മോട്ടഗോ; മോട്ടറോളയുടെ ഏറ്റവും പുതിയ ക്യുവര്‍ട്ടി ഫോണ്‍

By Super
|
മോട്ടഗോ; മോട്ടറോളയുടെ ഏറ്റവും പുതിയ ക്യുവര്‍ട്ടി ഫോണ്‍

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് മോട്ടഗോ. ക്യുവര്‍ട്ടി കീബോര്‍ഡിലെത്തുന്ന ഇത് ബ്രസീലിയന്‍ വിപണിയിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്്. ഈ ഉത്പന്നം ഇന്ത്യയില്‍ ലഭിക്കുന്നതെപ്പോഴെന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 15,000 രൂപയ്ക്ക് താഴെയാകും മോട്ടഗോയുടെ വില.

സവിശേഷതകള്‍

 
  • 2.2 ഇഞ്ച് ഡിസ്‌പ്ലെ (ടച്ച്‌സ്‌ക്രീന്‍ പിന്തുണയില്ല)

  • 100 ഗ്രാം ഭാരം

  • 2 മെഗാപിക്‌സല്‍ ക്യാമറ (ഫ്രന്‌റ് ക്യാമറയില്ല)

  • 50 എംബി ഇന്റേണല്‍ സ്റ്റോറേജ്

  • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • ജിപിആര്‍എസ്, ബ്ലൂടൂത്ത്, ഡബ്ല്യുലാന്‍, 3ജി, യുഎസ്ബി, ജിപിഎസ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍

ഈ സ്മാര്‍ട്‌ഫോണിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് വ്യക്തമല്ല. കൂടാതെ ചിപ്‌സെറ്റ്, വിപുലപ്പെടുത്താവുന്ന മെമ്മറി, ബാറ്ററി ടോക്ക്‌ടൈം, സ്റ്റാന്‍ഡ് ബൈ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല. ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിലൂടെ വികസ്വര രാജ്യങ്ങളിലേക്ക് മാത്രമാണോ ഈ ഉത്പന്നത്തെ കമ്പനി ലക്ഷ്യമിടുന്നതെന്നും പറയാനാകില്ല. വെള്ള നിറത്തിലാണ് മോട്ടഗോ വില്പനക്കെത്തുന്നത്.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X