മോട്ടറോളയില്‍ നിന്നും പുതിയ ബേസിക് ഫോണ്‍ എത്തുന്നു

Posted By:

മോട്ടറോളയില്‍ നിന്നും പുതിയ ബേസിക് ഫോണ്‍ എത്തുന്നു

മോട്ടറോളയുടെ പുതിയ ബേസിക് മോഡല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് മോട്ടറോള ഡിഫൈ മിനി.  മോട്ടറോള എക്‌സ്ടി320 എന്നും ഈ ഫോണ്‍ അറിയപ്പെടുന്നു.

ഫീച്ചറുകള്‍:

 • എച്ച്‌വിജിഎ ടച്ച് സ്‌ക്രീന്‍

 • 512 എംബി റാം

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • ഇന്റഗ്രേറ്റഡ് എല്‍ഇഡി ഫ്ലാഷ്

 • ജിപിഎസ്

 • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റംഗ് സിസ്റ്റം

 • ബ്ലൂടൂത്ത്

 • വൈഫൈ

 • ജിപിആര്‍എസ്

 • എഡ്ജ്

 • എച്ച്എസ്പിഎ

 • യുഎസ്ബി

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 109 എംഎം നീളം, 58.5 എംഎം വീതി, 12.6 എംഎം കട്ടി

 • ഭാരം 107 ഗ്രാം
ലഭ്യമായ ചിത്രങ്ങളില്‍ നിന്നും മോട്ടറോള ഡഫൈ+ ഫോണുമായി സാമ്യം കാണുന്നുണ്ട്.  എന്നാല്‍ വലിപ്പം കുറവാണെന്നും കാണാം.  കറുപ്പും സില്‍വറും കൂടിയ ഡിസൈന്‍ കാഴ്ചയില്‍ ആകര്‍ഷണീയമാക്കുന്ന ഫോണിനെ.

ഇതിന്റെ എച്ച്‌വിജിഎ ഡിസിപ്ലേ മികച്ചതാണ്.  ഇത് ടച്ച് സ്‌ക്രീന്‍ കൂടിയാണ്.  മള്‍ട്ടി ടച്ച് കമാന്റ് സംവിധാനമുണ്ട് ഈ ഫോണില്‍.  അതുപോലെ ഈ മൊബൈലിന്റെ 5 മെഗാപിക്‌സല്‍ ക്യാമറ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായകമാകും.  ഡിജിറ്റല്‍ ക്യാമറ എടുക്കാന്‍ മറന്നു പോകുന്ന സന്ദര്‍ഭങ്ങളില്‍ ഇതു ഉപയോഗിക്കാവുന്നതാണ്.

ഈ റിയര്‍ ക്യാമറയ്ക്കു പുറമെ ഒരു വിജിഎ ഫ്രണ്ട് ക്യാമറയും ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റിലുണ്ട്.  ജിഎസ്എം, ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി പോര്‍ട്ടുകള്‍, എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട് ഈ മോട്ടറോള ഡിഫൈ മിനി മൊബൈലില്‍.

ആദ്യം ചൈനയിലായിരിക്കും മോട്ടറോള ഡിഫൈ മിനി ലോഞ്ച് ചെയ്യപ്പെടുക.  അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലെത്തുന്ന ഈ ഹാന്‍ജഡ്‌സെറ്റിന്റെ കൂടുതല്‍ ഫീച്ചറുകളെയും, വിലയെ കുറിച്ചും അറിയാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot