മോട്ടറോള ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.4.3 അപ്‌ഡേറ്റ്

Posted By:

കഴിഞ്ഞ ദിവസം നെക്‌സസ് ഉപകരണങ്ങള്‍ക്ക് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ 4.4.3 അപ്‌ഡേറ്റ് ലഭ്യമാക്കിയിരുന്നു. അതിനു പിന്നാലെ മോട്ടറോളയും മോട്ടോ X, മോട്ടോ G, മോട്ടോ E എന്നീഫോണുകള്‍ക്കും അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് അറിയിച്ചു.

മോട്ടറോള ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.4.3 അപ്‌ഡേറ്റ്

എന്നാല്‍ മോട്ടോ ജിക്ക് യു.എസിലും ബ്രസീലിലും മോട്ടോ E ക്ക് യു.എസില്‍ മാത്രവുമാണ് നിലവില്‍ അപ്‌ഡേറ്റ് ലഭിക്കുക. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എന്ന് അപ്‌ഡേറ്റ് ലഭിക്കുമെന്നത് അറിവായിട്ടില്ല.

അതേസമയം 4.4.3 കിറ്റ്കാറ്റിന് മുന്‍വേര്‍ഷനെ അപേക്ഷിച്ച് അത്ര വലിയ മാറ്റങ്ങള്‍ ഇല്ല. പരിഷ്‌കരിച്ച ഡയലര്‍, പുതിയ ഇന്റര്‍ഫേസ്, സെക്യൂരിറ്റി ഫിക്‌സുകള്‍ എന്നിവയൊക്കെയാണ് കിറ്റ്കാറ്റിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉള്ളത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot