുൻവശത്ത്, ഇതായിരുന്നല്ലോ ഫിംഗർപ്രിന്റ് സ്കാനറുകളുടെ പൊതുവെയുള്ള സ്ഥാനം. എന്നാൽ ഇതിനൊരു കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോ ഈ മോഡലിലൂടെ. കാരണം ഇവിടെ ഫിംഗർപ്രിന്റ് സ്‌കാനർ വലതുവശത്തായാണ് സ്ഥിതി ചെയ്യുന്നത്. ചിത്രത്തിൽ നിന്നും അത് കാണാം.

നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

മുൻമോഡലുകളെ അപേക്ഷിച്ച് ബെസൽ കുറച്ചുള്ള ഡിസൈനുമാണ് മോട്ടോ ഇത്തവണ എത്തിയിരിക്കുന്നത്. ഒപ്പം 18:9 അനുപാതത്തിലുള്ള 6 ഇഞ്ച് ഡിസ്പ്ളേയും കാണാം. സ്നാപ്ഡ്രാഗൺ 636 പ്രൊസസർ കരുത്തു നൽകുന്ന ഫോണിന് 4ജിബി, 6ജിബി എന്നീ റാം ഓപ്ഷനുകൾ ഉണ്ടായിരിക്കും. മെമ്മറിയും അതുപോലെ 32ജിബി, 64ജിബി എന്നിങ്ങനെ ആയിരിക്കും.

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

ക്യാമറ പിറകിൽ 12 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെ ഇരട്ട ക്യാമറകളും മുൻവശത്ത് 5 മെഗാപിക്സലും ആയിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. 3000 mAh ആയിരിക്കും ബാറ്ററി ഉണ്ടാവാൻ സാധ്യത. വില 30000 കടക്കും എന്ന കാര്യം ഉറപ്പാണ്. പക്ഷെ ഇതേ നിലവാരത്തിലുള്ള ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ 20000ന് ലഭിക്കുമ്പോൾ ആളുകൾ ഇത്രയും വലിയ തുക മുടക്കമോ എന്ന കാര്യത്തിൽ സംശയമാണ്. എന്തായാലും ഇത് മോട്ടോറോള ആണ് അതൊക്കെ ചൈനീസ് കമ്പനികൾ ആണ് എന്ന് വിചാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുഴപ്പമില്ല.

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

120 മെഗാപിക്സൽ ക്യാമറ, റെക്കോർഡ് ചെയ്യുക 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..120 മെഗാപിക്സൽ ക്യാമറ, റെക്കോർഡ് ചെയ്യുക 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..

Best Mobiles in India

Read more about:
English summary
Moto Z3 images leaked online. Here are the top features and photos of the upcoming moto phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X