മോട്ടറോള ആട്രിക്‌സ് എച്ച്ഡി ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണ്‍

Posted By: Staff

മോട്ടറോള ആട്രിക്‌സ് എച്ച്ഡി ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണ്‍

ഓരോ മൊബൈല്‍ കമ്പനികളും പുതിയ ഫോണുകളെ പരിചയപ്പെടുത്തുമ്പോള്‍ അടുത്തിടെയൊന്നും പുതിയ പ്രഖ്യാപനങ്ങളുമായി എത്താത്ത കമ്പനിയായിരുന്നു മോട്ടറോള. ഇപ്പോഴിതാ മോട്ടറോളയില്‍ നിന്ന് ഒരു പുതിയ എച്ച്ഡി സ്മാര്‍ട്‌ഫോണ്‍. മോട്ടറോള ആട്രിക്‌സ് എച്ച്ഡി എന്നാണ് ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉത്പന്നത്തിന്റെ പേര്. ശക്തമായ സിന്തറ്റിക് ഫൈബറായ കെവ്‌ലാര്‍ (പാരാ അരാമിഡ് സിന്തറ്റിക് ഫൈബറിന് നല്‍കുന്ന ട്രേഡ്മാര്‍ക്കാണ് കെവ്‌ലാര്‍) നാര് ഈ സ്മാര്‍ട്‌ഫോണിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

4.5 ഇഞ്ച് എച്ച്ഡി കളര്‍ ബൂസ്റ്റ് ഡിസ്‌പ്ലെയാണ് ആട്രിക്‌സ് എച്ച്ഡി സ്മാര്‍ട്‌ഫോണിനുള്ളത്. പോറലുകളെ പ്രതിരോധിക്കുന്ന കോര്‍ണിംഗ് ഗോറില്ല ഗ്ലാസാണ് ഡിസ്‌പ്ലെയില്‍ ഉപയോഗിച്ചിട്ടുള്ളത്. വ്യക്തമായതും മികച്ചതുമായ ചിത്രങ്ങള്‍ എടുക്കുന്നതിന് ഇതിലെ 8 മെഗാപിക്‌സല്‍ ക്യാമറ ഏറെ സഹായിക്കും. വീഡിയോ ചാറ്റിംഗിന് സഹായിക്കുന്ന ഫ്രന്റ് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് വേണമെങ്കില്‍ 'ക്യാപ്ചര്‍' ബട്ടണ്‍ അമര്‍ത്തി ചിത്രങ്ങളും എടുക്കാനാകും. എടുത്ത ചിത്രങ്ങള്‍ ഗൂഗിള്‍+ല്‍ അപ്‌ലോഡ് ചെയ്യാനും സാധിക്കും. 1080പിക്‌സല്‍ എച്ച്ഡി വീഡിയോകള്‍ വരെ ഫോണില്‍ എടുക്കാം.

1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ സാധാരണ സ്മാര്‍ട്‌ഫോണുകളേക്കാള്‍ ഇരട്ടി പ്രോസസിംഗ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. 4ജി എല്‍ടിഇ പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തിയത്. നോയ്‌സ് റിഡക്ഷന്‍ സവിശേഷതയാണ് ഇതിലെ മറ്റൊരു പ്രധാന ഘടകം.

ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കുന്ന ഫോണില്‍ എച്ച്ടിഎംഎല്‍ 5 അധിഷ്ഠിത ബ്രൗസറാണ് ഉള്ളത്. 140 ഗ്രാമാണ് ഫോണിന്റെ ഭാരം. 1 ജിബി റാം സ്‌റ്റോറേജിനെ കൂടാതെ 32 ജിബി വരെ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡിന്റെ പിന്‍ബലത്തോടെ ഉയര്‍ത്താനുമാകും.

പ്രധാന സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 4.5 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്

  • 8മെഗാപിക്‌സല്‍ ക്യാമറ

  • ഫ്രന്റ് ഫേസിംഗ് വെബ് ക്യാം

  • 1080പിക്‌സല്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • ആന്‍ഡ്രോയിഡ് 4.0 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം

  • 4ജി എല്‍ടിഇ

  • 1 ജിബി റാം

  • 1780 mAh സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ പോളിമര്‍ ബാറ്ററി

ഈ ഫോണിന്റെ വിലയെക്കുറിച്ചോ വിപണി ലഭ്യതയെക്കുറിച്ചോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot