ആട്രിക്‌സ് 2, ആട്രിക്‌സിന്റെ പുനരവതാരം

Posted By: Super

ആട്രിക്‌സ് 2,  ആട്രിക്‌സിന്റെ പുനരവതാരം

മൊബൈല്‍ വിപണി കീഴടക്കിയ, മോട്ടറോളയുടെ ആട്രിക്‌സിന്റെ പിന്‍ഗാമിയായ ആട്രിക്‌സ് 2 പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ സംസാരവിഷയമായിരിക്കുകയാണ്. അങ്ങനെ അവതരിക്കുന്നതിനു മുന്‍പുതന്നെ സാംസംഗ്, എല്‍ജി തുടങ്ങിയ വമ്പന്‍ സ്രാവുകള്‍ക്ക് ഒരു ഭീഷണിയായിരിക്കുന്ന ആട്രക്‌സ് 2 ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിപണി ആകാംഷയോടെ കാത്തിരിക്കുന്ന മൊബൈലായി ആട്രിക്‌സ് 2
മാറിയിരിക്കുകയാണ്. ഇതൊരു പക്ഷേ, ഗൂഗിള്‍ മോട്ടറോളയെ
ഏറ്റെടുത്തതുകൊണ്ടായിരിക്കും. അതേസമയം ഈയിടെ പുറത്തിറങ്ങിയ എഡിസണ്‍ എന്ന മൊബൈലുമായി എല്ലാതരത്തിലും ആട്രിക്‌സ് 2 ന് സാമ്യമുണ്ട് എന്നു പറയപ്പെടുന്നു.

മികച്ച ഡ്യുവല്‍ കോര്‍ ടെക്‌സാസ് ഇന്‍സ്ട്രമെന്റ്‌സ് ഒഎംഎപി എന്നിവയോടു കൂടിയ ആട്രിക്‌സ് 2 ന് 1.2 ജിഗാഹെര്‍ട്‌സോ, 1.5 ജിഗാഹെര്‍ട്‌സോ വേഗതയുണ്ടാവുമെന്നു കരുതപ്പെടുന്നു.

ആട്രിക്‌സിനെ പോലെ ആട്രിക്‌സ് 2 ഉം ഉപഭോക്താക്കളെ അതിശയിപ്പിക്കും എന്നാണു ലക്ഷണങ്ങള്‍ കാണിക്കുന്നത്. ഒരു മുഴുവന്‍ എച്ച് ഡി 1080p വീഡിയോ റെക്കോര്‍ഡ് ചെയ്യാവുന്ന, എല്‍ഇഡി ഫ്‌ളാഷ്‌ സാങ്കേതികവിദ്യയോടുകൂടിയ 8 മെഗാപിക്‌സല്‍ ക്യാമറയാണ് ആട്രിക്‌സ് 2 ന്റേത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് v2.3.5 ജിഞ്ചര്‍ബ്രെഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോടു കൂടിയ ഗൂഗിള്‍ ടോക്കും ഉണ്ടാകും എന്നതില്‍ സംശയമില്ല.

ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്റ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങുന്നതോടെ ആട്രിക്‌സ് 2 ലേക്ക് ഇത് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും. ആട്രിക്‌സിനെ പോലെ തന്നെ ആട്രിക്‌സ് 2 നും ലാപ്പ്‌ടോപ്പ് ഡോക്കിംഗ് സംവിധാനം ഉണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot