മോട്ടറോള ഡ്രോയിഡ് 4 ഉം സോണി എക്‌സ്പിരിയ എസും മുഖാമുഖം

Posted By:

മോട്ടറോള ഡ്രോയിഡ് 4 ഉം സോണി എക്‌സ്പിരിയ എസും മുഖാമുഖം

മോട്ടറോള ഡ്രോയിഡ് 4ഉം, സോണി എക്‌സ്പിരിയ എസ്ഉം ആഗോള വിപണിയിലിറങ്ങിയ പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ്.  മികച്ച ഫീച്ചറുകളുമായെത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സോണി എക്‌സ്പിരിയ എസ്ഉം, മോട്ടറോള ഡ്രോയിഡ് 4ഉം പ്രവര്‍ത്തിക്കുന്നത്.  സോണി എക്‌സ്പിരിയ എസ് സ്മാര്‍ട്ട്‌ഫോണിന്റെ ഭാരം 144 ഗ്രാമും, മോട്ടറോള ഡ്രോയിഡ് 4ന്റെ ഭാരം 179 ഗ്രാമും ആണ്.

ഡ്രോയിഡ് 4ന്റെ ഫീച്ചറുകള്‍:

 • 4 ഇഞ്ച് സ്‌ക്രീന്‍

 • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 1080പി എച്ച്ഡി വീഡിയോ

 • 32 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • 3ജി കണക്റ്റിവിറ്റി

 • ഡബ്ല്യുലാന്‍ സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത്

 • ഇന്‍ഫ്രാറെഡ് പോര്‍ട്ട്

 • യുഎസ്ബി 2.0 പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • സിഡിഎംഎ ഫോണ്‍

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • 1785 mAh ലിഥിയം അയണ്‍ ബാറ്ററി

 • 204 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 12.5 മണിക്കൂര്‍ ടോക്ക് ടൈം

 • സൈഡ്-സ്ലൈഡര്‍ ഫോണ്‍

 • നീളം 127 എംഎം, വീതി 67 എംഎം, കട്ടി 13 എംഎം

 • ഭാരം 179 ഗ്രാം

 • ആന്‍ഡ്രോയിഡ് 2.3.5 ഗ്രാം

 • 1200 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ടി1 ഒഎംഎപി4430 പ്രോസസ്സര്‍

 • എച്ച്ടിഎംഎല്‍, ഫ്ലാഷ് ബ്രൗസര്‍
എക്‌സ്പിരിയ എസിന്റെ ഫീച്ചറുകള്‍:
 • 4.3 ഇഞ്ച് സ്‌ക്രീന്‍

 • 12.1 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 1080പി എച്ച്ഡി വീഡിയോ

 • 32 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • 3ജി കണക്റ്റിവിറ്റി

 • ഡബ്ല്യുലാന്‍ സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത്

 • ഇന്‍ഫ്രാറെഡ് പോര്‍ട്ട്

 • യുഎസ്ബി 2.0 പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • ജിഎസ്എം ഫോണ്‍

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • ലിഥിയം അയണ്‍ ബാറ്ററി

 • 450 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 7.5 മണിക്കൂര്‍ ടോക്ക് ടൈം

 • കന്‍ഡിബാര്‍ ആകൃതി

 • നീളം 128 എംഎം, വീതി 64 എംഎം, കട്ടി 10.6 എംഎം

 • ഭാരം 144 ഗ്രാം

 • ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • 1500 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം എംഎസ്എം 8260 പ്രോസസ്സര്‍

 • എച്ച്ടിഎംഎല്‍, ഫ്ലാഷ് ബ്രൗസറുകള്‍
എംപി3, എഎസി തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയര്‍, എംപിഇജി4, ഡബ്ല്യുഎംവി തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയര്‍ എന്നിവ ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും പൊതു പ്രത്യേകതയാണ്.

സോണി എക്‌സ്പിരിയ എസ് ഫോണിന് 720 x 1280 പിക്‌സല്‍ ഉയര്‍ന്ന റെസൊലൂഷനുള്ള 4.3 ഇഞ്ച് സ്‌ക്രീനുള്ളപ്പോള്‍ മോട്ടറോള ഡ്രോയിഡ് 4ന് വെറും 540 x 960 പിക്‌സല്‍ റെസൊലൂഷനുള്ള 4 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത്.

സോണി ഹാന്‍ഡ്‌സെറ്റിന്റെ റിയര്‍  ക്യാമറ 8 മെഗാപിക്‌സലും, മോട്ടറോള ഫോണിന്റേത് 12.1 മെഗാപിക്‌സലും ആണ്.  ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും ഫ്രണ്ട് ക്യാമറകള്‍ 1.3 മെഗാപിക്‌സല്‍ വീതമാണ്.

വൈബ്രേഷന്‍ മോഡ്, ഫ്‌ളൈറ്റ് മോഡ്, സ്പീക്കര്‍ ഫോണ്‍, ആക്‌സലറോമീറ്റര്‍ സെന്‍സര്‍ എന്നിവയും ഈ ഹാന്‍ഡ്‌സെറ്റുകളുടെ സവിശേഷതകളില്‍ പെടുന്നു.

38,000 രൂപയാണ് മോട്ടറോള ഡ്രോയിഡ് 4 സ്മാര്‍ട്ട്‌ഫോണിന്റെ വില.  അതേസമയം സോണി എക്‌സ്പിരിയ എസ് ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot