മോട്ടറോള ഡെഫി പ്രോ ലൈഫ് പ്രൂഫ് മോഡല്‍ സ്മാര്‍ട്‌ഫോണ്‍

Posted By: Super

മോട്ടറോള ഡെഫി പ്രോ ലൈഫ് പ്രൂഫ് മോഡല്‍ സ്മാര്‍ട്‌ഫോണ്‍

ലൈഫ് പ്രൂഫ് എന്ന വിശേഷണവുമായി മോട്ടറോള അവതരിപ്പിച്ച ഹാന്‍ഡ്‌സെറ്റ് മോഡലാണ് ഡെഫി പ്രോ. ജലം, പൊടിപടലങ്ങള്‍, പോറലുകള്‍ തുടങ്ങി ഹാന്‍ഡ്‌സെറ്റിനെ നശിപ്പിക്കുന്ന എല്ലാവിധ ഘടകങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കുന്നു എന്നതാണ് ഈ മോഡലിനെ ലൈഫ് പ്രൂഫ് എന്ന് വിളിക്കാന്‍ കാരണം. യുവതലമുറയെ ലക്ഷ്യമിട്ടെത്തുന്ന ഈ ആന്‍ഡ്രോയിഡ് 2.3 സ്മാര്‍ട്‌ഫോണിന് 2.7 ഇഞ്ച് ഗോറില്ല ഗ്ലാസ് ടെക്‌നോളജിയിലധിഷ്ഠിതമായ സ്‌ക്രീനാണുള്ളത്.

ക്യുവര്‍ട്ടി കീബോര്‍ഡിനൊപ്പം യുവതലമുറ ആഗ്രഹിക്കുന്ന ടച്ച്‌സ്‌ക്രീന്‍ സൗകര്യവും ഇതില്‍ മോട്ടറോള ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് മെസേജുകള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ ക്യുവര്‍ട്ടി കീബോര്‍ഡാണ് പൊതുവെ തെരഞ്ഞെടുക്കാറുള്ളത്. നാവിഗേഷന്‍ എളുപ്പമാക്കാന്‍ ഇതിലെ ടച്ച്‌സ്‌ക്രീനും സഹായിക്കും.

ഫഌഷ്, ഓട്ടോഫോക്കസ് എന്നീ സൗകര്യങ്ങളുമായാണ് ഇതിലെ 5 മോെഗാപിക്‌സല്‍ ക്യാമറയുടെ പ്രവര്‍ത്തനം. വിവിധ ഫോര്‍മാറ്റുകളിലുള്ള ഓഡിയോ, വീഡിയോകളും ഇതില്‍ പ്രവര്‍ത്തിപ്പിക്കാം. ഇന്റര്‍കണക്റ്റ്‌സ് റിമോട്ട് നെറ്റ്‌വര്‍ക്കായ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) പിന്തുണയുള്ളതിനാല്‍ ബിസിനസ് പ്രൊഫഷണലുകള്‍ക്ക് കോര്‍പറേറ്റ് ഡാറ്റകള്‍ എവിടെ വെച്ചും ഫോണിലൂടെ സുരക്ഷിതമായി ആക്‌സസ് ചെയ്യാനുമാകും.

ഫോണ്‍ വാഗ്ദാനം ചെയ്യുന്ന വൈഫൈ നെറ്റ്‌വര്‍ക്ക് വെബ് ബ്രൗസിംഗിന് ഏറെ സഹായകമാണ്. 2 ജിബിയാണ് ഇതിലെ ഇന്‍ബില്‍റ്റ് മെമ്മറി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി ഉയര്‍ത്തുകയും ആവാം. ഡാറ്റാ ട്രാന്‍സ്ഫറിന് ഇതിലെ യുഎസ്ബി പോര്‍ട്ട് ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി 5 ലക്ഷത്തിലേറെ ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാനുമാകും. ബ്രസീലിയന്‍ വിപണിയില്‍ ജൂലൈ 15നകമെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടറോള ഡെഫി പ്രോയുടെ ഇന്ത്യാ പ്രവേശനവും വിപണി വിലയും ഇനിയും അറിയേണ്ടതുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot