മോട്ടറോള ഡ്രോയിഡ് സീരിസിലേക്ക് ഒരെണ്ണം കൂടി

Posted By: Super

മോട്ടറോള ഡ്രോയിഡ് സീരിസിലേക്ക് ഒരെണ്ണം കൂടി

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതുമകള്‍ പരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. ആവശ്യക്കാരും, മത്‌സരവും കൂടുമ്പോള്‍ അങ്ങനെത്തന്നെയാണ് സംഭവിക്കുക. ഡ്രോയിഡ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ മോട്ടറോളയ്ക്കും കഴിഞ്ഞു.

കാഴ്ചയിലുള്ള ആകര്‍ഷണീയത, മികച്ച പ്രവര്‍ത്തനക്ഷമത, പുതുമ കൊണ്ടുവരുന്നതിലുള്ള ശ്രദ്ധ, ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം തുടങ്ങിയവ ഡ്രോയിഡ് സീരീസ് ഹാന്‍ഡ്‌സെറ്റുകളുടെ വിജയത്തിനു കാരണമായി ഭവിച്ചിട്ടുണ്ടാകാം. ഏതായാലും ഡ്രോയിഡ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വിജയം മോട്ടളോളയ്ക്ക് വിപണിയിലുള്ള സ്വാധീനവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഡ്രോയിഡ് 3 ഇറങ്ങിയപ്പോള്‍ 4ജി വെരിസണ്‍ എല്‍ടിഇ കണക്ഷന്റെ അഭാവം ഒരു പോരായ്മ തന്നെയായിരുന്നു. എന്നാല്‍ ഈ പോരായ്മ പരിഹരിച്ചാണ് ഡ്രോയിഡ് 4 മോട്ടറോള പുറത്തിറക്കിയിരിക്കുന്നത്.

ഡ്രോയിഡ് 4 പുറത്തിറങ്ങിയിട്ടില്ല, മോട്ടറോള ഈ പുതിയ ഉല്‍പന്നത്തെ കുറിച്ച് ഒരു വിവരവും പുറത്തു വിടാന്‍ ഇതുവരെ തയ്യാറായിട്ടും ഇല്ല. എന്നാല്‍ വിവിധ വെബ്‌സൈറ്റുകള്‍ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റുകളെ കുറിച്ച് വിവരങ്ങള്‍ പൂറത്തു വിട്ടു തുടങ്ങിയിട്ടുണ്ട്. ആളുകള്‍ ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുമുണ്ട്.

ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റെ ഇമേജുകളും, സ്‌പെസിഫിക്രേഷനുകളും വരെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. സാധാരണ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ സ്‌ക്രീന്‍ 4 ഇഞ്ച് സൂപ്പര്‍ AMOLED ആയിരിക്കും എന്നും പരയപ്പെടുന്നു.

ഡ്രോയിഡ് 3നേക്കാള്‍ മെലിഞ്ഞതായിരിക്കും ഡ്രോയിഡ് 4. ഭാരവും ഡ്രോയിഡ് 3നേക്കാള്‍ കുറവായിരിക്കുമത്രേ. അതുകൊണ്ടുതന്നെ ഇതിന്റെ ബാറ്ററി എടുത്തു മാറ്റാവുന്നതല്ല. ലൈറ്റുള്ള, സ്ലൈഡ് ചെയ്യാവുന്ന QWERTY കീപാഡ് ഈ മൊബൈലിന്റെ ഒരു സവിശേഷതയാണ്.

രണ്ടു ക്യാമറയുള്ള ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റെ ഫ്രണ്ട് ക്യാമറ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുള്ളതാണ്. ഇതിന്റെ 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയിലും 1080p വേഗതയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും.

ഇതിന്റെ 4 ഇഞ്ച് സ്‌ക്രീന്‍ ഐസ് ക്രീം സാന്റ് വിച്ച ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു തടസ്സമാണെങ്കിലും, ലോഞ്ചിനു ശേഷം വളരെ പെട്ടെന്നു തന്നെ ഈ പോരായ്മ മോട്ടറോള പരിഹരിക്കും എന്നാണ് പറയപ്പെടുന്നത്.

ഈ പുതിയ ഹാന്‍ഡ്‌സെര്‌റിന് ഒരു എച്ച്ഡിഎംഐ ഒട്ട്പുട്ട് ഉണ്ട്. അതുപോലെ തന്നെ മോട്ടോഎസിടിവിയും, നാവിഗേഷന്‍ കീകളും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാഴ്ചയില്‍ എവിടെയൊക്കെയോ ഈയിടെ പുറത്തിറങ്ങിയ ഡ്രോയിഡ് റസറുമായി സാമ്യം കാണാം. റസറിനെ പോലെ തന്നെ ഈ മോട്ടറോള ഹാന്‍ഡ്‌സെറ്റിനും 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ഒഎംഎപി4430 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട്.

ഇത്രയോക്കെ വിവരങ്ങള്‍ ഡ്രോയിഡ് 4നെ കുറിച്ച് അറിവായിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മോട്ടോളയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരുന്നേ പറ്റൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot