മോട്ടറോളയുടെ സുന്ദരന്‍ ഡ്യുവല്‍ സിം ഫോണ്‍

Posted By: Staff

മോട്ടറോളയുടെ സുന്ദരന്‍ ഡ്യുവല്‍ സിം ഫോണ്‍

മോട്ടറോളയുടെ ഒരു സുന്ദരന്‍ മൊബൈലാണ് മോട്ടറോള ബ്രിയ ഇഎക്‌സ്119. വിപണിയില്‍ നല്ല സ്വീകാര്യത ലഭിച്ചു കഴിഞ്ഞ ഈ ഹാന്‍ഡ്‌സെറ്റ് മോട്ടറോള പുറത്തിറക്കിയവയില്‍ വെച്ചേറ്റവും മികച്ച ഡ്യുവല്‍ സിം മൊബൈലാണ്.

മികച്ച കളര്‍ കോമ്പിനേഷന്‍ നല്‍കുന്ന അഴകാര്‍ന്ന ഡിസ്‌പ്ലേയുള്ള ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ കീപാഡ് QWERTY മാതൃകയിലുള്ളതാണ്. 2.4 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ.

ഫിക്‌സഡ് ഫോക്കസ് സംവിധാനമുള്ള 3 മെഗാപിക്‌സല്‍ ക്യാമറയാണിതിനുള്ളത്. അതുകൊണ്ടു തന്നെ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഈ ക്യാമറ ഉപയോഗിച്ച് കഴിയുന്നു. ഗുണനിലവാരം പുലര്‍ത്തുന്ന വീഡിയോ റെക്കോര്‍ഡിംഗിനും ഈ ക്യാമറ സംവിധാനം സഹായകമാകുന്നു.

ഇതിലെ ഡാറ്റാ മാനേജ്‌മെന്റ്, ഡാറ്റാ ട്രോന്‍സ്ഫര്‍ സംവിധാനങ്ങളും മികച്ചതാണ്. എ2ഡിപി, ഇഡിആര്‍ സൗകര്യങ്ങളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി പോര്‍ട്ടുകള്‍, വൈഫൈ സംവിധാനം എന്നിവയുടെ സാന്നിദ്ധ്യമാണിതിനു കാരണം.

128 എംബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്റ്റേണല്‍ മെമ്മറി എന്നിവ ഉയര്‍ന്ന സ്റ്റോറേജ് കപ്പാസിറ്റി ഉറപ്പു നല്‍കുന്നു. 8 മണിക്കൂര്‍ 20 മിനിട്ട് ടോക്ക് ടൈമും, 680 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 750 mAh ലയണ്‍ ബാറ്ററിയാണ് ഈ പുതിയ മോട്ടറോള ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇത്രയൊക്കെ പ്രത്യേകതകളുള്ള ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ വില വളരെ ന്യായമായ വിലയാണ്. 5,500 രൂപയാണ് മോട്ടറോള ബ്രിയ ഇഎക്‌സ്119ന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot